scorecardresearch

5 ലക്ഷം വരെ യുപിഐ ട്രാന്‍സ്ഫർ ചെയ്യാം, ഇടപാടുകളിലെ പരിധി ഉയർത്തി ആർ ബി ഐ

ഒരു ദിവസം യുപിഐ വഴി കൈമാറ്റം ചെയ്യപ്പെടുന്ന തുകയ്ക്ക്, നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (NPCI) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള നിയന്ത്രണമുണ്ട്.

ഒരു ദിവസം യുപിഐ വഴി കൈമാറ്റം ചെയ്യപ്പെടുന്ന തുകയ്ക്ക്, നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (NPCI) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള നിയന്ത്രണമുണ്ട്.

author-image
Tech Desk
New Update
Upi payment

(ഫോട്ടോ: ഫ്രീപിക്/പ്രതിനിധി ചിത്രം)

Reserve Bank of India News: യു‌പി‌ഐ ഇടപാട് പരിധികൾ ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ). യു‌പി‌ഐ പേയ്‌മെന്റ് പരിധികളെ സംമ്പന്ധിച്ച പ്രധാന പരിഷ്‌ക്കരണങ്ങളാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യുപിഐ പേയ്‌മെന്റ് പരിധി 5 ലക്ഷം രൂപയായാണ് ഉയർത്തിയത്. മുൻപ് ഇത് ഒരു ലക്ഷം രൂപയായിരുന്നു. ആവർത്തിച്ചുള്ള പേയ്‌മെന്റുകൾക്കുള്ള 'ഇ-മാൻഡേറ്റു'കളുടെ പരിധിയും ആർബിഐ ഒരു ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.

Advertisment

ഡിസംബറിലെ 'ദ്വിമാസ' പണനയം പുറത്തിറക്കിയ വേളയിലാണ് റിസർവ് ബാങ്ക് ഗവർണറായ ശക്തികാന്ത ദാസ് വിവിധ വിഭാഗങ്ങളിലെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകൾക്കുള്ള പരിധികൾക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്.

ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പണമിടപാട് നടത്താനായി, യുപിഐ ഇടപാടുകളുടെ പരിധി ഓരോ ഇടപാടിനും ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി വർധിപ്പിക്കാനുള്ള നിർദേശം നൽകിയതായി ആർബിഐ ഗവർണർ പറഞ്ഞു.

വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ ഇടപാടുകൾക്ക് ഉയർന്ന തുകകൾ അവശ്യമായി വരുന്നതിനാലാണ്, പരിധി ഉയർത്തുന്നത്. കൂടാതെ, ആവർത്തിച്ചുള്ള പേയ്‌മെന്റുകൾക്കായി യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നതിലെ ജനപ്രീതി വർദ്ധിച്ചു വരുന്നതായും ശക്തികാന്ത ദാസ് എടുത്തു പറഞ്ഞു.

Advertisment

നിലവിലെ ഇ-മാൻഡേറ്റ് ചട്ടക്കൂടിന് കീഴിൽ, 15,000 രൂപയിൽ കൂടുതലുള്ള, ആവർത്തിച്ചുള്ള ഇടപാടുകൾക്ക് ഒരു അധിക ഒതന്റിക്കേഷൻ ഘടകം (എഎഫ്എ) ആവശ്യമാണ്. എന്നിരുന്നാലും, മ്യൂച്വൽ ഫണ്ട് സബ്‌സ്‌ക്രിപ്‌ഷനുകൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ, ക്രെഡിറ്റ് കാർഡ് തിരിച്ചടവ് എന്നിവ ഉൾപ്പെടുന്ന ആവർത്തിച്ചുള്ള പേയ്‌മെന്റുകൾക്ക്, ഈ പരിധി ഒരു ഇടപാടിന് ഒരു ലക്ഷം രൂപയായി ഉയർത്താനും റിസർവ് ബാങ്ക് ഗവർണർ നിർദ്ദേശിച്ചു. ഇ-മാൻഡേറ്റ് സ്വീകരിക്കുന്നത് കൂടുതൽ വർധിപ്പിക്കാനാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

Check out More Technology News Here 

Reserve Bank Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: