ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ വിപണിയിൽ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് പോകോ. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പോകോയുടെ ഏറ്റവും പുതിയ മോഡലായ M2 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 13,999 രൂപ അടിസ്ഥാന വിലയുള്ള ഫോൺ മൂന്ന് വ്യത്യസ്ത മെമ്മറി പാക്കേജുകളിലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ചുരുങ്ങിയ സമയംകൊണ്ട് തന്നെ ഇന്ത്യൻ വിപണിയിൽ ശക്തമായ സാനിധ്യം അറിയിച്ച റിയൽമീയുടെ 6 പ്രോയുമായിട്ടായിരിക്കും പോകോ M2 പ്രോ മത്സരിക്കുക. പോകോ രാജ്യത്ത് അവതരിപ്പിക്കുന്ന രണ്ടാമത്തെ ഫോണാണ് M2 പ്രോ. പോകോയുടെ എല്ലാ സ്മാർട്ഫോണുകളും ഇന്ത്യയിലാണ് നിർമ്മിക്കുന്നതെന്ന അവകാശവാദവുമായാണ് പുതിയ മോഡൽ കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്.
Also Read: ഇൻസ്റ്റഗ്രാം റീൽ ഉപയോഗിച്ച് എങ്ങനെ ടിക്‌ടോക് മോഡൽ വീഡിയോസ് ചെയ്യാം
Poco M2 Pro price in India: പോകോ M2 വിന്റെ ഇന്ത്യൻ വിപണിയിലെ വില
നേരത്തെ പറഞ്ഞത് പോലെ മൂന്ന് വ്യത്യസ്ത മെമ്മറി പാക്കേജിലാണ് പോകോ M2 എത്തുന്നത്. അതേ വ്യത്യാസം വിലയിലും വ്യക്തമാണ്. 4ജിബി റാം 64ജിബി ഇന്രേണൽ മെമ്മറിയോടെയെത്തുന്ന അടിസ്ഥാന മോഡലിന് 13,999 രൂപയാണ് വില. 6ജിബി റാം 64ജിബി ഇന്രേണൽ മെമ്മറിയുള്ള ഫോണിന് 14,999 രൂപയും 6ജിബി റാം 128ജിബി ഇന്രേണൽ മെമ്മറി പാക്കേജിലെത്തുന്ന ഫോണിന് 16,999 രൂപയുമാണ് വില. പ്രമുഖ ഇ കോമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിലാണ് ഫോൺ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.
Also Read: ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഉൾപ്പെടെ 89 ആപ്പുകൾ നിരോധിച്ച് കരസേന
Poco M2 Pro specifications: പോകോ M2 പ്രോയുടെ സ്‌പെസിഫിക്കേഷനുകൾ
6.67 ഇഞ്ച് ഫഉൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും 2400×1080 പിക്സൽ റെസലൂഷനോട് കൂടിയ സ്ക്രീനുമാണ് ഫോണിന്റേത്. മുന്നിലും പിന്നിലും ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. ക്യൂവൽകോം സ്നാപ്ഡ്രാഗൻ 720ജി പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. ഫെയ്സ് ഐഡിക്കൊപ്പം വശങ്ങളിലുള്ള സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റുമാണ് ഫോണിന്റെ സെക്യൂരിറ്റി ഫീച്ചേഴ്സ്.
Also Read: Best phones under Rs 20,000: 20,000 രൂപയ്ക്ക് താഴെ വിലയുള്ള മികച്ച ഫോണുകൾ
ക്യാമറയിലേക്ക് വന്നാൽ മുൻവശത്ത് സ്ക്രീനിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്ന 16എംപി സെൽഫി ക്യാമറയാണെങ്കിൽ പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് M2പ്രോയിൽ കമ്പനി നൽകിയിരിക്കുന്നത്. 48എംപിയുടെ പ്രൈമറി സെൻസറിനൊപ്പം 8എംപിയുടെ അൾട്ര വൈഡ് ആംഗിൾ ലെൻസും 5എംപിയുടെ മാക്രോ ലെൻസും 2എംപിയുടെ ഡെപ്ത് സെൻസറുമുൾപ്പെടുന്നതാണ് റിയർ ക്യാമറ. 5000എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ്.