മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഫ്രോഫോട്ടോ കമ്പനി ഏറ്റവും പുതിയ എ1 ഫ്ലാഷ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു സ്പീഡ്‍ലൈറ്റിന്റെ അത്രയും മാത്രം വലുപ്പമുളള ശക്തിയേറിയ പ്രോഫോട്ടോ എ1 ഫ്ലാഷ് ക്യാമറയോടൊപ്പവും അല്ലാതെയും ഉപയോഗിക്കാം. ലോകത്തെ ഏറ്റവും കുഞ്ഞന്‍ സ്റ്റുഡിയോ ലൈറ്റ് എന്നാണ് കമ്പനി ഫ്ലാഷിനെ കുറിച്ച് അവകാശപ്പെടുന്നത്.

പരമ്പരാഗതമായ ചതുരാകൃതിയില്‍ അല്ലാതെ വട്ടത്തിലാണ് ഫ്ലാഷ് ഒരുക്കിയിരിക്കുന്നത്. വലിയ എല്‍ഇഡി ഡിസ്‍പ്ലെ, ഫ്ളാഷിന്റെ മുമ്പില്‍ ഘടിപ്പിക്കാവുന്ന ലിഥിയം ലോണ്‍ ബാറ്ററി, എല്‍ഇഡി മോഡലിങ് ലൈറ്റ് എന്നിവ ഫ്ലാഷിന്റെ പ്രത്യേകതയാണ്. എല്‍ഇഡി മോഡലിങ് ലൈറ്റ് മുഴുവന്‍ സമയം വെളിച്ചം ഒരുക്കുമ്പോള്‍ ബാറ്ററി 350 ഫുള്‍ പവറ്‍ ഫ്ലാഷാണ് പുറത്തുവിടുക. കൂടിയ എനര്‍ജി ഔട്ട്പുട്ട് 76 വാട്ട്സാണ്. ഹൈ സ്പീഡ് സിങ്, റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യാനുളള സൗകര്യവും ഉളള ഫ്ലാഷിന് ബാറ്ററി അടക്കം 560 ഗ്രാമാണുളളത്.

നിലവില്‍ കനോണ്‍, നിക്കോണ്‍ ക്യാമറകളില്‍ മാത്രമാണ് എ1 ഫ്ലാഷ് ഉപയോഗിക്കാന്‍ പറ്റുക. പ്രോഫോട്ടോ എയര്‍ റിമോട്ട് ടിടിഎലിന്റെ (Profoto Air Remote TTL) സഹായത്തോടെ സോണി, ഒളിമ്പ്യസ് ക്യാമറകളില്‍ ഓഫ് ക്യാമറ ഫ്ലാഷായി എ1 ഉപയോഗിക്കാന്‍ സാധിക്കും. പ്രീ ബുക്കിങ് ആരംഭിച്ച ഫ്ലാഷിന് 995 (ഏകദേശം 64,000 രൂപ) ഡോളറാണ് വില. ഇന്ത്യയില്‍ ഫ്ലാഷ് എത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ജർമനിയിലും നോര്‍ത്ത് യൂറോപ്പിലുമാണ് ആദ്യം ലഭ്യമാകുക. പിന്നാലെ ഏഷ്യന്‍ രാജ്യങ്ങളിലുമെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook