റിയൽമി 2 പ്രോയ്ക്ക് ഇന്ത്യയിൽ വില കുറഞ്ഞു. 1,000 രൂപയുടെ കുറവാണ് കമ്പനി ഫോണുകൾക്ക് ഇന്ത്യയിൽ നൽകുന്നത്. ഇതോടെ ഇന്ത്യയിൽ ഫോണിന്റെ വിലയുടെ തുടക്കം 11,990 രൂപയായി. കഴിഞ്ഞ വർഷം 13,990 രൂപയ്ക്കാണ് ഫോൺ ഇന്ത്യയിൽ എത്തിയത്. 1,000 രൂപയ്ക്ക് സ്ഥിരമായി വില കുറഞ്ഞതോടെ ഫോണിന്റെ ഇന്ത്യയിൽ ഫോണുകളുടെ തുടക്ക വില 12,990 രൂപയായി.
ഏപ്രിൽ 9 മുതൽ 12 വരെ റിയൽമിയുടെ യോ ഡേയ്സ് സെയിലിലായിരിക്കും ഈ വിലക്കുറവ് ലഭ്യമാവുക. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള ഫോണിന്റെ വില 11,990 രൂപയും 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള ഫോണിന്റെ വില 13,990 രൂപയും 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള വേരിയന്റിന് 15,990 രൂപയുമാണ് വില.
Read: ഇന്ത്യയിൽ റിയൽമിയുടെ ആദ്യ സർവീസ് സെന്റർ തുറന്നു
കഴിഞ്ഞ മാസം ഫ്ലിപ്കാർട്ടിന്റെ മൊബൈൽ ബൊണാൻസ സെയിലിൽനിന്നും 11,990 രൂപയ്ക്ക് റിൽമി 2 പ്രോ ലഭ്യമായിരുന്നു. അധികം വൈകാതെ തന്നെ റിയൽമി 2 പ്രോയ്ക്ക് ഇപ്പോൾ നൽകിയിരിക്കുന്ന വിലക്കുറവ് സ്ഥിരമായി ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Add #MaxPowerMaxStyle to your life with #realme2Pro at a price you can't resist!
What's more?
Free realme Buds only at 11am, 10th Apr. on https://t.co/reDVoADq2B.
Additional ₹1000 off on prepaid at @Flipkart
You don't want to miss this! https://t.co/Hwcvm6GAdh pic.twitter.com/ZCEgErDGDY— realme (@realmemobiles) April 6, 2019
ക്വാൽകം സ്നാപ്ഡ്രാഗൺ 660 പ്രൊസസറാണ് റിൽമി 2 പ്രോയ്ക്ക്. 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്. 6.3 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ്. കോർണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണവുമുണ്ട്. 16 എംപിയുടെയും 2 എംപിയുടെയും ഇരട്ട ക്യാമറയാണ് ഫോണിനുളളത്. 3,500 എംഎഎച്ച് ആണ് ബാറ്ററി.