ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാട് സ്ഥാപനമായ പേ ടിഎമ്മിലെ ഇരുന്നോറോളം ജീവനക്കാര്‍ തങ്ങളുടെ ഓഹരി വില്‍ക്കുന്നത് ഈ അടുത്ത കാലത്താണ്. മുന്നൂറ് കോടി രൂപയോളം വരുന്ന ഓഹരി വിറ്റപ്പോഴേക്കും കമ്പനിയിലെ പലരും കോടീശ്വരന്മാരും ലക്ഷാധിപന്മാരും ആയി. കമ്പനിയില്‍ അറ്റന്‍റര്‍ ആയിരുന്നയാള്‍ക്ക് വരെ കിട്ടിയത് ഇരുപത് ലക്ഷം രൂപയാണ്.
ജീവനക്കാരുടെ ഓഹരി ഉടമസ്ഥത പ്ലാനില്‍ നിന്നും നടന്ന ഈ ഓഹരി കച്ചവടത്തില്‍ കമ്പനിയിലെ ഇരുപത്തിയഞ്ചോളം പേര്‍ ആറ് മുതല്‍ ഏഴ് കോടി വരെ ഉണ്ടാക്കി എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയിലെ സ്റ്റാര്‍ട്ട് അപ്പുകളില്‍ ഇന്നേവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ ഓഹരി കച്ചവടമാണ് പേ ടിഎമ്മില്‍ നടന്നത്. ഓഹരി വില്‍പ്പന പൂര്‍ത്തിയായതോട് കൂടി ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വിലയേറിയ സ്റ്റാര്‍ട്ട് അപ്പായിരിക്കുകയാണ് പേ ടിഎം.