/indian-express-malayalam/media/media_files/uploads/2023/08/Screenshot-crop.jpg)
പെര്‍സീഡ് ഉല്‍ക്കാവര്‍ഷം
ന്യൂഡല്‍ഹി: എല്ലാ വര്‍ഷവും സംഭവിക്കുന്ന ഏറ്റവും തിളക്കമുള്ള ഉല്‍ക്കാവര്‍ഷങ്ങളിലൊന്നായ പെര്‍സീഡ്‌സ് ആഗസ്ത് 13-നും 14-നും ഉച്ചസ്ഥായിയില്‍ എത്തും. മണിക്കൂറില്‍ 100 ഉല്‍ക്കകള്‍ വരെ ദൃശ്യമാകും. പെര്‍സീഡ് വിസ്മയം എങ്ങനെ സംഭവിക്കുന്നുവെന്നും നിങ്ങള്‍ക്ക് അത് എങ്ങനെ കാണാമെന്നും അറിയാം.
പെര്‍സീഡ് ഉല്‍ക്കാവര്‍ഷം ജൂലൈ 17 നാണ് ആരംഭിച്ചത്. ഉല്‍ക്കാവര്‍ഷം ഓഗസ്റ്റ് 24 ന് അവസാനിക്കും, എന്നാല്‍ സമയവും തീയതിയും അനുസരിച്ച് ഈ ആഴ്ച ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് പ്രതിഭാസം ഉച്ചസ്ഥായില്‍ ദൃശ്യമാകുക. ദൂരദര്‍ശിനി പോലുള്ള പ്രത്യേക ഉപകരണങ്ങളോ അത് കാണുന്നതിന് പ്രത്യേക വൈദഗ്ധ്യമോ പോലും നിങ്ങള്‍ക്ക് ആവശ്യമില്ല. എന്നാല്‍ നിങ്ങള്‍ക്ക് വ്യക്തമായ ആകാശമുണ്ടെങ്ങിലേ കാണാനാകൂ.
പെര്‍സിയസ് നക്ഷത്രസമൂഹത്തില്‍ നിന്നാണ് പെര്‍സീഡുകള്‍ ഉയര്‍ന്നുവന്നതെന്ന് തോന്നുന്നു, അവിടെ നിന്നാണ് ഇതിന് പേര് ലഭിച്ചത്. ദൃശ്യം വ്യക്തമായി കാണാന്‍ സ്ട്രീറ്റ് ലൈറ്റുകളില്‍ നിന്നും എല്ലാ പ്രകാശ മലിനീകരണത്തില്‍ നിന്നും വളരെ അകലെയുള്ള ഒരു സ്ഥലം കണ്ടെത്തുക. നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന് സമീപമുള്ള അത്തരമൊരു ലൊക്കേഷനെ കുറിച്ച് നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍ പ്രകാശ മലിനീകരണ മാപ്പ് നോക്കുക. നിങ്ങള്‍ക്ക് lightpollutionmap.info അല്ലെങ്കില്‍ darksitefinder.com/maps/world.html എന്നിവ ഉയോഗപ്പെടുത്താം.
നിങ്ങള്‍ മാപ്പില്‍ എത്തിക്കഴിഞ്ഞാല്‍, നിങ്ങളുടെ ലൊക്കേഷനിലേക്ക് സൂം ചെയ്ത് കുറഞ്ഞ പ്രകാശ മലിനീകരണമുള്ള സ്ഥലങ്ങള്‍ നോക്കുക. തുടര്‍ന്ന്, നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ ഏറ്റവും സൗകര്യപ്രദമായത് ഏതെന്ന് കണ്ടെത്താന്‍ ഗൂഗിള്‍ മാപ്സ് ഉപയോഗിക്കുക. നിങ്ങള്‍ താരതമ്യേന ഇരുണ്ട സ്ഥലത്ത് എത്തിക്കഴിഞ്ഞാല്‍, ഇരിക്കാനും ഉല്‍ക്കകള്‍ കാണാനും അല്ലെങ്കില്‍ കിടക്കാനും സുഖപ്രദമായ ഒരു സ്ഥലം കണ്ടെത്തുക. ഉല്‍ക്കാവര്‍ഷത്തിന്റെ 'റേഡിയന്‍' തിരയാന്‍ നിങ്ങള്‍ക്ക് ഫോട്ടോപില്ലുകള്‍ പോലെയുള്ള എആര്‍ സ്‌കൈ മാപ്പിംഗ് ആപ്പ് ഉപയോഗിക്കാം. ഉല്‍ക്കകള്‍ ഉത്ഭവിക്കുന്നതായി തോന്നുന്ന സ്ഥലമാണ് റേഡിയന്‍. ആകാശത്ത് റേഡിയന്‍ എത്ര ഉയര്‍ന്നതാണോ അത്രയധികം ഉല്‍ക്കകളുടെ എണ്ണം നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
ധൂമകേതുക്കളോ ഛിന്നഗ്രഹങ്ങളോ അവശേഷിപ്പിച്ച അവശിഷ്ടങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ കത്തുമ്പോഴാണ് ഉല്‍ക്കാവര്‍ഷങ്ങള്‍ സംഭവിക്കുന്നത്. സ്വിഫ്റ്റ്-ടട്ടില്‍ ധൂമകേതുവില്‍ നിന്നുള്ള ബഹിരാകാശ അവശിഷ്ടങ്ങളാണ് പെര്‍സീഡുകള്‍ക്ക് കാരണം. പെര്‍സീഡ് ഉല്‍ക്കാവര്‍ഷം ആകാശ നിരീക്ഷകര്‍ക്ക് പ്രിയപ്പെട്ട ഒന്നാണ്, കാരണം ഒരു മണിക്കൂറില്‍ 60 മുതല്‍ 100 വരെ ഉല്‍ക്കകള്‍ അതിന്റെ ഉച്ചസ്ഥായിയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. എന്നാല്‍ നിങ്ങള്‍ക്ക് ഇതെല്ലാം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റ് ഹോസ്റ്റുചെയ്ത തത്സമയ സ്ട്രീമിലൂടെ നിങ്ങള്‍ക്ക് ഉല്‍ക്കാവര്‍ഷവും കാണാനാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.