scorecardresearch
Latest News

eSIM: ഇ-സിമ്മിലേക്ക് മാറുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഫിസിക്കൽ സിം ആവശ്യമില്ലാത്ത തിരഞ്ഞെടുത്ത സ്മാർട് ഫോണുകളിൽ എംബഡഡ് സിം (ഇ സിം)സങ്കേതികവിദ്യ ലഭ്യമാണ് – വിവേക് ഉമാശങ്കർ തയാറാക്കിയ റിപ്പോർട്ട്

eSIM features, eSIM pros, eSIM cons, eSIM vs physical SIM, eSIM supported devices

ഇ സിം ഉപയോഗിക്കാവുന്ന ലോകത്തിലെ ആദ്യത്തെ സ്‌മാർട്ട്‌ഫോണായ പിക്സൽ 2 ഗൂഗിൾ അവതരിപ്പിച്ചത് 2017ലാണ്. തൊട്ടുപിന്നാലെ 2018ൽ ഐഫോൺ എക്സഎസ് സീരീസിൽ ഇ സിം (എംബഡഡ് സിം) ആപ്പിളും ഉൾപ്പെടുത്തി. 2019ലാണ് ഞാൻ ആദ്യമായി ഇ സിം ഉപയോഗിക്കുന്നത്, ഐഫോൺ 11ൽ. അതിനുശേഷം ഞാൻ ഒരു ഇ സിം ഉപയോക്താവായിരുന്നു. ഇന്ത്യയിൽ ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിൽ ഒരു ഇ സിം ഉപയോഗിക്കുന്നതിന്റെ ദീർഘകാല അനുഭവം ഇതാ.

ദീർഘകാലമായി ഇ സിം ഉപയോക്താവായതിനാൽ, ഒരു ഫിസിക്കൽ സിം കാർഡുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് പല ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.നിങ്ങളുടെ ഫിസിക്കൽ സിം കാർഡ് ഇ സിം ആക്കി മാറ്റുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ.

ഒരു ഫിസിക്കൽ സിം ഇ സിമ്മിലേക്ക് മാറ്റാൻ എളുപ്പമാണ്

ജിയോ, എയർടെൽ, വിഐ തുടങ്ങിയ പ്രമുഖ ടെലികോം ദാതാക്കൾ ഇന്ത്യയിൽ ഇ സിം സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. വീട്ടിൽ ഇരുന്നുതന്നെ നിങ്ങൾക്ക് ഫിസിക്കൽ സിം കാർഡ് ഇ സിമ്മാക്കി മാറ്റാൻ കഴിയുമെങ്കിലും, തിരിച്ച് ഫിസിക്കൽ സിം കാർഡാക്കാൻ അതിനുള്ള പ്രത്യേക സ്റ്റോർ സന്ദർശിക്കേണ്ടതുണ്ടെന്ന കാര്യം ശ്രദ്ധിക്കുക. എന്റെ അനുഭവത്തിൽ, റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിൽ മാത്രമേ ഇ സിം, ഫിസിക്കൽ സിമ്മാക്കി മാറ്റാൻ കഴിയൂ എന്നതിനാൽ മാസങ്ങളോളം അതിനായി കാത്തിരിക്കേണ്ടി വന്നു.

നിങ്ങളുടെ ഐഫോൺ നഷ്ടമായാൽ ഇ സിം അതിനെ കൂടുതൽ സുരക്ഷിതമാക്കുന്നു

സ്വിച്ച് ഓഫ് ആണെങ്കിലും നിങ്ങളുടെ ഐഫോൺ ട്രാക്ക് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ? ഫോൺ നഷ്ടപ്പെടുന്ന അവസരത്തിൽ ഇതൊരു ഉപയോഗപ്രദമായ സവിശേഷതയാണ്. ഐഫോണിലെ ഇ സിം ഉപയോഗിച്ച്, ഫോൺ സ്വിച്ച് ഓഫ് ആണെങ്കിലും ഐ ക്ലൗഡിലെ ഫൈൻഡ് മൈ ഐഫോൺ ഉപയോഗിച്ച്, ഫോൺ ട്രാക്ക് ചെയ്യാൻ സാധിക്കും. ഫോൺ അൺലോക്ക് ചെയ്യാതെ ഇ സിം ഡീ-ആക്‌റ്റിവേറ്റ് ചെയ്യാൻ കഴിയാത്തതിനാൽ ഇത് പ്രവർത്തിക്കുന്നു. എന്റെ ഐഫോണിൽ ഒരു ഇ സിം ഉപയോഗിക്കുന്നതിനുള്ള ആദ്യ കാരണം ഇതാണ്.

ഇ സിം ട്രാൻസ്ഫർ ചെയ്യാൻ ധാരാളം സമയമെടുക്കും

ഇ സിം ഒരു ഉപകരണത്തിൽനിന്നു മറ്റൊന്നിലേക്ക് മാറ്റുന്നതിന് ഇന്ത്യയിൽ കുറഞ്ഞത് രണ്ടു മണിക്കൂർ സമയം എടുക്കും. ഐഒഎസ് 16 അപ്‌ഡേറ്റ് ഉള്ള ഐഫോണുകൾക്കിടയിൽ തടസ്സമില്ലാത്ത ഇ സിം കൈമാറ്റം ആപ്പിൾ അവതരിപ്പിച്ചെങ്കിലും ആ ഫീച്ചർ രാജ്യത്ത് പ്രവർത്തിക്കില്ല. ആൻഡ്രോയിഡിൽനിന്നു ഐഫോണിലേക്ക് അല്ലെങ്കിൽ തിരിച്ചും ഇ സിം മാറ്റുന്നതിന് രണ്ടു മണിക്കൂറിലധികം സമയം എടുക്കും. ഒരു ഫോണിൽനിന്നു മറ്റൊന്നിലേക്ക് ഫിസിക്കൽ സിം സ്വാപ്പ് ചെയ്യാൻ വളരെ കുറച്ച് സെക്കന്റുകൾ മാത്രം മതി.

അതിലുപരിയായി, ജിയോ നെറ്റ്‌വർക്കിൽ, നിങ്ങൾ ഒരു ഫോണിൽ നിന്ന് മറ്റൊന്നിലേക്ക് ഇ സിം ട്രാൻസ്ഫർ ചെയ്യുമ്പോൾ, 24 മണിക്കൂറെങ്കിലും നിങ്ങൾക്ക് എസ്എംഎസ്/ ഒടിപി സേവനങ്ങൾ ലഭിക്കില്ല. ഒറ്റത്തവണ പാസ്‌വേഡ് ആവശ്യമുള്ള മിക്ക സേവനങ്ങളിലേക്കും നിങ്ങൾക്ക് ലോഗിൻ ചെയ്യാനാകില്ല. കൂടാതെ നിങ്ങൾക്ക് ഒരു ദിവസത്തേക്ക് യുപിഐ പോലുള്ള ബാങ്കിങ് സേവനങ്ങൾ ആക്‌സസ് ചെയ്യാനാകില്ല.

പരിമിത മോഡലുകൾ ഇ സിം പിന്തുണയ്ക്കുന്നു

തിരഞ്ഞെടുത്ത ചില സ്‌മാർട്ട്‌ഫോണുകളിൽ മാത്രമേ ഇ സിമ്മിനെ പിന്തുണയ്‌ക്കൂ എന്നത് ശ്രദ്ധിക്കുക. ഗൂഗിളും ആപ്പിളും ഇ സിം സാങ്കേതികവിദ്യയുടെ ആദ്യകാല അഡാപ്റ്ററുകളാണെങ്കിലും, ഫ്ലാഗ്ഷിപ് സാംസങ് സ്മാർട്ട്‌ഫോണുകൾ മാത്രമേ ഇ സിം പിന്തുണയുള്ളൂ. കൂടാതെ ഫൈൻഡ് എക്സ്5 പ്രോ പോലുള്ള ഓപ്പോയുടെ ഫ്ലാഗ്ഷിപ്പ് ഫോണിലും തിരഞ്ഞെടുത്ത മോട്ടറോള സ്‌മാർട്ട്‌ഫോണുകളിലും ഈ സവിശേഷത ഉണ്ട്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Pros and cons of embedded sim over physical sim cards