/indian-express-malayalam/media/media_files/uploads/2020/12/Poco-c3-smartphone.jpg)
ഇന്ത്യൻ വിപണിയിൽ അധികകാലമായില്ലെങ്കിലും തങ്ങളുടേതായ സ്ഥാനമുറപ്പിക്കാൻ സാധിച്ച മൊബൈൽ ഫോൺ നിർമാതാക്കളാണ് പോകോ. ഉപഭോക്താക്കൾക്കിടയിൽ ഏറെ പ്രശംസ നേടിയ പോകോ എഫ്1 കമ്പനി അവതരിപ്പിച്ചത് ഏകദേശം രണ്ട് വർഷം മുമ്പാണ്. അതിന് ശേഷം നിരവധി സ്മാർട്ഫോണുകൾ വിവിധ സ്‌പെസിഫിക്കേഷൻസോടുകൂടി വ്യത്യസ്ത വിലകളിൽ പോകോ വിപണിയിലെത്തിച്ചു. 7499 രൂപ മാത്രം വില വരുന്ന പോകോ സി3 മത്സരവിൽപ്പനയിൽ കമ്പനിയുടെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നായിരുന്നു. ഇന്ത്യയിൽ റെഡ്മി 9എ, റിയൽമീ സി11 എന്നീ മോഡലുകളോടൊപ്പം ആളുകൾ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ടിരുന്ന മോഡലാണ് പോകോ സി3.
Poco C3 Specifications: പോകോ സി3 സ്‌പെസിഫിക്കേഷൻസ്
6.53 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയിലെത്തിയ ഫോണിന്റെ പ്രൊസസർ മീഡിയടെക് ഹീലിയോ ജി35 പ്രൊസസറാണ്. രണ്ട് വ്യത്യസ്ത മെമ്മറി പാക്കേജിലാണ് കമ്പനി മോഡൽ വിപണിയിലെത്തിച്ചത് 3ജിബി/4ജിബി റാം, 32ജിബി/64ജിബി ഇന്റേണൽ സ്റ്റേറേജ്. പിന്നിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ 13എംപി+2എംപി മാക്രോ ലെൻസും 2എംപി ഡെപ്ത് ലെൻസും പോകോ സി3യിൽ നൽകിയപ്പോൾ 5എംപി സെൽഫി ക്യാമറയാണ് ഫോണിന്റേത്. 5000എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ്.
Poco C3 Price: പോകോ സി3 വില
നേരത്തെ പറഞ്ഞതുപോലെ രണ്ട് വ്യത്യസ്ത മെമ്മറി പാക്കേജുകളിലാണ് ഫോണെത്തുന്നത്. ആ വ്യത്യാസം വിലയിലുമുണ്ട്. 3ജിബി റാം/32ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന് 7499 രൂപയും 4ജിബി റാം/64ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന് 8999 രൂപയുമാണ് വില.
Poco C3 Review: പോകോ സി3 റിവ്യൂ
ഗെയ്മുകൾക്കായും സിനിമ കാണുന്നതിനും ഫോണുകൾ ഉപയോഗിക്കുന്നവർക്ക് കുറഞ്ഞ വിലയിൽ തിരഞ്ഞെടുക്കാവുന്ന ഒരു മോഡലാണ് പോകോ സി3. ഡിസ്‌പ്ലേയുടെ വലുപ്പം തന്നെയാണ് ഇതിന് പ്രധാന കാരണം. എന്നാൽ ഒരാളുടെ ദൈനംദിന കാര്യങ്ങളിൽ ഫോൺ അത്രമികച്ച ഒരു ഓപ്ഷനായിരിക്കില്ല. പാണ്ട ഗ്ലാസ് ഡിസ്‌പ്ലേയ്ക്ക് ഭേദപ്പെട്ട സംരക്ഷണം നൽകുന്നുണ്ടെങ്കിലും പോറൽ തടയുന്നതിൽ അത്ര ഫലപ്രദമല്ല.
പ്ലാസ്റ്റിക് ഫ്രെയ്മിൽ മികച്ച ബ്വിൾഡ് ക്വാളിറ്റി ഫോണിൽ വ്യക്തമാണ്. ഭേദപ്പെട്ട മെമ്മറി പാക്കേജും മെച്ചപ്പെട്ട ബാറ്ററിയും ഫോണിനെ കൂടുതൽ മികച്ചതാക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us