മൊബൈൽ വീഡിയോ ഗെയിമുകളിൽ അടുത്തകാലത്ത് ഏറെ ജനപ്രീതി നേടിയ ഒന്നാണ് പബ്ജി. യുവതലമുറയിൽ പലരുടെയും ഇഷ്ട വിനോദമായും പബ്ജി മാറിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഗുജറാത്തിൽ പബ്ജിയ്ക്ക് വിലക്ക് വന്നിരുന്നു. അതേരീതിയിൽ നേപ്പാളിലും പബ്ജിയ്ക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ.
രാജ്യത്തെ കുട്ടകളും യുവാക്കളും വീഡിയോ ഗെയിമിന് അടിപ്പെടുകയാണെന്ന് ചൂണ്ടികെട്ടിയാണ് നടപടി. നേപ്പാൾ ടെലികമ്മ്യൂണിക്കേഷൻസ് അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ സന്ദീപ് അധികാരിയെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ റോയിടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഫെർറൽ ഇൻവസ്റ്റിഗേഷൻ അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഗെയിമിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ ചൈനയും ഗെയിം വിലക്കിയിരുന്നു. യുഎഇയിൽ ഇത് സംബന്ധിച്ച ചർച്ചകൾ സജീവമാണ്. പബ്ജി കോര്‍പ്പറേഷനും ചൈനയുടെ ടെന്‍സന്‍ ഗെയിംസുമാണ് പബ്ജി വീഡിയോ ഗെയിം പ്രേമികള്‍ക്കായി അവതരിപ്പിച്ചത്. ഫേസ്ബുക്ക് സുഹൃത്തുകളോടൊപ്പം കളിക്കാവുന്ന പബ്ജി ഇപ്പോള്‍ ആന്‍ഡ്രോയിഡ് എമുലേറ്ററിന്റെ സഹായത്തോടെ കംപ്യൂട്ടറിലും കളിക്കാം