ബീജിംഗ്: ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ടാക്സി സര്‍വീസുകള്‍ ബുക്ക് ചെയ്യുന്നത് നമുക്ക് പരിചിതമാണ്. എന്നാല്‍ ആപ് ഉപയോഗിച്ച് ബോഡിഗാഡിനെ ബുക്ക് ചെയ്യാന്‍ കഴിയുന്ന സേവനത്തിനാണ് ചൈനയിലെ കിംഗ്‍ദാവോ നഗരത്തില്‍ തുടക്കമാകുന്നത്. ജിന്‍യിവേ (Jinyiwei) എന്ന ആപ് സെപ്റ്റംബറിലാണ് പുറത്തുവരിക. നിരവധി സുരക്ഷാ കന്പനികളിലെ 50,000ത്തില്‍ അധികം ജീവനക്കാരേയും ഉപഭോക്താക്കളേയും പരസ്പരം ബന്ധിപ്പിച്ചാണ് ആപ് പ്രവര്‍ത്തിക്കുക.

താന്‍ സുരക്ഷിതനല്ലെന്ന് തോന്നുന്ന ആര്‍ക്ക് വേണമെങ്കിലും ബോഡിഗാഡിനെ ബുക്ക് ചെയ്ത് സേവനം ഉറപ്പാക്കാം. ഊബറിലോ ഓലയിലോ ഡ്രൈവര്‍മാരെ ബുക്ക് ചെയ്യുന്നത് പോലെ തന്നെയാണ് ഇതിന്റേയും പ്രവര്‍ത്തന രീതി. ചൈന ഡൈലി റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സേവനത്തിന് 70 മുതല്‍ 200 യുവാന്‍ വരെയാകും തുക ഈടാക്കുക. അതായത് 673 മുതല്‍ 1923 രൂപ വരെ.

ഇനി ഓരോ വ്യക്തികള്‍ക്കും അല്ലാതെ കമ്പനികള്‍ക്കോ മറ്റ് സ്ഥാപനങ്ങള്‍ക്കോ വേണമെങ്കിലും ബോഡിഗാഡിന്റെ സേവനം ലഭ്യമായിരിക്കും. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലേക്ക് പോകുമ്പോഴോ, വില കൂടിയ സാധനങ്ങളുമായി യാത്ര ചെയ്യുമ്പോഴോ ഒക്കെ ഈ സേവനം മുതല്!കൂട്ടായിരിക്കുമെന്ന് ആപ് ഡെവലപ്പേഴ്സ് പറയുന്നു. സൈന്യത്തില്‍ നിന്നും വിരമിച്ചവരേയാണ് ബോഡിഗാഡുകളായി കമ്പനി നിയമിക്കുന്നത്. ഇവര്‍ തിരിച്ചറിയല്‍ രേഖയ്ക്കൊപ്പം സൈന്യത്തില്! ഉണ്ടായിരുന്നതായുളള രേഖകളും ഹാജരാക്കണം. കൂടാതെ ജോലി സമയത്ത് യൂണിഫോം ഇടുകയും അച്ചടക്കത്തോടെ ജോലി ചെയ്യുകയും ചെയ്യേണമെന്ന് ആപ് ഡെവലപ്പേഴ്സ് വ്യക്തമാക്കുന്നു.

ഒരേ സമയം ജനങ്ങളുടെ സുരക്ഷയും ജോലി സാധ്യതയുമാണ് മുന്നോട്ട് വെക്കുന്നതെന്ന് കമ്പനി പറയുന്നു. മറ്റ് നഗരങ്ങളിലേക്കും വിദേശത്തേക്കും പുതിയ സേവനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ ഇപ്പോഴത്തെ ശ്രമം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ