ഇന്ത്യയിൽ റിയൽമി 2 പ്രോയ്ക്ക് വില കുറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ 13,990 രൂപയ്ക്കാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോൾ ഫിപ്കാർട്ട് വഴി 12,990 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം. ട്വറ്ററിലൂടെയാണ് റിയൽമി ഇക്കാര്യം അറിയിച്ചത്.

റിയൽമി 2 പ്രോവിന്റെ വിവിധ വേരിയന്റുകൾക്ക് 1000 വിലക്കിഴിവ് ആണ് ഫ്ലിപ്കാർട്ട് നൽകുന്നത്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന് 12,9990 രൂപയാണ് വില. 15,990 രൂപ വിലയുളള 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള വേരിയന്റ് 14,990 രൂപയ്ക്കാണ് ഫിപ്കാർട്ടിൽനിന്നും ലഭിക്കുക. അതേസമയം, 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള ഫോണിന് വിലക്കിഴിവ് ഒന്നുമില്ല. 17,9990 രൂപയ്ക്കാണ് ഫോൺ വാങ്ങാനാവുക.

റിയൽമി 2 പ്രോയ്ക്ക് 6.3 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് റെസലുഷനുള്ള ഡിസ്‌പ്ലേയാണുളളത്. ഇരട്ട ക്യാമറയാണ് ഫോണിനുളളത്. പ്രധാന ക്യാമറയ്ക്ക് 16എംപി റെസലൂഷനും രണ്ടാമത്തെ ക്യാമറയ്ക്ക് 2എംപി റെസലൂഷനുമുണ്ട്. 3,500 എംഎഎച്ച് ആണ് ബാറ്ററി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook