റിയൽമി 3 പ്രോ ഏപ്രിൽ 22 ന് ഇന്ത്യയിലെത്തും. ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽവച്ച് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും. കഴിഞ്ഞ മാസം റിയൽമി 3 യുടെ ഉദ്ഘാടന വേളയിൽ റിയൽമി ട പ്രോയുടെ ടീസർ കമ്പനി അവതരിപ്പിച്ചിരുന്നു.
Read: റിയൽമി 2 പ്രോയ്ക്ക് ഇന്ത്യയിൽ വിലക്കുറവ്
ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രോയ്ക്ക് വെല്ലുവിളി ഉയർത്തിയാണ് റിയൽമി 3 പ്രോ ഇന്ത്യയിലെത്തുന്നത്. ക്വാൽകം സ്നാപ്ഡ്രാഗൺ 710 പ്രൊസസറാണ് റിയൽമി 3 പ്രോയ്ക്ക് കരുത്തേകുന്നതെന്നാണ് ഇന്ത്യഷോപ്സ് റിപ്പോർട്ട് ചെയ്തിരുന്നത്. 4 ജിബി റാം/32 ജിബി സ്റ്റോറേജ്, 4 ജിബി റാം/64 ജിബി സ്റ്റോറേജ്, 6 ജിബി റാം/64 ജിബി സ്റ്റോറേജുകളിൽ ഫോൺ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
How about playing #Fortnite on #realme3Pro? I believe #realme3Pro will be the 1st in its segment that can directly support it. Tried to play this game on some latest "Pro" devices but none of them could manage. When it comes to speed, chipset matters.
RT to win 1 Rm3pro. pic.twitter.com/j5SKOrXA2g— Madhav Sheth (@MadhavSheth1) April 10, 2019
അതേസമയം, റിയൽമി 3 പ്രോയുടെ വില സംബന്ധിച്ച യാതൊരു വിവരവും കമ്പനി പുറത്തുവിട്ടിട്ടില്ല. ഷവോമി ഫോണിനു സമാനമായ വിലയായിരിക്കും റിയൽമി 3 പ്രോയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook