ബജറ്റ് സ്മാർട്ഫോൺ ശ്രേണിയിൽ ഏറെ ശ്രദ്ധേയമായ ഫോണുകളാണ് റിയൽമി 2, റിയൽമി സി1 എന്നിവ. എന്നാൽ ഈ ഫോണുകളുടെ വിലയിൽ 1000 രൂപ വർദ്ധിപ്പിച്ചിരിക്കുകയാണ്. റിയൽമി സിഇഒ മാധവ് സേതാണ് വില വർദ്ധനവ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. രൂപയുടെ മൂല്യം ഇടിയുന്നതാണ് വില വർദ്ധനവിന് കാരണമെന്ന് കമ്പനി അധികൃതർ പറഞ്ഞു.

ഒക്ടോബറിൽ​ റിയൽമി പ്രോവിനൊപ്പം പുറത്തിറങ്ങിയ ഫോണാണ് റിയൽമി സി1. റിയൽമി സി1 വിപണിയിലെത്തിയപ്പോൾ വില 6,999 രൂപയായിരുന്നു. എന്നാൽ പുതുക്കിയ വില 7,999 രൂപയാണ്. റിയൽമി 2 വിനും വിലവർദ്ധനവ് ഉണ്ടായിട്ടുണ്ട്. റിയൽമി 2 വിപണിയിലെത്തിയപ്പോൾ 8,999 രൂപയായിരുന്നു വില. എന്നാൽ 4ജിബി മോഡലിന് 9,499 രൂപയാണ് വില. 500 രൂപയുടെ വിലവർദ്ധനവാണ് റിയൽമി 2ന്. എന്നാൽ ഫ്ലിപ്കാർട്ടിൽ റിയൽമി 2 6ജിബി റാം മോഡലിന് 10,999 രൂപയാണ് വില.

റിയൽമി 2 സെപ്റ്റംബറിലാണ് വിപണിയിലെത്തിയത്. 6.2 ഇഞ്ച് എച്ച്ഡി ഇൻ-സെൽ ഡിസ്‌പ്ലെ, കളർഒസ് 5.1, ആൻഡ്രോയിഡ് 8.1 ഒറിയോ, 4230എംഎഎച്ച് ബാറ്ററി എന്നിങ്ങനെയാണ് റിയൽമി 2വിന്റെ സ്പെസിഫിക്കേഷൻസ്.

രണ്ട് സ്റ്റോറേജ് ഓപ്ഷനിലാണ് റിയൽമി 2 എത്തുന്നത്. 4ജിബി/6ജിബി റാം, 32ജിബി/64ജിബി ഇന്റേണൽ മെമ്മറി. 256 ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി. 13എംപി/2.2എഫ് അപ്പർച്ചർ പ്രൈമറി ക്യാമറ, 2എംപി/2.4 എഫ് അപ്പർച്ചർ സെക്കന്ററി ക്യാമറ അടങ്ങുന്ന പിൻ ക്യാമറയും. 8എംപി/2.2 എഫ് അപ്പർച്ചറും അടങ്ങുന്ന മുൻ ക്യാമറയും ഉണ്ട് റിയൽമി 2വിന്. കൂടാതെ ഫെയ്സ്അൺലോക്ക് സിസ്റ്റവും റിയൽമി 2വിൽ ഉണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ