മിഡ്റേഞ്ചിൽ റിയൽമീയുടെ 6i; അറിയാം വിലയും മറ്റ് ഫീച്ചറുകളും

റെഡ്മി നോട്ട് 9നുമായി മത്സരിക്കാനെത്തിയിരിക്കുന്ന റിയൽമീ 6iയുടെ വില ആരംഭിക്കുന്നത് 12,999 രൂപയിലാണ്

realme, realme 6i, realme 6i launched in india, realme 6i price, realme 6i specs, realme 6i specifications, realme 6i key features, realme 6i price in india, realme 6i sale, realme 6i first sale, realme 6i flipkart, realme 6i amazon

ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യൻ മൊബൈൽ ഫോൺ വിപണിയിൽ തങ്ങളുടെ സാനിധ്യം അറിയിക്കാൻ റിയൽമീക്ക് സാധിച്ചിട്ടുണ്ട്. മിഡ്റേഞ്ചിലുള്ള റിയൽമീയുടെ മോഡലുകൾക്ക് വലിയ പ്രതികരണമാണ് ഉപഭോക്താക്കൾക്കിടയിൽ നിന്ന് ലഭിക്കുന്നതും. ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന മറ്റൊരു മോഡൽകൂടി വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനി. റിയൽമീ 6 സീരിസിലെ 6iയാണ് ഇപ്പോൾ ഇന്ത്യയിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

റെഡ്മി നോട്ട് 9നുമായി മത്സരിക്കാനെത്തിയിരിക്കുന്ന റിയൽമീ 6iയുടെ വില ആരംഭിക്കുന്നത് 12,999 രൂപയിലാണ്. 4ജിബി റാമിനാണ് ഈ വില. 6ജിബി റാമോടെ എത്തുന്ന മോഡലിന് 14,999 രബൂപയുമാണ് കമ്പനി വിലയിടാക്കുന്നത്. ജൂലൈ 31 മുതൽ ഫോണിന്റെ വിൽപ്പന ഫ്ലിപ്കാർട്ടിലടക്കം ആരംഭിക്കും.

Also Read: Redmi Note 9 vs Redmi Note 8: റെഡ്‌മി നോട്ട് 9 – റെഡ്‌മി നോട്ട് 8, ഏതാണ് മികച്ചത്- Redmi Note 9 vs Redmi Note 8: Here’s how the two Redmis compare

മീഡിയടെക് ഹീലിയോ G90T പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിന്റെ പ്രധാന പ്രത്യേകത മികച്ച ഗെയിമിങ് അനുഭവം നൽകാൻ സാധിക്കുമെന്നതാണ്. ഗെയിമർമാർക്ക് ഇഷടപ്പെടുന്ന തരത്തിലാണ് ഫോണിന്റെ രൂപകൽപ്പന. ഇതിന് അടിവരയിടുന്ന 4300 എംഎഎച്ചിന്റെ ബാറ്ററിയും 30W ഫ്ലാഷ് ചാർജിങ് ടെക്നോളജിയും കമ്പനി പുതിയ മോഡലിൽ അവതരിപ്പിച്ചിരിക്കുന്നു.

20W ഫാസ്റ്റ് ചാർജറും ഫോണിനൊപ്പം കമ്പനി നൽകുന്നുണ്ട്. ഇതുപയോഗിച്ച് 77മിനിറ്റിൽ ഫുൾ ബാറ്ററി റീച്ചാർജ് ചെയ്യാൻ സാധിക്കും. 6.5 ഇഞ്ച് ഡിസ്‌പ്ലേയിലെത്തുന്ന ഫോൺ 90Hz സ്ക്രീൻ റെസലൂഷനും നൽകുന്നു.

Also Read: Amazon Prime Day 2020: വലിയ വിലക്കുറവിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ അവസരം

പുതിയ മോഡലിലും ക്യാമറയ്ക്ക് വലിയ പ്രാധാന്യം നൽകാൻ കമ്പനി മറന്നട്ടില്ല. ക്വാഡ് ക്യാമറ സെറ്റപ്പിലെത്തുന്ന റിയർ ക്യാമറയിൽ 48 എംപിയുടെ പ്രൈമറി സെൻസറാണ് നൽകിയിരിക്കുന്നത്. 8എംപിയുടെ അൾട്ര വൈഡ് ആംഗിൾ ലെൻസും മാക്രോ ലെൻസും ബ്ലാക്ക് ആൻഡ് വൈറ്റ് പോർട്രെയ്റ്റ് ലെൻസും പിന്നിൽ നൽകിയപ്പോൾ 16 എംപിയുടെ സെൽഫി ക്യാമറയാണ് ഫോണിന്റേത്. വാട്ടർപ്രൂഫ് സീലിങ്ങോടെയുള്ള സിലിക്കോൺ പ്രൊട്ടക്ഷനാണ് മറ്റൊരു പ്രത്യേകത.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Realme 6i launched in india price and key features

Next Story
Redmi Note 9 vs Redmi Note 8: റെഡ്‌മി നോട്ട് 9 – റെഡ്‌മി നോട്ട് 8, ഏതാണ് മികച്ചത്- Redmi Note 9 vs Redmi Note 8: Here’s how the two Redmis compareRedmi note 9, Redmi note 9 launch, Redmi note 9 specs, Redmi note 9 price, redmi note 9 price in india, redmi note 9 vs redmi note 8, redmi note 9 specifications, redmi note 9 features, redmi note 9 camera, redmi note 9 sale, റെഡ്‌മി നോട്ട് 9, റെഡ്‌മി, റെഡ്‌മി നോട്ട്, റെഡ്‌മി നോട്ട് 8, ബജറ്റ് ഫോൺ, Phone Under 12000, Phone Under 13000, Phone Under 15000, സ്മാർട്ട് ഫോൺ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com