scorecardresearch

വൺപ്ലസ് മുതൽ റെഡ്മി വരെ; ഉടൻ വിപണിയിൽ എത്തുന്ന ഫോണുകൾ ഇവയാണ്

ജൂലൈ 20ന് റെഡ്മി നോട്ട് 10ടി 5ജി ഇന്ത്യൻ വിപണയിൽ എത്തുമെന്ന് ഷവോമി സ്ഥിരീകരിച്ചിട്ടുണ്ട്

ജൂലൈ 20ന് റെഡ്മി നോട്ട് 10ടി 5ജി ഇന്ത്യൻ വിപണയിൽ എത്തുമെന്ന് ഷവോമി സ്ഥിരീകരിച്ചിട്ടുണ്ട്

author-image
Tech Desk
New Update
വൺപ്ലസ് മുതൽ റെഡ്മി വരെ; ഉടൻ വിപണിയിൽ എത്തുന്ന ഫോണുകൾ ഇവയാണ്

ഫയൽ ചിത്രം

Phones to launch in India soon: തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ വിപണിയിൽ ഇറക്കാൻ തയ്യാറെടുക്കുകയാണ് വൺപ്ലസ് മുതൽ റെഡ്മി വരെയുള്ള ബ്രാൻഡുകൾ. ജൂലൈ 20ന് റെഡ്മി നോട്ട് 10ടി വിപണിയിൽ എത്തുമ്പോൾ വൺപ്ലസ് നോർഡ് 2 ജൂലൈ 22ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും. അതിന്റെ അടുത്ത ആഴ്ചകളിലായി പോക്കോ എഫ്3 ജിടിയും നോക്കിയ ഫോണും വിപണിയിൽ എത്തും. വിപണിയിൽ എത്തുന്ന ഫോണുകളെ താഴെ പരിചയപ്പെടാം.

Advertisment

OnePlus Nord 2 India launch on July 22 - വൺപ്ലസ് നോർഡ് 2 ജൂലൈ 22ന് ഇന്ത്യൻ വിപണിയിൽ

ജൂലൈ 22ന് ഇന്ത്യൻ വിപണിയിലറങ്ങാൻ തയ്യാറായിരിക്കുകയാണ് വൺപ്ലസ് നോർഡ് 2. 90 ഹെർട്സിന്റെ റിഫ്രഷ് റേറ്റിൽ 6.43 അമോഎൽഇഡി ഡിസ്‌പ്ലേയിൽ വരുന്ന ഫോണിന് എച്ഡിആർ 10+ സർട്ടിഫിക്കേഷൻ ഉണ്ടെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് 11 ഒഎസിലാണ് ഫോൺ എത്തുക. ഫോണിന്റെ കൂടുതൽ സവിശേഷതകൾ ഔദ്യോഗികമായി ഉടൻ പുറത്തുവരും എന്നാണ് കരുതുന്നത്.

പിന്നിൽ ട്രിപ്പിൾ ക്യാമറയാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. 50എംപി യുടെ സോണി ഐഎംഎക്സ് 766 പ്രധാന ക്യാമറ കൂടി ഉൾപ്പെടുന്നതാകും ക്യാമറ സെറ്റപ്പ് എന്നാണ് കരുതപ്പെടുന്നത്. ഒറിജിനൽ പതിപ്പിലേതിന് സമാനമായി ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും ഇതിൽ പ്രതീക്ഷിക്കുന്നു. വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ, ഓപ്പോ ഫൈൻഡ് എക്സ് 3 എന്നീ ഫോണുകളിൽ ഇതിലെ സോണി സെൻസർ തന്നെയാണ് വരുന്നത്.

Advertisment

Xiaomi Redmi Note 10T India launch on July 20 - ഷവോമി റെഡ്മി നോട്ട് 10 ടി ജൂലൈ 20ന് ഇന്ത്യൻ വിപണിയിൽ

ജൂലൈ 20ന് റെഡ്മി നോട്ട് 10ടി 5ജി ഇന്ത്യൻ വിപണയിൽ എത്തുമെന്ന് ഷവോമി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ പുറത്തിറങ്ങുന്ന റെഡ്‌മിയുടെ ആദ്യ 5ജി ഫോണാണിത്. 90 ഹേർട്സ് റിഫ്രഷ് റേറ്റിൽ 6.5 ഇഞ്ചിന്റെ ഫുൾ എച്ഡി + ഹോൾ - പഞ്ച് ഡിസ്‌പ്ലേയിലാണ് ഫോൺ എത്തുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്‌സെറ്റാണ് ഫോണിനു കരുത്തു നൽകുന്നത്.

ട്രിപ്പിൾ ക്യാമറയുമായാണ് നോട്ട് 10 ടി എത്തുക. 48എംപി യുടെ പ്രധാന ക്യാമറ, 2എംപിയുടെ, 2എംപി യുടെ ഡെപ്ത് സെൻസർ എന്നിവയാണ് ഇതിൽ വരുന്നത്. മുന്നിലായി 8എംപിയുടെ സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. 18 വാട്ടിന്റെ അതിവേഗ ചാർജിങ് നൽകുന്ന 5000എംഎഎച് ബാറ്ററിയിലാകും ഫോൺ വരുക എന്നാണ് കരുതുന്നത്.

Read Also: Xiaomi Mi 7th anniversary sale 2021: ഷവോമി എംഐ ആനിവേഴ്സറി സെയിൽ; ഫോണുകൾ മികച്ച ഓഫറുകളിൽ

Poco F3 GT confirmed to launch in India soon - ഉടൻ ഇന്ത്യയിൽ വിപണിയിലെത്താൻ പോക്കോ എഫ് 3 ജിടി

പോക്കോയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പറയുന്നത് പ്രകാരം പോക്കോ എഫ് 3 ജിടി ഉടൻ ഇന്ത്യയിൽ വിപണിയിലെത്തും. ഫോണിന്റെ ലോഞ്ച് ടീസറുകൾ പതിവായി പോസ്റ്റ് ചെയ്യുന്ന കമ്പനി പോക്കോ എഫ് 3 ജിടിയുടെ കളർ ഓപ്ഷനുകളും വെളിപ്പെടുത്തിയിട്ടുണ്ട്. ഗൺമെറ്റൽ സിൽവർ, പ്രിഡേറ്റർ ബ്ലാക്ക് നിറങ്ങളിൽ ഫോൺ ലഭ്യമാകും. പുതിയ പോക്കോ ഫോൺ 6.67 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയിലാണ് എത്തുക. അമോലെഡ് ഡിസ്പ്ലേയിൽ എത്തുന്ന ആദ്യ പോക്കോ ഫോൺ ആണിത്.

മീഡിയടെക് ഡൈമെൻസിറ്റി 1200 പ്രോസസറുമായാകും ഫോൺ വരുക എന്നാണ് കരുതുന്നത്. 64 എംപി പ്രധാന ക്യാമറ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറയാണ് ഇതിൽ പ്രതീക്ഷിക്കുന്നത്. 8 എംപി യുടെ അൾട്രാ വൈഡ് ക്യാമറയും 2എംപിയുടെ മാക്രോ ഷൂട്ടർ ക്യാമറയും ഇതിൽ പ്രതീക്ഷിക്കുന്നു. 67 വാട്ടിന്റെ അതിവേഗ ചാർജിങ് ഉള്ള 5,065 എംഎഎച് ബാറ്ററിയാകും ഇതിലേത് എന്നാണ് കരുതുന്നത്.

Nokia to launch a smartphone on July 27 - നോക്കിയയുടെ ഒരു സ്മാർട്ട്ഫോൺ ജൂലൈ 27ന് എത്തും

നോക്കിയ മൊബൈൽ ഇന്ത്യ ട്വിറ്ററിൽ പ്രസിദ്ധീകരിച്ച പുതിയ ടീസർ പ്രകാരം ജൂലൈ 27 ന് നോക്കിയയുടെ ഒരു പുതിയ സ്മാർട്ട്ഫോൺ വിപണിയിലെത്തും. എന്നാൽ വരാനിരിക്കുന്ന നോക്കിയ ഫോണിന്റെ പേര് കമ്പനി വെളിപ്പെടുത്തിയിട്ടില്ല, പക്ഷേ ടീസർ ഇത് നോക്കിയ എക്സ് 20 ആണെന്ന സൂചനയാണ് നൽകുന്നത്.

നോക്കിയ എക്സ് 20 ഇതിനകം ഇന്ത്യക്ക് പുറത്ത് ലഭ്യമാണ്, അതിനാൽ സവിശേഷതകൾ സമാനമായിരിക്കും. ഇതിൽ 6.7 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്‌പ്ലേയും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 ചിപ്‌സെറ്റുമാണ് പ്രതീക്ഷിക്കുന്നത്. 48 എംപി അല്ലെങ്കിൽ 64 എംപി പ്രൈമറി സെൻസർ ഉൾപ്പടെ ക്വാഡ് റിയർ ക്യാമറ സജ്ജീകരണം ഇതിൽ വരുമെന്നാണ് കരുതുന്നത്. മുന്നിലായി 8 എംപി ക്യാമറയും പ്രതീക്ഷിക്കുന്നു. ഐപി52 റേറ്റിങ്ങിൽ വരുമെന്ന് കരുതുന്ന ഫോണിൽ 4,630 എംഎഎച് ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്.

One Plus Nokia Xiaomi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: