/indian-express-malayalam/media/media_files/uploads/2021/10/PhonePe-express-image.jpg)
വാൾമാർട്ട് ഗ്രൂപ്പിന്റെ ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ ഫോൺപേ മൊബൈൽ റീചാർജുകൾക്കായി പ്രോസസ്സിംഗ് ഫീസ് ഈടാക്കാൻ ആരംഭിച്ചു. 50 രൂപയ്ക്ക് മുകളിലുള്ള റീചാർജുകൾക്ക് ഒരു രൂപ മുതൽ രണ്ട് രൂപവരെയാണ് ഈടാക്കുക.
യുപിഐ അധിഷ്ഠിത ഇടപാടിന് ചാർജ്ജ് ഈടാക്കാൻ തുടങ്ങിയ ആദ്യത്തെ ഡിജിറ്റൽ പേയ്മെന്റ് ആപ്പായിരിക്കുകയാണ് ഫോൺപേ ഇപ്പോൾ. മറ്റ് സമാന സേവനങ്ങളെപ്പോലെ, ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള പേയ്‌മെന്റുകൾക്ക് ഫോൺപേ ഇതിനകം പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്നുണ്ട്.
"റീചാർജുകളിൽ, കുറച്ച് ഉപയോക്താക്കൾ മൊബൈൽ റീചാർജുകൾക്കായി ഫീസ് നൽകുന്ന വളരെ ചെറിയ തോതിലുള്ള ഒരു പരീക്ഷണമാണ് ഞങ്ങൾ നടത്തുന്നത്. 50 രൂപയിൽ താഴെയുള്ള റീചാർജുകൾക്ക് ഫീല് ഈടാക്കില്ല, 50 മുതൽ 100 രൂപ വരെയുള്ള റീചാർജുകൾക്ക് ഒരു രൂപയും 100 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് രണ്ട് രൂപയും ഈടാക്കുന്നു," കമ്പനി പറഞ്ഞു.
രാജ്യത്ത് മൂന്നാം കക്ഷി ആപ്പുകളിൽ യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ ഫോൺപേയാണ് മുന്നിൽ നിൽക്കുന്നത്. സെപ്റ്റംബറിൽ കമ്പനി അതിന്റെ പ്ലാറ്റ്ഫോമിൽ 165 കോടിയിലധികം യുപിഐ ഇടപാടുകൾ രേഖപ്പെടുത്തി. ഈ ആപ്പുകളുടെ വിഭാഗത്തിൽ 40 ശതമാനത്തിലധികം ഇടപാടുകൾ ഫോൺ പേ വഴി നടന്നു.
Also Read: 1.6 ദശലക്ഷം ഇ-മെയിലുകൾ ബ്ലോക്ക് ചെയ്ത് ഗൂഗിൾ, കാരണമിതാണ്
“ബിൽ പേയ്മെന്റുകളിൽ ഫീസ് ഈടാക്കുന്ന ഒരേയൊരു പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ഞങ്ങൾ മാത്രമല്ല. ബിൽ പേയ്‌മെന്റുകളിൽ ഒരു ചെറിയ ഫീസ് ഈടാക്കുന്നത് ഇപ്പോൾ ഒരു സാധാരണ വ്യവസായ രീതിയാണ്, ഇത് മറ്റ് ബില്ലർ വെബ്‌സൈറ്റുകളും പേയ്‌മെന്റ് പ്ലാറ്റ്ഫോമുകളും ചെയ്യുന്നു. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പേയ്‌മെന്റുകൾക്ക് ഞങ്ങൾ പ്രോസസ്സിംഗ് ഫീസ് (മറ്റ് പ്ലാറ്റ്‌ഫോമുകളിൽ കൺവീനിയൻസ് ഫീസ് എന്ന് വിളിക്കുന്നു) ഈടാക്കുന്നു,” ഫോൺ പേ വക്താവ് കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.