/indian-express-malayalam/media/media_files/uploads/2018/11/airtel-jio-vodafone-airtel-vs-jio-jio-vs-vodafone-airtel-vs-vodafone-daily-3gb-data-plan-3gb-per-dat.jpg)
ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ സേവനങ്ങൾ ലഭ്യമാക്കി ടെലികോം രംഗത്ത് കമ്പനികൾക്ക് പരസ്പരം മത്സരിക്കുകയാണ്. കമ്പനികൾ തമ്മിലുള്ള മത്സരം ഏറം ഗുണം ചെയ്യുന്നത് ഉപഭോക്താക്കൾക്ക് തന്നെയാണ്. ഇന്രർനെറ്റ് സേവനങ്ങൾക്കാണ് ഇപ്പോൾ കമ്പനികൾ കൂടുതൽ പ്രാധാന്യം നൽകുന്നത്. പ്രതിദിനം 2 ജിബി ഡറ്റാ ലഭ്യമാകുന്ന മികച്ച പ്ലാനുകളെ കുറിച്ചാണ് ഈ ലേഖനം.
ജിയോ-198 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ
പ്രതിദിനം 2 ജിബി ഡറ്റാ നൽകുന്ന ഏറ്റവും കുറഞ്ഞ റീച്ചാർജ് പ്ലാനാണ് റിയൺസ് ജിയോ ഉപഭോക്താക്കൾക്കായി നൽകിയിരിക്കുന്നത്. 198 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം രണ്ട് ജിബി ഡറ്റാ 28 ദിവസത്തേയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാകും. ജിയോ പ്രൈം മെമ്പർമാർക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക. അല്ലാത്തവർ 99 രൂപയുടെ പ്രൈം മെമ്പർഷിപ്പും സ്വന്തമാക്കാണം.
ഈ കാലയളവിൽ പ്രതിദിനം മൂന്ന് ജിബി ഡറ്റ ലഭിക്കും. ഇത് പൂർത്തിയാകുന്ന മുറയ്ക്ക് സ്‌പീഡ് കുറയുമെങ്കിലും സെക്കൻഡിൽ 64 കെബി സ്‌പീഡിൽ ഇന്റർനെറ്റ് സേവനം ലഭ്യമാകും.ഇതിന് പുറമെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ലഭിക്കും. പ്രതിദിനം 100 ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കാനും സാധിക്കും. ജിയോ ആപ്പുകളിൽ ഫ്രീ സബ്സ്ക്രിപ്ഷനും കമ്പനി നൽകും.
എയർടെൽ- 249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ
എയർടെലും പ്രതിദിനം 2 ജിബി ഡറ്റ നൽകുന്ന പ്രത്യേക പ്ലാൻ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്. 249 രൂപയുടെ റീച്ചാർജിൽ 28 ദിവസത്തേയ്ക്ക് പ്രതിദിനം 2 ജിബി ഡറ്റ (3ജി/4ജി) ഉപയോഗിക്കാൻ സാധിക്കും. പ്രതിദിന ഓഫറിന് ശേഷം അധികമായി ഉപയോഗിക്കുന്ന ഇന്രർനെറ്റിന് സാധാരണ റേറ്റ ബാധകമാണ്.
ഇതിന് പുറമെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ലഭിക്കും. പ്രതിദിനം 100 ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കാനും സാധിക്കും. എയർടെൽ ആപ്പുകളിൽ ഫ്രീ സബ്സ്ക്രിപ്ഷനും കമ്പനി നൽകും.
വോഡഫോൺ-255 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ
വോഡഫോണും തങ്ങളുടെ ഉപഭോക്താക്കൾക്കായി പ്രതിദിനം രണ്ട് ജിബി ഡറ്റ ലഭിക്കുന്ന പ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്. 255 രൂപയുടെ റീച്ചാർജിൽ 28 ദിവസത്തേയ്ക്ക് പ്രതിദിനം 2 ജിബി ഡറ്റ (3ജി/4ജി) ഉപയോഗിക്കാൻ സാധിക്കും. പ്രതിദിന ഓഫറിന് ശേഷം അധിക ഉപയോഗത്തിന് 10 കെബി ഡറ്റയ്ക്ക് 0.04 രൂപ അധികമായി ഈടാക്കും.
അൺലിമിറ്റഡ് വോയിസ് കോളിങ്ങും ലഭിക്കും. പ്രതിദിനം 100 ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കാനും സാധിക്കും. വോഡഫോൺ ആപ്പുകളിൽ ഫ്രീ സബ്സ്ക്രിപ്ഷനും കമ്പനി നൽകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.