scorecardresearch

Mobile phones expected to launch in India soon- ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന സ്മാർട്ട്ഫോണുകൾ- Vivo V20 Pro, Nokia 3.4, and more

Mobile phones expected to launch in India soon: Vivo V20 Pro, Nokia 3.4, and more- വിവോ വി20 പ്രോ, നോക്കിയ 3.4 മോട്ടോ ജി 9 പവർ അടക്കമുള്ള ഫോണുകളാണ് ഉടൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്

Mobile phones expected to launch in India soon: Vivo V20 Pro, Nokia 3.4, and more- വിവോ വി20 പ്രോ, നോക്കിയ 3.4 മോട്ടോ ജി 9 പവർ അടക്കമുള്ള ഫോണുകളാണ് ഉടൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്

author-image
Tech Desk
New Update
Vivo V20 Pro, Moto G 5G, Moto G9 Power, Redmi Note 9 5G, Nokia 2.4, 5g phone, phones to launch in india, ie malayalam

Mobile phones expected to launch in India soon: Vivo V20 Pro, Nokia 3.4, and more: 2020 അവസാനിക്കാനിരിക്കേ വരും ദിവസങ്ങളിൽ പുതിയ സ്മാർട്ട്ഫോൺ മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് പ്രമുഖ ബ്രാൻഡുകൾ. നവംബർ 26 ന് നോക്കിയ രണ്ട് പുതിയ ഫോണുകൾ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഒപ്പം വിവോ വി 20 പ്രോ സ്മാർട്ട്‌ഫോൺ ഡിസംബർ 2 ന് വിപണിയിലെത്തുമെന്ന് അഭ്യൂഹമുണ്ട്. മോട്ടറോള മോട്ടോ ജി 5ജി, മോട്ടോ ജി 9 പവർ ഫോണുകളും വിപണിയിലെത്തിക്കും.

Advertisment

Vivo V20 Pro- വിവോ വി 20 പ്രോ

വിവോ വി 20 ഇതിനകം ഇന്ത്യയിൽ പുറത്തിറക്കിയിട്ടുണ്ട്, ഇപ്പോൾ വിവോ വി 20 പ്രോ സ്മാർട്ട്‌ഫോൺ ഉടൻ കമ്പനി വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രോ പതിപ്പ് ഡിസംബർ 2 ന് ലോഞ്ച് ചെയ്യുമെന്നാണ് വിവരം. ലോഞ്ചിന് മുന്നോടിയായി, ഉപകരണത്തിന്റെ പ്രീഓർഡർ ഓഫറുകളും മറ്റ് വിശദാംശങ്ങളും ഓൺ‌ലൈനിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഏകദേശം 29,990 രൂപയാണ് ഫോണിന്റെ വില.

ഇന്ത്യക്ക് പുറത്തുള്ള മാർക്കറ്റുകളിൽ വിവോ വി 20 പ്രോ ഇതിനകം പുറത്തിറങ്ങിയതിനാൽ, ഉപകരണത്തിന്റെ സവിശേഷതകൾ നേരത്തേ അറിയാവുന്നതാണ്.

Read More: Tech Tips: നിങ്ങളുടെ സ്‌മാർട്ഫോണിന്റെ ബാറ്ററി ലൈഫ് കൂട്ടാൻ അഞ്ച് വഴികൾ

Advertisment

6.44 ഇഞ്ച് എഫ്‌എച്ച്‌ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ, സ്‌നാപ്ഡ്രാഗൺ 765 ജി എസ്ഒസി പ്രൊസസറാണ് ഫോണിൽ. 33 ഡബ്ല്യു ഫ്ലാഷ് ചാർജ് സാങ്കേതി പിന്തുണയ്‌ക്കുന്ന 4,000 എംഎഎച്ച് ബാറ്ററി ഇതിലുണ്ട്.

ആൻഡ്രോയ്ഡ് 11 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. പിറകിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ 64 മെഗാപിക്സൽ സാംസങ് ഐസോസെൽ ജിഡബ്ല്യു 1 സെൻസർ, 8 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ മോണോക്രോം സെൻസർ എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത് 44 മെഗാപിക്സൽ സെൻസറും 8 മെഗാപിക്സൽ സെൻസറും ഉണ്ട്.

Nokia 2.4- നോക്കിയ 2.4

നോക്കിയ 2.4 നവംബർ 26 ന് പുറത്തിറങ്ങുമെന്ന് കമ്പനി പുറത്തിറക്കിയ ടീസറിൽ പറയുന്നു. ഈ നോക്കിയ ഫോൺ നിലവിൽ യൂറോപ്യൻ കമ്പോളങ്ങളിൽ ലഭ്യമാണ്. 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ, മീഡിയടെക് ഹീലിയോ പി 22 എസ്ഒസി, 4,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫീച്ചറുകൾ. ആൻഡ്രോയിഡ് 10 ആണ് ഒഎസ്. പിറകിൽ ഡ്യുവൽ ക്യാമറ സെറ്റപ്പാണ്. 13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കായി, അഞ്ച് മെഗാപിക്സൽ ക്യാമറയാണ് മുൻവശത്ത്. നോക്കിയ 2.4 ന്റെ വില യൂറോപ്പിൽ യൂറോ 119 ആണ്. ഇത് ഏകദേശം 10,500 രൂപയാണ്. എന്നിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്താൽ വില അൽപ്പം കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Nokia 3.4-നോക്കിയ 3.4

നോക്കിയ 2.4 ഹാൻഡ്‌സെറ്റിനൊപ്പം നോക്കിയ 3.4 സ്മാർട്ട്‌ഫോണും കമ്പനി ഇന്ത്യയിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. എൻട്രി ലെവൽ സവിശേഷതകളാണ് ഫോണിനുള്ളത്. ഇന്ത്യയിൽ ഇതിന് 10,000 രൂപയ്ക്ക് താഴെയാണ് വില പ്രതീക്ഷിക്കുന്നത്.

Read More: ബിഗ് പവർഹൗസസ്; മികച്ച ബാറ്ററിയോടുകൂടി എത്തുന്ന സ്മാർട്ഫോണുകൾ

6.39 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ, പഞ്ച്-ഹോൾ ഡിസ്‌പ്ലേ ഡിസൈൻ, പ്രത്യേക ഗൂഗിൾ അസിസ്റ്റന്റ് ബട്ടൺ, സ്‌നാപ്ഡ്രാഗൺ 460 എസ്ഒസി, 4,000 എംഎഎച്ച് ബാറ്ററി എന്നിവ ഇതിൽ ഉൾപ്പെടുന്നു. 13 മെഗാപിക്സൽ പ്രൈമറി സെൻസർ, 5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ റിയർ ക്യാമറ സെറ്റപ്പിൽ. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്.

Motorola Moto G 5G- മോട്ടറോള മോട്ടോ ജി 5 ജി

എന്നാണ് മോട്ടോ ജി 5 ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുക എന്ന് വ്യക്തമല്ല. എന്നാൽ ഉടൻ ലോഞ്ച് നടക്കുമെന്നാണ് കരുതപ്പെടുന്നത്. മോട്ടോ ജി 5 ജി അടുത്തിടെ യൂറോപ്പിൽ 299.99 യൂറോയ്ക്ക് (ഏകദേശം 26,300 രൂപ) പുറത്തിറക്കിയിരുന്നു.

Read More: Budget Smartphones Under Rs 15000 in Flipkart and Amazon- 15000 രൂപയിൽ കുറഞ്ഞ വിലയ്ക്കുള്ള മികച്ച അഞ്ച് സ്മാർട്ട്ഫോണുകൾ

6.7 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 750 ജി പ്രോസസർ, 20വാട്ട് ടർബോപവർ ഫാസ്റ്റ് ചാർജ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഇതിലുള്ളത്. റിയർ ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ ക്യാമറ, 8 മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയുണ്ട്. മുൻവശത്ത്, എഫ് / 2.2 അപ്പർച്ചറുള്ള16 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. ഡസ്റ്റ് പ്രൊട്ടക്ഷനുള്ള ഐപി 52 സർട്ടിഫിക്കേഷൻ ഈ ഫോണിനുണ്ട്.

Motorola Moto G9 Power- മോട്ടറോള മോട്ടോ ജി 9 പവർ

മോട്ടോ ജി 9 പവറും ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൃത്യമായ തീയതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. യൂറോപ്പിൽ, ഈ ഫോൺ 199 യൂറോയ്ക്ക് (ഏകദേശം 17,500 രൂപ) വിൽക്കുന്നു.

6.8 ഇഞ്ച് എച്ച്ഡി + ഐപിഎസ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 662 എസ്ഒസി പ്രൊസസർ എന്നിവയോടെയാണ് ഈ ഫോൺ വരുന്നുത്. ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കായി, 16 മെഗാപിക്സൽ ക്യാമറയാണ് മുൻവശത്ത്. 20വാട്ട് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000 എംഎഎച്ച് ബാറ്ററിയുണ്ട് ഈ ഫോണിൽ.

Nokia Vivo Moto

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: