പോക്കോയുടെ പുതിയ സ്മാർട്ട്ഫോൺ പോക്കോ എം4 5ജി ഈ ആഴ്ച ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ചു. പേര് സൂചിപ്പിക്കുന്നത് പോലെ, നവംബറിൽ വിപണിയിൽ എത്തിയ പോക്കോ എം4 പ്രോ 5ജിയുടെ ബജറ്റ് പതിപ്പാണ് ഇത്. പോക്കോ എം4 പ്രോ 5ജി ഡിമെൻസിറ്റി 810 ചിപ്പിന് പകരം ഡിമെൻസിറ്റി 700 ചിപ്പോടെയാണ് പോക്കോ എം4 5ജി വരുന്നത്.
മറ്റ് ചില മാറ്റങ്ങളും സവിശേഷതകളുമായി വരുന്ന പോക്കോ എം4 5ജിയെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ.
സവിശേഷതകൾ
90 ഹേർട്സിന്റെ റിഫ്രഷ് നിരക്ക് നൽകുന്ന 6.58-ഇഞ്ച് ഫുൾഎച്ച്ഡി+ എൽസിഡി ഡിസ്‌പ്ലേ പാനലുമായാണ് പോക്കോ എം4 5ജി എത്തുന്നത്. ഗോറില്ല ഗ്ലാസ് 3 യുടെ സംരക്ഷണവും ഇതിന് നൽകിയിരിക്കുന്നു. മുൻ ക്യാമറ ഒരു വാട്ടർഡ്രോപ്പ് നോച്ചിലാണ് നൽകിയിരിക്കുന്നത്.
പോക്കോ എം4 5ജിയിൽ മീഡിയടെക് ഡിമെൻസിറ്റി 700 ചിപ്‌സെറ്റാണ് വരുന്നത്, 6ജിബി റാമും 128ജിബി സ്റ്റോറേജുമാണ് ഇതിനുള്ളത്. മൈക്രോ എസ്ഡി കാർഡ് പിന്തുണ വരുന്ന ഫോണിന്റെ സ്റ്റോറേജ് 512 ജിബി വരെ ഉയർത്താൻ കഴിയും.
50എംപി പ്രൈമറി ക്യാമറയും 2എംപി ഡെപ്ത് സെൻസറും പിന്നിൽ ഡ്യുവൽ ക്യാമറ സജ്ജീകരണവുമാണ് വരുന്നത്. 8എംപിയാണ് മുൻക്യാമറ.
സൈഡഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനർ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി സി പോർട്ട്, ഐപി52 സർട്ടിഫിക്കേഷൻ എന്നിവയാണ് മറ്റ് സവിശേഷതകൾ. 18വാട്ട് വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 5000എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്. അഞ്ച് വാട്ട് റിവേഴ്സ് വയർഡ് ചാർജിങും ഇത് പിന്തുണയ്ക്കുന്നു.
വിലയും ലഭ്യതയും
പോക്കോ എം4 5ജി യുടെ 4ജിബി/64ജിബി മോഡലിന് 12,999 രൂപയും 6ജിബി/128ജിബി വേരിയന്റിന് 14,999 രൂപയുമാണ് വില. കറുപ്പ്, മഞ്ഞ, നീല എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാകും.
Also Read: Poco X4 Pro 5G: പോക്കോ എക്സ്4 പ്രോ 5ജി ഇന്ത്യയിൽ പുറത്തിറങ്ങി; വിലയും സവിശേഷതകളും അറിയാം