റിയൽമീയൂടെ 7 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. സീരീസിൽ റിയൽമീ 7, റിയൽമീ 7 പ്രോ എന്നീ സ്മാർട്ട്ഫോൺ മോഡലുകളാണുള്ളത് ഉൾപ്പെടുന്നു. ഇന്ത്യയിൽ റിയൽമീ 7ന് 14,999 രൂപയിലും റിയൽമെ 7 പ്രോയ്ക്ക് 19,999 രൂപയിലും വില ആരംഭിക്കുന്നു. റിയൽമെ 7 സീരീസിന് കീഴിലുള്ള രണ്ട് ഉപകരണങ്ങളും പരസ്പരം വളരെ വ്യത്യസ്തമാണ്.
ഡിസൈൻ, ബാറ്ററി, സ്‌ക്രീൻ, ഹാർഡ്‌വെയർ എന്നിവയിൽ ഉപകരണങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. റിയൽമീ 7, 7 പ്രോ മോഡലുകളിൽ റിയർ ക്യാമറ സെറ്റപ്പ് ഒന്നുതന്നെയാണ്. ഫ്രണ്ട് ക്യാമറ സെറ്റപ്പ് വ്യത്യസ്തമാണ്. 16 എംപി സെൽഫി ഷൂട്ടറുമായി റിയൽമീ 7 വരുമ്പോൾ പ്രോ മോഡലിൽ മുൻവശത്ത് 32 എംപി ക്യാമറ ഉൾപ്പെടുത്തിയിരിക്കുന്നു.
Realme 7, Realme 7 Pro price in India
റിയൽമീ 7 മോഡലിന്റെ 6 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ് വാരിയന്റിന് 14,999 രൂപയും, 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വാരിയന്റിന് 16,999 രൂപയുമാണ് വില. റിയൽമീ 7 പ്രോയ്ക്ക് 6 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് മോഡലിന് 19,999 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 21,999 രൂപയുമാണ് വില.
മിസ്റ്റ് വൈറ്റ്, മിസ്റ്റ് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ റിയൽമീ 7 ലഭ്യമാണ്. മിറർ വൈറ്റ്, മിറർ ബ്ലൂ എന്നിവയുൾപ്പെടെ രണ്ട് കളർ വേരിയന്റുകളിലാണ് റിയൽമീ 7 പ്രോ പുറത്തിറക്കിയിട്ടുള്ളത്.
റിയൽമീ 7ന്റെ വിൽപന സെപ്റ്റംബർ 10ന് ആരംഭിക്കും. റിയൽമെ 7 പ്രോ സെപ്റ്റംബർ 14 മുതൽ വിപണിയിൽ ലഭ്യമാകും. റിയൽമീ ഡോട്ട് കോം, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയിൽ ഫോണുകൾ ലഭ്യമാകും.
Realme 7 specifications
ഈ വർഷം ആദ്യം ലോഞ്ച് ചെയ്ത റിയൽമീ 6ന്റെ പിൻഗാമിയാണ് റിയൽമീ 7. മീഡിയടെക് ഹെലിയോ ജി 95 ആണ് പ്രോസസർ. 8 ജിബി വരെ റാമും 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ലഭിക്കും.
90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള, 2400 x 1080 പിക്‌സൽ സ്‌ക്രീൻ റെസലൂഷനുള്ള 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന്. 90.5 ശതമാനമാണ് സ്‌ക്രീൻ-ടു-ബോഡി റേഷ്യോ. സ്ക്രീനിന് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനുമുണ്ട്.
64 എംപി സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ലെൻസ്, 2 എംപി പോർട്രെയിറ്റ് ബ്ലാക്ക് ആൻഡ് വൈറ്റ് ലെൻസ്, 2 എംപി മാക്രോ ലെൻസ് എന്നിവയുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് റിയൽമെ 7 ൽ . മുൻവശത്ത് 16 എംപി ഇൻ ഡിസ്‌പ്ലേ സെൽഫി ക്യാമറ ഉൾപ്പെടുന്നു. സൂപ്പർ നൈറ്റ്സ്കേപ്പ്, സ്റ്റാറി മോഡ്, പനോരമിക് വ്യൂ, എക്സ്പേട്ട് മോഡ്, ടൈംലാപ്സ്, പോർട്രെയ്റ്റ് മോഡ്, എച്ച്ഡിആർ, അൾട്രാ വൈഡ് മോഡ്, അൾട്രാ മാക്രോ മോഡ്, എഐ സീൻ ഡിറ്റക്ഷൻ, എഐ ബ്യൂട്ടി, ഫിൽട്ടർ, ക്രോമ ബൂസ്റ്റ്, സ്ലോ മോഷൻ, ബോക്കെ ഇഫക്റ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും ക്യാമറയിലുണ്ട്.
Read More: Oppo A53: Everything you need to know- ഒപ്പോ എ53 വിപണിയിൽ: ഫീച്ചറുകളും വിലയും അറിയാം

30വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് റിയൽമെ 7ൽ. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ ഫോണിൽ റിയൽമെ യുഐ സ്കിന്നിങ്ങും ഫീച്ചറുകളും വരുന്നു. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, ഫെയ്‌സ് ഐഡി സപ്പോർട്ട്, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് എന്നിവ റിയൽമെ 7ൽ ഉൾപ്പെടുന്നു. ടിയുവി റൈൻലാൻഡ് സ്മാർട്ട്‌ഫോൺ റിലയബിലിറ്റി വെരിഫിക്കേഷൻ പാസായ ആദ്യത്തെ സ്മാർട്ട്‌ഫോണാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.
Realme 7 Pro specifications
ഈ വർഷം ആദ്യം ലോഞ്ച് ചെയ്ത റിയൽമീ 6 പ്രോയുടെ പിൻഗാമിയാണ് റിയൽമീ 7 പ്രോ. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറും 8 ജിബി വരെ റാമും 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ഈ മോഡലിൽ ലഭിക്കുന്നു.
2400 x 1080 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷനോടെ 6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണിന്റെ സ്‌ക്രീൻ-ടു-ബോഡി റേഷ്യോ 90.8 ശതമാനമാണ്.
പിറകിൽ ക്വാഡ് ക്യാമറ സെറ്റപ്പാണ്. റിയൽമീ 7ന് സമാനമായീ 64 എംപി സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ലെൻസ്, 2 എംപി പോർട്രെയിറ്റ് ബ്ലാക്ക് ആൻഡ് വൈറ്റ് ലെൻസ്, 2 എംപി മാക്രോ ലെൻസ് എന്നിവയാണ് പിറകിൽ.
Read More: Redmi 9 Prime review: Budget Smartphone- റെഡ്മി 9 പ്രൈം റിവ്യൂ: ഷവോമിയുടെ പുതിയ ബജറ്റ് ഫോൺ
മുൻവശത്ത് 32 എംപി ഇൻ ഡിസ്‌പ്ലേ സെൽഫി ക്യാമറയാണ്. സൂപ്പർ നൈറ്റ്സ്കേപ്പ്, സ്റ്റാറി മോഡ്, പനോരമിക് വ്യൂ, എക്സ്പേട്ട് മോഡ്, ടൈംലാപ്സ്, പോർട്രെയ്റ്റ് മോഡ്, എച്ച്ഡിആർ, അൾട്രാ വൈഡ് മോഡ്, അൾട്രാ മാക്രോ മോഡ്, എഐ സീൻ ഡിറ്റക്ഷൻ, എഐ ബ്യൂട്ടി, ഫിൽട്ടർ, ക്രോമ ബൂസ്റ്റ്, സ്ലോ മോഷൻ, ബോക്കെ ഇഫക്റ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും ക്യാമറയിലുണ്ട്.
65വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4500 എംഎഎച്ച് ബാറ്ററിയാണ് റിയൽമീ 7 പ്രോയിൽ . ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ ഫോണിൽ റിയൽമെ യുഐ സ്കിന്നിങ്ങും ഫീച്ചറുകളും വരുന്നു. ടിയുവി റൈൻലാൻഡ് സ്മാർട്ട്‌ഫോൺ റിലയബിലിറ്റി വെരിഫിക്കേഷൻ പാസായ സ്മാർട്ട്‌ഫോണാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.
Read More: Realme 7, Realme 7 Pro price in India, specs, variants, and more