ന്യൂഡൽഹി: ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിൽ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞ ബ്രാൻഡാണ് പോകോ. 2018ൽ പോകോ F1 അവതരിപ്പിച്ചുകൊണ്ടായിരുന്നു പോകോ ഇന്ത്യൻ വിപണിയിൽ സ്ഥാനമുറപ്പിച്ചത്. എന്നാൽ പിന്നീട് കാര്യമായ നേട്ടമൊന്നും പറയാൻ പോകോയ്ക്ക് ഇല്ലായിരുന്നു. 2020ൽ പോകോ X2വിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് കമ്പനി.

റിയൽമീ X2വുമായി മത്സരിക്കാനെത്തുന്ന പോകോ X2 ന്റെ പ്രവർത്തനം സ്നാപ്ഡ്രാഗൻ 730G പ്രൊസസറിലാണ്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്റേത്. ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത. പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 64MP+8MP അൾട്രവൈഡ് ലെൻസിനൊപ്പം 2Mp വീതമുള്ള മാക്രോ ലെൻസും ഡെപ്തും ലെൻസുമാണ് റിയർ ക്യാമറ.

മൂന്ന് വ്യത്യസ്ത മെമ്മറി പാക്കേജുകളിലാണ് ഫോണെത്തുന്നത്. 6GB റാം 64GB ഇന്രേണൽ മെമ്മറിയോടെയുമെത്തുന്ന ഫോണിന് 15,999 രൂപയാണ് വില. 6GB റാം 128GB ഇന്രേണൽ മെമ്മറിയുള്ള ഫോണിന് 16,999 രൂപയും 8GB റാം 256GB ഇന്രേണൽ മെമ്മറിയുള്ള ഫോണിന് 19,999 രൂപയുമാണ് വില.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook