തിരുവനന്തപുരം: ഒടിപി തട്ടിപ്പു വഴി പണം നഷ്ടപ്പെടുന്നവര്‍ ഉടന്‍ ജില്ലാതല പൊലീസ് സൈബര്‍ സെല്ലുകളെ അറിയിച്ചാല്‍ പണം നഷ്ടപ്പെടാതെ കൈമാറ്റം തടയുന്നതിനും തിരികെ ലഭിക്കുന്നതിനും നടപടി സ്വീകരിക്കും. ജില്ലാതല സൈബര്‍ സെല്ലുകളില്‍ ഇതിനുള്ള സൗകര്യമൊരുക്കിയെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഉടനടി പൊലീസിനെ അറിയിച്ചാല്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാന്‍ നടപടി സ്വീകരിക്കും. ഇത്തരം തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിന് അതത് ജില്ലാ സൈബര്‍ സെല്ലില്‍ പരിശീലനം ലഭിച്ച പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

പണം കൈമാറ്റം ചെയ്തതായി ലഭിക്കുന്ന എസ്എംഎസ് സന്ദേശം യാതൊരു കാരണവശാലും മൊബൈലില്‍ നിന്നും ഡിലീറ്റ് ചെയ്യരുത്. ഒടിപി തട്ടിപ്പ് വഴി പണം നഷ്ടപ്പെടുന്നവര്‍ എത്രയും വേഗം, കഴിയുന്നതും ആദ്യ രണ്ടു മണിക്കൂറില്‍ തന്നെ, ആ വിവരം പൊലീസില്‍ അറിയിക്കണം. പൊലീസില്‍ വിവരം ലഭിച്ചാലുടന്‍ ആ വിവരം പൊലീസ് ബാങ്ക്/മൊബൈല്‍ വാലറ്റുകളെ അറിയിക്കും. ബാങ്കിങ്/മൊബൈല്‍ വാലറ്റ് അധികൃതര്‍ ഉടനടി തന്നെ പണം കൈമാറ്റം ചെയ്യാതെ തടഞ്ഞു വയ്ക്കുകയും ചെയ്യും.

ജില്ലാ സൈബര്‍സെല്ലുകളുടെ നമ്പര്‍

തിരുവനന്തപുരം സിറ്റി 94979 75998
തിരുവനന്തപുരം റൂറല്‍ 94979 36113
കൊല്ലം സിറ്റി 94979 60777
കൊല്ലം റൂറല്‍ 94979 80211
പത്തനംതിട്ട 94979 76001
ആലപ്പുഴ 94979 76000
കോട്ടയം 94979 76002
ഇടുക്കി 94979 76003
കൊച്ചി സിറ്റി 94979 76004
എറണാകുളം റൂറൽ 94979 76005
തൃശൂര്‍ സിറ്റി 94979 62836
തൃശൂര്‍ റൂറൽ 94979 76006
പാലക്കാട് 94979 76007
മലപ്പുറം 94979 76008
കോഴിക്കോട് സിറ്റി 94979 76009
കോഴിക്കോട് റൂറല്‍ 94979 76010
വയനാട് 94979 76011
കണ്ണൂര്‍ 94979 76012
കാസര്‍ഗോഡ് 94979 76013

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ