/indian-express-malayalam/media/media_files/uploads/2023/08/ISRO-New.jpg)
Photo: X/Twitter
ചന്ദ്രയാന്‍ 3 ന്റെ റോവറിന്റെ സഞ്ചാരപാതയില്‍ വലിയ ഗര്‍ത്തം കണ്ടെത്തിയതായി ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ). ഗര്‍ത്തം മുന്നില്‍ കണ്ടതോടെ റോവറിന്റെ പാത തിരിച്ചുവിട്ടതായും ഐഎസ്ആര്‍ഒ അറിയിച്ചു.
പുതിയ പാതയിലൂടെ റോവര്‍ ചലിച്ചു തുടങ്ങിയതായും ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു.
2023 ഓഗസ്റ്റ് 27 ന്, റോവർ അതിന്റെ സ്ഥാനത്തിന് മൂന്ന് മീറ്റർ മുന്നിലായി നാല് മീറ്റർ വ്യാസമുള്ള ഒരു ഗർത്തം കണ്ടെത്തി. പാത തിരിച്ചുപിടിക്കാൻ റോവറിന് നിർദ്ദേശം നൽകി. അത് ഇപ്പോൾ സുരക്ഷിതമായി ഒരു പുതിയ പാതയിലേക്ക് സഞ്ചരിക്കുകയാണ്, ഐഎസ്ആര്‍ഒ സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു.
Chandrayaan-3 Mission:
— ISRO (@isro) August 28, 2023
On August 27, 2023, the Rover came across a 4-meter diameter crater positioned 3 meters ahead of its location.
The Rover was commanded to retrace the path.
It's now safely heading on a new path.#Chandrayaan_3#Ch3pic.twitter.com/QfOmqDYvSF
ചന്ദ്രയാൻ-3 നടത്തുന്ന പരീക്ഷണങ്ങളുടെ ആദ്യ ഫലം ഐഎസ്ആര്‍ഒ നേരത്തെ പുറത്ത് വിട്ടിരുന്നു. ചന്ദ്രോപരിതലത്തിലെ താപനില ദക്ഷിണധ്രുവത്തിനടുത്തെങ്കിലും ആഴത്തിനനുസരിച്ച് അതിവേഗം കുറയുന്നുവെന്ന് വ്യക്തമാക്കുന്നു.
ദക്ഷിണധ്രുവത്തിലെ അറിവുകള്‍ തേടി റോവർ, ബഹിരാകാശ പേടകം ഇറങ്ങിയ സ്ഥലമായ ശിവശക്തി പോയിന്റിലൂടെ നീങ്ങുന്ന 40 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഐഎസ്ആർഒ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.