പോക്കോ തങ്ങളുടെ എക്സ് സീരീസിലെ ഏറ്റവും പുതിയ സ്മാർട്ഫോൺ പോക്കോ എക്സ്4 പ്രോ 5ജി പുറത്തിറക്കി. ക്വാൽകോം സ്നാപ്ഡ്രാഗൺ 695 പ്രോസസറിന്റെ കരുത്തിലാണ് ഫോൺ വരുന്നത്. 2.2 ജിഗാഹെർട്സ് വേഗത ഇതിനു നൽകാനാവും.120 ഹേർട്സ് റിഫ്രഷ് നിരക്ക് നൽകുന്ന 6.67 ഇഞ്ച് സൂപ്പർ അമോഎൽഇഡി ഡിസ്‌പ്ലേയാണ് ഫോണിൽ വരുന്നത്. 360 ഹേർട്സ് ടച്ച് സാംപ്ലിങ് നിരക്കും 1200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും നൽകുന്നു.
പോക്കോ എക്സ്4 പ്രോ 5ജിയിൽ 64എംപി പ്രധാന സെൻസറാണ് വരുന്നത്. 8 എംപിയുടെ അൾട്രാ വൈഡ് ക്യാമറയും 2 എംപിയുടെ മാക്രോ ലെൻസും ഇതിൽ വരുന്നു. 16 എംപിയുടെ മുൻക്യാമറയാണ് നൽകിയിരിക്കുന്നത്. 15 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജ് ആകുമെന്ന് കമ്പനി അവകാശപ്പെടുന്ന 67വാട്ട് എംഎംടി സോണിക് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് വരുന്നത്.
128 ജിബി വരെ കപ്പാസിറ്റിയുള്ള ഹൈ-സ്പീഡ് യുഎഫ്എസ് 2.2 സ്റ്റോറേജുമായാണ് ഈ സ്‌മാർട്ട്‌ഫോൺ വരുന്നത്, കൂടാതെ 8 ജിബി വരെ എൽപിഡിഡിആർഎക്‌സ് 4 റാമും വരുന്നു. മൈക്രോ എസ്ഡി കാർഡുകൾ 1 ടിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനാകും.
Poco X4 Pro 5G: Price in India – പോക്കോ എക്സ്4 പ്രോ 5ജി ഇന്ത്യയിലെ വില
പോക്കോ എക്സ്4 പ്രോ 5ജി ഏപ്രിൽ അഞ്ച് മുതൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകും. പോക്കോ യെല്ലോ, ലേസർ ബ്ലൂ, ലേസർ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ വരുന്നത്. 6ജിബി+64ജിബി വേരിയന്റിന് 18,999 രൂപയും 6ജിബി+128ജിബി വേരിയന്റിന് 19,999 രൂപയും 8ജിബി+128ജിബി വേരിയന്റിന് 21,999 രൂപയുമാണ് വില.
എച്ച്ഡിഎഫ്സി ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് പത്ത് ശതമാനമേ വരെ ഇളവ് ലഭിക്കും. പഴയ പോക്കോ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് മൂവായിരം രൂപ വരെ കിഴിവും ലഭിക്കും .