ഷവോമിയുടെ ഉപ ബ്രാൻഡായ പോക്കോ അവരുടെ 6 ജിബി റാമും 128 ജിബി ഇന്റേണൽ മെമ്മറിയുമുളള പോക്കോ എഫ് 1ന്റെ വില കുറച്ചു. ഇന്ത്യയിൽ 2,000 രൂപയാണ് ഫോണിന് വില കുറഞ്ഞത്. ഇതോടെ 20,999 രൂപയ്ക്കാണ് ഫോൺ ഇന്ത്യയിൽ വിൽക്കുന്നത്. മാർച്ച് 25 മുതൽ 28 വരെയാണ് ഈ ഓഫർ ലഭിക്കുക.

പോക്കോ എഫ് 1 ന്റെ മറ്റു രണ്ടു വേരിയന്റുകൾക്കും ഈ കാലയളവിൽ ഓഫറുണ്ട്. 6ജിബി+64ജിബി വേരിയന്റിന് 19,999 രൂപയും 8ജിബി+256 ജിബി വേരിയന്റിന് 27,999 രൂപയുമാണ് വില. മാർച്ച് 25 മുതൽ 28 വരെ ഈ ഫോണുകൾ ഫ്ലിപ്കാർട്ടിൽനിന്നും വാങ്ങുമ്പോൾ യഥാക്രമം 2000, 3000 രൂപ ക്യാഷ്ബാക്കായി ലഭിക്കും.

Read: ഷവോമി റെഡ്‌മി ഗോ ഇന്ത്യയിലെത്തി, വില 4,499 രൂപ

ക്വാൽകം സ്നാപ്ഡ്രാഗൺ 845 പ്രൊസസറുളള ഏറ്റവും വില കുറഞ്ഞ ഫോണാണ് പോക്കോ എഫ് 1. ഫോണിന്റെ ഡിസ്‌പ്ലേ 6.18 ഇഞ്ചാണ്. 4,000 എംഎഎച്ച് ആണ് ബാറ്ററി. ആൻഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിന്റേത്. പുറകിൽ 12 എപി/5എംപി ഇരട്ട ക്യാമറയാണ്. മുന്നിൽ സെൽഫിക്കായി 20 എംപി ക്യാമറയുമുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ