രാജ്യത്ത് ജനപ്രിയ മൊബൈൽ ഗെയിമിങ്ങ് ആപ്പായ പബ്ജിക്ക് കേന്ദ്രസർക്കാർ നിരോധനമേർപ്പെടുത്തിയത് രണ്ട് ദിവസം മുൻപാണ്. നിരവധി ഇന്ത്യൻ ഗെയിം ഡവലപ്പർമാർ പബ്ജി- യ്ക്ക് ബദലായുള്ള ഗെയിമുകൾ നിർമിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു ഡെവലപ്പറായ എൻകോർ ഗെയിംസ് ഇപ്പോൾ പബ്ജിക്ക് സമാനമായ ഗെയിമിങ്ങ് ആപ്പ് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഫൗ-ജി (FAU-G) എന്നാണ് ഗെയിമിന്റെ പേര്. പബ്ജി മൊബൈലിന്റെ ഇന്ത്യൻ പതിപ്പ് എന്നാണ് ആപ്പിനെ വിശേഷിപ്പിക്കുന്നത്. ഗെയിം റിലീസ് തീയതിയും ഗെയിമിനെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളും വരും ദിവസങ്ങളിൽ എൻകോർ ഗെയിംസ് വെളിപ്പെടുത്തും.

ഫിയർലെസ് ആൻഡ് യുനൈറ്റഡ്: ഗാർഡ്സ് (Fearless and United: Guards) എന്നാണ് ആപ്പിന്റെ മുഴുവൻ പേരെന്ന് ഡെവലപ്പർമാർ വ്യക്തമാക്കി.  ബോളിവുഡ് നടൻ അക്ഷയ് കുമാർ മാർഗദർശിയായാണ് ആപ്പ് നിർമിക്കുന്നതെന്ന് ഗോക്വി സിഇഒ വിശാൽ ഗോണ്ടാൽ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പറഞ്ഞു

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരത് ക്യാംപയിനിന് പിന്തുണയുമായാണ് ആപ്പ് അവതരിപ്പിക്കുന്നതെന്ന് അക്ഷയ് കുമാർ ട്വീറ്റ് ചെയതു.

Read More: PUBG: 5 Alternatives- പബ്‌ജി മൊബൈലിന് പകരം പരീക്ഷിക്കാവുന്ന അഞ്ച് ഗെയിമുകൾ

പബ്ജി മൊബൈൽ, പബ്ജി മൊബൈൽ ലൈറ്റ് എന്നിവയുൾപ്പെടെ 118 ചൈനീസ് ആപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ നിരോധിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഫൗജി ആപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആക്ഷൻ ഗെയിമിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ എൻ കോർ ഗെയിംസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഫൗ-ജി എന്ന പേര് സൂചിപ്പിക്കുന്നത് പോലെ ഇന്ത്യൻ സൈനികരുടെ ത്യാഗത്തെക്കുറിച്ച് പ്ലേയേഴ്സിനെ പഠിപ്പിക്കുമെന്ന് ഗൊണ്ടാൽ പറഞ്ഞു. ഗെയിമിൽ നിന്നുള്ള അറ്റ വരുമാനത്തിന്റെ 20 ശതമാനം ഭാരത് കേ വീർ ട്രസ്റ്റിന് സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Read More: FAU-G Game: Indian rival to PUBG Mobile announced, release soon

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook