Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

Poco C3 Review: 7499 രൂപയ്ക്ക് മികച്ച സ്‌പെസിഫിക്കേഷൻസോടുകൂടി പോകോയുടെ സി3

6.53 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയിലെത്തിയ ഫോണിന്റെ പ്രൊസസർ മീഡിയടെക് ഹീലിയോ ജി35 പ്രൊസസറാണ്

ഇന്ത്യൻ വിപണിയിൽ അധികകാലമായില്ലെങ്കിലും തങ്ങളുടേതായ സ്ഥാനമുറപ്പിക്കാൻ സാധിച്ച മൊബൈൽ ഫോൺ നിർമാതാക്കളാണ് പോകോ. ഉപഭോക്താക്കൾക്കിടയിൽ ഏറെ പ്രശംസ നേടിയ പോകോ എഫ്1 കമ്പനി അവതരിപ്പിച്ചത് ഏകദേശം രണ്ട് വർഷം മുമ്പാണ്. അതിന് ശേഷം നിരവധി സ്മാർട്ഫോണുകൾ വിവിധ സ്‌പെസിഫിക്കേഷൻസോടുകൂടി വ്യത്യസ്ത വിലകളിൽ പോകോ വിപണിയിലെത്തിച്ചു. 7499 രൂപ മാത്രം വില വരുന്ന പോകോ സി3 മത്സരവിൽപ്പനയിൽ കമ്പനിയുടെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നായിരുന്നു. ഇന്ത്യയിൽ റെഡ്മി 9എ, റിയൽമീ സി11 എന്നീ മോഡലുകളോടൊപ്പം ആളുകൾ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ടിരുന്ന മോഡലാണ് പോകോ സി3.

Poco C3 Specifications: പോകോ സി3 സ്‌പെസിഫിക്കേഷൻസ്

6.53 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയിലെത്തിയ ഫോണിന്റെ പ്രൊസസർ മീഡിയടെക് ഹീലിയോ ജി35 പ്രൊസസറാണ്. രണ്ട് വ്യത്യസ്ത മെമ്മറി പാക്കേജിലാണ് കമ്പനി മോഡൽ വിപണിയിലെത്തിച്ചത് 3ജിബി/4ജിബി റാം, 32ജിബി/64ജിബി ഇന്റേണൽ സ്റ്റേറേജ്. പിന്നിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ 13എംപി+2എംപി മാക്രോ ലെൻസും 2എംപി ഡെപ്ത് ലെൻസും പോകോ സി3യിൽ നൽകിയപ്പോൾ 5എംപി സെൽഫി ക്യാമറയാണ് ഫോണിന്റേത്. 5000എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ്.

Poco C3 Price: പോകോ സി3 വില

നേരത്തെ പറഞ്ഞതുപോലെ രണ്ട് വ്യത്യസ്ത മെമ്മറി പാക്കേജുകളിലാണ് ഫോണെത്തുന്നത്. ആ വ്യത്യാസം വിലയിലുമുണ്ട്. 3ജിബി റാം/32ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന് 7499 രൂപയും 4ജിബി റാം/64ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന് 8999 രൂപയുമാണ് വില.

Poco C3 Review: പോകോ സി3 റിവ്യൂ

ഗെയ്മുകൾക്കായും സിനിമ കാണുന്നതിനും ഫോണുകൾ ഉപയോഗിക്കുന്നവർക്ക് കുറഞ്ഞ വിലയിൽ തിരഞ്ഞെടുക്കാവുന്ന ഒരു മോഡലാണ് പോകോ സി3. ഡിസ്‌പ്ലേയുടെ വലുപ്പം തന്നെയാണ് ഇതിന് പ്രധാന കാരണം. എന്നാൽ ഒരാളുടെ ദൈനംദിന കാര്യങ്ങളിൽ ഫോൺ അത്രമികച്ച ഒരു ഓപ്ഷനായിരിക്കില്ല. പാണ്ട ഗ്ലാസ് ഡിസ്‌പ്ലേയ്ക്ക് ഭേദപ്പെട്ട സംരക്ഷണം നൽകുന്നുണ്ടെങ്കിലും പോറൽ തടയുന്നതിൽ അത്ര ഫലപ്രദമല്ല.

പ്ലാസ്റ്റിക് ഫ്രെയ്മിൽ മികച്ച ബ്വിൾഡ് ക്വാളിറ്റി ഫോണിൽ വ്യക്തമാണ്. ഭേദപ്പെട്ട മെമ്മറി പാക്കേജും മെച്ചപ്പെട്ട ബാറ്ററിയും ഫോണിനെ കൂടുതൽ മികച്ചതാക്കുന്നു.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Poco c3 review specifications and features price

Next Story
Amazon Christmas Sale 2020: സ്മാർട്ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും ആമസോണിൽ വിലക്കുറവ്Samsung, Samsung Galaxy F41, Poco X3, Samsung Galaxy F41 vs Poco X3, Samsung Galaxy F41 price in India, Samsung Galaxy F41 specifications, Samsung Galaxy F41 specs, Samsung Galaxy F41 features, Poco X3 price in India, smartphone under 20000, rs 16000 smartphone, rs 17000 smartphone, rs 18000 smartphone, rs 19000 smartphone, rs 15000 smartphone, samsung f series, galaxy f series, Samsung Galaxy F41 Malayalam, Galaxy F41 Malayalam, Samsung F41 Malayalam, F41 Malayalam, Poco X3 Malayalam, phone review malayalam, smartphone, midrange phone, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com