Poco F3 GT sale, price, specifications: പോക്കോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ പോക്കോ എഫ്3 ജിടി ഇന്ത്യയിൽ പുറത്തിറങ്ങി. പോക്കോയുടെ എഫ് സീരിസിലെ പുതിയ ഫോൺ മീഡിയടെക് ഡൈമെൻസിറ്റി 1200 ചിപ്പിന്റെ കരുത്തിലാണ് എത്തുന്നത്. ആർജിബി ലൈറ്റിംഗ്, ഇൻ ബിൽഡ് ഗെയിമിംഗ് ട്രിഗേർസ് എന്നിവയും ഫോണിൽ നൽകിയിട്ടുണ്ട്. ഫോണിന്റെ കൂടുതൽ സവിശേഷതകൾ താഴെ വായിക്കാം.
Poco F3 GT: Pricing and availability – പോക്കോ എഫ്3 ജിടി വില
പോക്കോ എഫ്3 ജിടിയുടെ 6ജിബി/128 ജിബി പതിപ്പിന് 26,999 രൂപയും 8 ജിബി/128 ജിബി ഫോണിന് 28,999 രൂപയും 8 ജിബി/256 ജിബി വേരിയന്റിന് 30,999 രൂപയുമാണ് വില വരുന്നത്. എന്തായാലും ആദ്യ രണ്ടു മൂന്ന് ആഴ്ച ഫോൺ വിലക്കുറവിൽ വാങ്ങാൻ സാധിക്കും. പ്രഡേറ്റർ ബ്ലാക്ക്, ഗൺമെറ്റൽ സിൽവർ എന്നീ രണ്ട് നിറങ്ങളിലാകും ഫോൺ ലഭ്യമാകുക.
Poco F3 GT specifications – പോക്കോ എഫ്3 ജിടി സവിശേഷതകൾ
ഏറ്റവും മികച്ച ഡിസ്‌പ്ലേയുമായാണ് പോക്കോ എഫ്3 ജിടി എത്തുന്നത്. 120ഹേർട്സ് റിഫ്രഷിങ് നിരക്കും 480 ഹേർട്സ് ടച് സാംപ്ലിങ്ങുമുള്ള 6.67 ഇഞ്ച് 10 ബിറ്റ് അമോഎൽഇഡി ഡിസ്പ്ളേയാണ് ഇതിൽ നൽകിയിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 1200 ചിപ്സെറ്റിന്റെ കരുത്തിൽ വരുന്ന ഫോണിൽ 5ജി സേവനം ലഭ്യമാകും.
ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് സപ്പോർട്ട്, കുറച്ച് മാഗ്നറ്റിക് സ്വിച്ചുകൾ എന്നിവയും ഫോണിലുണ്ട്. മാഗ്നറ്റിക് സ്വിച്ചുകൾ ഉപയോഗിക്കാത്തപ്പോൾ ഒഴിവാക്കാവുന്നതാണ്. ട്രിഗറുകളിൽ രണ്ട് പുറത്തേക്ക് വലിക്കാവുന്ന ബട്ടണുകൾ നൽകിയിട്ടുണ്ട്, ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ, കോൾ ഓഫ് ഡ്യൂട്ടി തുടങ്ങിയ ഗെയിമുകൾ കളിക്കുന്നവർക്ക് ഉപയോഗപ്രദമാകുന്നതാണ് ഇവ. മൈക്രോഫോൺ വൈഫൈ ആന്റീന എന്നിവയും ഫോണിലുണ്ട്.
ക്യാമറയിലേക്ക് വരുകയാണെങ്കിൽ 64എംപിയുടെ പ്രധാന ക്യാമറയാണ് ഇതിൽ നൽകിയിരിക്കുന്നത്. 8എംപിയുടെ അൾട്രാവൈഡ് ക്യാമറയും 2എംപിയുടെ മാക്രോ ക്യാമറയും ഇതിൽ വരുന്നുണ്ട്. ക്യാമറക്ക് സമീപം ഫ്ലാഷും നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളിനുമായി 16എംപിയുടെ മുൻ ക്യാമറയാണ് നൽകിയിരിക്കുന്നത്.
67 വാട്ടിന്റെ അതിവേഗ ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,065എംഎഎച്ചിന്റെ വലിയ ബാറ്ററിയാണ് പോക്കോ എഫ്3 ജിടിയിൽ വരുന്നത്. ഗെയിം കളിക്കുമ്പോഴും ഫോൺ ചാർജ് ചെയ്യാൻ കഴിയുന്ന തരത്തിൽ ഫോണിന്റെ വശത്തായാണ് ടൈപ്പ്-സി ചാർജിങ് പോർട്ട് നൽകിയിരിക്കുന്നത്.