റിയൽമി സി 1ന്റെ പുതിയ രണ്ടു പതിപ്പുകൾ റിയൽമി ഇന്ത്യയിൽ പുറത്തിറക്കി. 2 ജിബി+32 ജിബി, 3ജിബി+32 ജിബി വേരിയന്റിലാണ് ഫോൺ ലഭിക്കുക. ഫ്ലിപ്കാർട്ടിൽ 7,499, 8,499 രൂപയാണ് ഫോണിന്റെ വില. നേവി ബ്ലൂ, മിറർ ബ്ലാക്ക് എന്നീ രണ്ടു നിറങ്ങളിലാണ് റിയൽമി സി 1 2019 എത്തിയത്.
റിയൽമി സി 1 2019 പുതിയൊരു സ്മാർട്ഫോൺ ആണെന്ന് പറയാനാവില്ല. റിയൽമി സി 1നെ അപേക്ഷിച്ച് പുതിയ സ്റ്റോറേജ് വേരിയന്റ്സിലാണ് റിയൽമി സി 1 2019 പുറത്തിറക്കിയിട്ടുള്ളത്. റിയൽമി സി 1നെ അപേക്ഷിച്ച് ഇതൊരു ചെറിയ നവീകരണമാണ്.
റിയൽമി സി 1 ൽ 6.2 ഇഞ്ച് 1520×720 നോച്ച്ഡ് ഡിസ്പ്ലെയാണുള്ളത്. 2ജിബി/3ജിബി റാം, 16 ജിബി/32 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്. 13 എംപി റിയല്‍ സെന്‍സര്‍ 2 എംപി സെക്കൻഡറി സെന്‍സര്‍ എന്നിവയുള്ള ഡ്യുവൽ ക്യാമറ ഫോണിനുണ്ട്. 4,230 Mah ബാറ്ററിയാണ് ഫോണിനുള്ളത്.
ഇന്ത്യൻ വിപണിയിൽ എം-സീരീസ് പതിപ്പുകൾ പുറത്തിറക്കാൻ സാംസങ് പദ്ധതി ഇടുന്നതിന്റെ ഭാഗമായാണ് റിയൽമി സി 1 രണ്ടു വേരിയന്റുകൾ ഇന്ത്യയിൽ പുറത്തിറക്കിയത്.