scorecardresearch
Latest News

റാന്‍സംവെയര്‍ വൈറസുകൾ ഇന്ത്യയിലും; ആന്ധ്രപ്രദേശ് പൊലീസിന്റെ കന്പ്യൂട്ടറുകൾ ഹാക്ക് ചെയ്തു

റാന്‍സംവെയര്‍ വൈറസുകൾ ബാധിച്ചാൽ പ്രധാനപ്പെട്ട ഫയലുകൾ പൂട്ടുകയാണ് ആദ്യം ചെയ്യുക

റാന്‍സംവെയര്‍ വൈറസുകൾ ഇന്ത്യയിലും; ആന്ധ്രപ്രദേശ് പൊലീസിന്റെ കന്പ്യൂട്ടറുകൾ ഹാക്ക് ചെയ്തു

ന്യൂഡൽഹി: ലോകരാജ്യങ്ങളെ വട്ടം കറക്കിക്കൊണ്ടിരിക്കുന്ന റാന്‍സംവെയര്‍ വൈറസുകൾ ഇന്ത്യയിലുമെത്തിയതായി റിപ്പോർട്ടുകൾ. ആന്ധ്രപ്രദേശ് പൊലീസിന്റെ 100ൽ അധികം കന്പ്യൂട്ടറുകളിൽ വൈറസ് ആക്രമണം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ട്, സ്പെയിൻ, അർജന്റീന, റഷ്യ, ഉക്രൈൻ, ഇറ്റലി തുടങ്ങി നൂറോളം രാജ്യങ്ങളിൽ പതിനായിരക്കണക്കിന് കന്പ്യൂട്ടറുകളെ ബാധിച്ച വൈറസാണിപ്പോൾ ഇന്ത്യയിലും എത്തിയിരിക്കുന്നത്.

വൈറസിന്റെ ആക്രമണം ഇന്ത്യൻ കന്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം(സിഇആർടി) ഡയറക്ടർ ജനറൽ ഗുൽഷൻ റായ് സ്ഥിരീകരിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ‘വിൻഡോസ് ഓപറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കുന്ന 102 കന്പ്യൂട്ടറുകളിൽ വൈറസ് ബാധിച്ചതായി ഞങ്ങളുടെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.’ ഗുൽഷൻ റായ് വ്യക്തമാക്കി.
Read More: 99 രാജ്യങ്ങളില്‍ വ്യാപക ‘റാന്‍സംവെയര്‍’ ആക്രമണം; ബ്രിട്ടന്റെ ആരോഗ്യ-വാര്‍ത്താവിനിമയ മേഖല താറുമാറായി

റാന്‍സംവെയര്‍ വൈറസുകൾ ബാധിച്ചാൽ പ്രധാനപ്പെട്ട ഫയലുകൾ പൂട്ടുകയാണ് ആദ്യം ചെയ്യുക. പിന്നീട് അവ തുറന്നു കിട്ടണമെങ്കിൽ ഓണലൈൻ കറൻസി ആയ ബിറ്റ് കോയിൻ നിക്ഷേപിച്ച് വേണം ഫയലുകളെ മോചിപ്പിക്കാൻ. 19000 മുതൽ 38000 രൂപ വരെയാണ് ഇവർ ആവശ്യപ്പെടുന്നത്. ബ്രിട്ടണിലെയും സ്പെയിനിലെയുമൊക്കെ സർക്കാർ ഓഫീസുകളിലേയും ഫെഡ് എക്സ് പോലുള്ള ബിസിനസ് ഭീമന്മാരെയും വൈറസ് ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. ആശുപത്രി ശൃംഖലകളാണ് വൈറസിന്റെ മറ്റൊരു പ്രധാന ഇര.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Ransomware virus also strikes india systems of andhra pradesh police hit