Latest News

റിയൽമി 8 സീരീസ് ഇന്ത്യൻ വിപണയിൽ; വിലയും സവിശേഷതകളും അറിയാം

മാർച്ച് 25 മുതൽ ഫ്ലിപ്കാർട്ടിൽ വിൽപന ആരംഭിക്കുന്ന ഫോണിന്റെ ഇന്ത്യയിലെ അടിസ്ഥാന വില 14,999 രൂപയാണ്

realme,ie malayalam

Realme 8 , Realme 8 pro review: റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളായ റിയൽമി 8, റിയൽമി 8 പ്രോ എന്നീ ഫോണുകൾ ഔദ്യോഗികമായി ഇന്ത്യൻ വിപണിയിലെത്തി. റിയൽമിയുടെ മിഡ് റേഞ്ച് ഫോണുകളായ റിയൽമി 7, റിയൽമി 7 പ്രോ എന്നീ ഫോണുകളുടെ പിൻഗാമിയായിട്ടാണ് റിയൽമി 8ന്റെ ഇന്ത്യൻ വിപണിയിലേക്കുള്ള വരവ്. റിയൽമി 7 നോട് സമാനമായ ഫീച്ചറുകളാണ് ഈ പുതിയ 4G ഫോണിന്റേത്. 108 മെഗാപിക്സലിൽ ക്വാഡ് ക്യാമറ സംവിധാനം നൽകുന്ന റിയൽമിയുടെ ആദ്യ ഫോണാണ് റിയൽമി 8 പ്രോ.

മാർച്ച് 25 മുതൽ ഫ്ലിപ്കാർട്ടിൽ വിൽപന ആരംഭിക്കുന്ന ഫോണിന്റെ ഇന്ത്യയിലെ അടിസ്ഥാന വില 14,999 രൂപയാണ്. 4GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന്റെ വിലയാണിത്. 6GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന്ന് 15,999 രൂപയും 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിനു Rs 16,999 രൂപയുമാണ് വില. 8GB റാമും 128GB സ്റ്റോറേജുമുള്ള മറ്റൊരു ഫോണും കമ്പനി ഇതിനോടൊപ്പം ഇറക്കിയിട്ടുണ്ട് അതിനു 19,999 രൂപയാണ് വില.

റിയൽമി 8 ന്റെ സവിശേഷതകൾ

20:9 ആസ്പെക്ട് റേഷ്യോയിൽ 6.4 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയിൽ വരുന്ന ഫോൺ ആൻഡ്രോയിഡ് 11 പ്ലാറ്റ്ഫോമിലാണ് എത്തുന്നത്. 90.8 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോയുള്ള ഫോണിൽ ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും നൽകിയിരിക്കുന്നു. ഒക്ട-കോർ മീഡിയടെക് ഹീലിയോ ജി95 പ്രോസസ്സറിലാണ് റിയൽമി 8 ലേത്. 8GB യോളം റാം നൽകുന്ന LPDDR4x റാമും ARM Mali-G76 MC4 GPU വും ഇതിൽ വരുന്നു. f/1.79 അപ്രെച്ചറുള്ള 64MP പ്രൈമറി സെൻസർ ക്യാമറ, 8 MP അൾട്രാ വൈഡ് ക്യാമറ , 2MP മോണോക്രോം സെൻസറും, 2MP മാക്രോ ക്യാമറയും അടങ്ങിയ ക്വാഡ് ക്യാമറയാണ് റിയൽമി ഈ ഫോണിന് നൽകിയിരിക്കുന്നത്.

Read More: OnePlus 9 review: മികച്ച സ്മാര്‍ട്ട്‌ഫോണ്‍, കിടിലം ക്യാമറ; വൺപ്ലസ് 9 റിവ്യൂ

സെൽഫികൾക്കായി 8MP ഫ്രണ്ട് ക്യാമറയാണ് നൽകിയിരിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് റിയൽമി 8 ന്റെ സ്റ്റോറേജ് വർധിപ്പിക്കാവുന്നതാണ്. കണക്ടിവിറ്റിക്കായി 4G VoLTE സേവനവും Wi-Fi 802.11ac വൈഫൈ സംവിധാനവും, v5.0 ബ്ലൂടൂത്തും റിയൽമി ഇതിൽ നൽകിയിട്ടുണ്ട്. ജിപിഎസ് സംവിധാനമുള്ള ഈ ഫോണിന്റെ യുഎസ്ബി പോർട്ട് ടൈപ്പ്-സിയാണ്. 30 വാട്ട് ഡാർട് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5000mah ബാറ്ററിയാണ് ഇതിന്റെ മറ്റൊരു സവിശേഷത.

റിയൽമി 8 പ്രോ സവിശേഷതകൾ

റിയൽമി യൂഐ പ്ലാറ്റ്‌ഫോമിൽ ആൻഡ്രോയിഡ് 11 ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 20:9 ആസ്പെക്ട് റേഷ്യോയിൽ 90.8 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോയുള്ള 98 ശതമാനം എൻടിഎസ്ഈ കളർ കമ്പ്യൂട് നൽകുന്ന 6.4 ഇഞ്ച് ഫുൾ എച്ച്ഡിപ്ലസ് സൂപ്പർ ഏമോഎൽഇഡി ഡിസ്‌പ്ലേയാണ് റിയൽമി 8 പ്രോയുടേത്. 60Hz റിഫ്രഷ് റേറ്റും 120Hz ടച്ച് സാംപ്ലിങ്ക് റേറ്റും 1000 നിട്സിന്റെ പീക്ക് ബ്രൈറ്റ്നസ്സും ഡിസ്‌പ്ലേയിൽ നൽകുന്നുണ്ട്. അഡ്രെനോ 618 ജിപിയുവിൽ പ്രവർത്തിക്കുന്ന ക്വാൽകോം സ്നാപ്ഡ്രാഗൺ 720ജി പ്രൊസസ്സറാണ് റിയൽമി 8 പ്രോയുടേത്.

ഫോട്ടോകൾക്കും വിഡിയോകൾക്കുമായി നാല് ക്യാമറകളാണ്. ഇതിൽ നൽകിയിരിക്കുന്നത്. f/1.8 അപ്രെച്ചറുള്ള സാംസങിന്റെ എച്ച്എം2 സെൻസറുള്ള 108എംപി ക്യാമറയും, 8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും, f/2.4 അപ്രെച്ചറിൽ 2 എംപി മോണോക്രോം ക്യാമറയും, f/2.4 അപ്രെച്ചറിൽ 2 എംപി മാക്രോ സെൻസർ ക്യാമറയുമാണ് 8 പ്രോയിൽ നൽകിയിരിക്കുന്നത്. മുൻവശത്ത് 16 എംപിയുള്ള സെൽഫി ക്യാമറയും ഇതിൽ നൽകിയിരിക്കുന്നു.

മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഇതിന്റെ ഇന്റേണൽ സ്റ്റോറേജ് ഉയർത്താൻ സാധിക്കും. കണക്ടിവിറ്റിക്കായി 4G വോൾട്ട് (VoLTE) സേവനവും 802.11ac വൈഫൈ സംവിധാനവും, v5. 0 ബ്ലൂടൂത്തും റിയൽമി ഇതിൽ നൽകിയിട്ടുണ്ട്. ജിപിഎസ് സംവിധാനത്തിനു പുറമെ നാവിക്ക് (NavIC) സപ്പോർട്ടുമുള്ള ഈ ഫോണിന്റെ യുഎസ്ബി പോർട്ട് ടൈപ്പ്-സിയാണ്. ഇതിന്റെ ഡിസ്‌പ്ലേയിൽ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. 4,500mAh ആണ് റിയൽമി 8 പ്രോയുടെ ബാറ്ററി. 50വാട്ട് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന ഫോൺ വരുന്നത് 65 വാട്ടിന്റെ ചാർജറുമായിട്ടാണ്. 47 മിനിറ്റിൽ ഫുൾ ചാർജ് എന്ന വാഗ്‌ദാനവും റിയൽമി നൽകുന്നുണ്ട്.

ടിൽറ്റ് ഷിഫ്റ്റ് ടൈം ലാപ്സ് വീഡിയോ മോഡ്, സ്റ്റാറി ടൈംലാപ്സ് വീഡിയോ മോഡ്, വീഡിയോ മോഡ്, ന്യൂ സൂപ്പർ നൈറ്റ് സ്‌കേപ്പ് മോഡ്, ഡ്യൂവൽ വ്യൂ വീഡിയോ മോഡ് എന്നീ പുതിയ ഫീച്ചറുകളും ഈ ഫോണിൽ നൽകിയിട്ടുണ്ട്. ഇൻഫിനിറ്റ് ബ്ലൂ, ഇൻഫിനിറ്റ് ബ്ലാക്ക്, ഇല്ല്യൂമിനേറ്റിങ് യെല്ലോ എന്നീ മൂന്ന് കളറുകളിൽ റിയൽമി 8 ലഭ്യമാണ്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Realme 8 series launched in india price full specifications

Next Story
ലെനോവോയുടെ ഭാരം കുറഞ്ഞ നോട്ട്ബുക്ക് യോഗ സ്ലിം 7i ഇന്ത്യൻ വിപണിയിലേക്ക്lenovo yoga slim 7i, ലെനോവോ യോഗ സ്ലിം 7i, lenovo yoga slim 7i specification, ലെനോവോ യോഗ സ്ലിം 7i സ്പെസിഫിക്കേഷൻ,lenovo yoga slim 7i feature, ലെനോവോ യോഗ സ്ലിം 7i ഫീച്ചർ, lenovo yoga slim 7i feature, ലെനോവോ യോഗ സ്ലിം 7i വില, ie malayalam ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com