റിയൽമി തങ്ങളുടെ പുതിയ മോഡലുകളായ റിയൽമി 3 പ്രോയും റിയൽമി C2 വും ഇന്ത്യയിൽ അവതരിപ്പിച്ചു. 13,999 രൂപയാണ് റിയൽമി 3 പ്രോയുടെ വില. റിയൽമി C2 വിന്റെ വില 5,999 രൂപയാണ്. രണ്ടു ഫോണുകളും ഫ്ലിപ്കാർട്ട് വഴിയും കമ്പനിയുടെ വെബ്സൈറ്റായ റിയൽമി ഡോട് കോം വഴിയും വാങ്ങാം. പിന്നീട് ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി റിയൽമി 3 പ്രോ വിൽപനയ്ക്കെത്തും.

റിയൽമി 3 പ്രോയ്ക്ക് രണ്ടു വേരിയന്റുകളാണുളളത്. 4 ജിബിയും 64 ജിബി സ്റ്റോറേജുമുളള വേരിയന്റും 6 ജിബി സ്റ്റോറേജും 128 ജിബി സ്റ്റോറേജുമുളള വേരിയന്റുമാണ്ണ് വിൽപനയ്ക്കെത്തിയത്. 4GB+64GB വേരിയന്റിന് 13,999 രൂപയും 6GB+128 GB വേരിയന്റിന് 16,999 രൂപയുമാണ് വില. ഫോണിന്റെ ആദ്യ വിൽപന ഏപ്രിൽ 29 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ടിലും Realme.com ലും തുടങ്ങും. അധികം വൈകാതെ തന്നെ ഓഫ്‌ലൈൻ സ്റ്റോറുകളിലും ഫോൺ വിൽപനയ്ക്കെത്തും.

ഗ്രേ, ബ്ലൂ, പർപ്പിൾ എന്നീ മൂന്നു നിറങ്ങളാണ് റിയൽമി 3 പ്രോയ്ക്കുളളത്. 6.3 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന്റേത്. ക്വാൽകം സ്നാപ്ഡ്രാഗൺ 710 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 6 ജിബിയാണ് റാം. 16 മെഗാപിക്സലാണ് പ്രൈമറി ക്യാമറ. 5 മെഗാപിക്സലാണ് സെക്കൻഡറി ക്യാമറ. സെൽഫി ക്യാമറ 25 മെഗാപിക്സലാണ്. 128 ജിബിയാണ് സ്റ്റോറേജ്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് മുഖേന 256 ജിബി വരെ കൂട്ടാം.

Read: റിയൽമി 2 പ്രോയ്ക്ക് ഇന്ത്യയിൽ വിലക്കുറവ്

റിയൽമി C2 വിനും രണ്ടു വേരിയന്റുകളാണുളളത്. 2GB+16GB വേരിയന്റിന് 5,999 രൂപയും 3GB+32GB വേരിയന്റിന് 7,999 രൂപയുമാണ് വില. ഫോണിന്റെ വിൽപന മേയ് 15 ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ടിലും realme.com ലും തുടങ്ങും.

റിയൽമി C2 വിന്റേത് 13 മെഗാപിക്സലാണ് പ്രൈമറി ക്യാമറ. സെക്കൻഡറി ക്യാമറ 2 മെഗാപിക്സലാണ്. മുന്നിൽ സെൽഫിക്കായി 5 മെഗാപിക്സൽ ക്യാമറയുണ്ട്. മീഡിയ ടെക് ഹീലിയോ P22 പ്രൊസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 4000 എംഎഎച്ച് ആണ് ബാറ്ററി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook