മുംബൈ: ​ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാട് പ്ലാറ്റ്ഫോമായ പേടിഎം മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിനും ഉപയോക്താക്കളെ വഴി കാട്ടാനൊരുങ്ങുന്നു. ‘പേടിഎം മണി’ എന്ന അപ്ലിക്കേഷന്‍ വഴി മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപത്തിന് സഹായിക്കുന്നതാണ് പുതിയ ആപ്. ആറ് ആഴ്ച്ചക്കുളളില്‍ പുതിയ ആപ് പുറത്തിറക്കുമെന്നാണ് വിവരം.

12 മുതൽ 15 അസറ്റ്​ മാനേജ്​മെന്റ്​ കമ്പനികളുടെ മ്യൂച്ചൽഫണ്ടുകൾ പേടിഎം വഴി വാങ്ങാനാവും. ഈ കമ്പനികളുടെ എണ്ണം 25 വരെ വർധിപ്പിക്കാനാണ്​ പേടിഎം ഭാവിയിൽ ലക്ഷ്യമിടുന്നത്​.പ്രത്യേക ചാർജുകളില്ലാതെ നേരിട്ട്​ മ്യൂച്ചൽഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള സൗകര്യമാണ്​ പേടിഎം നൽകുന്നത്​. പേടിഎം മണിയിലുടെയായിരിക്കും നിക്ഷേപം കൈമാറാൻ സാധിക്കുക. ഇക്വിറ്റിയും ഡെബ്റ്റും അടക്കം എല്ലാ മ്യൂച്ചല്‍ ഫണ്ട് സ്കീമുകളും ആപില്‍ ലഭ്യമാകും. നിക്ഷേപ ഉപദേഷ്ടാവായിസെബിയാണ് പേടിഎമ്മിനൊപ്പം ഉളളത്.

2017 ഡിസംബറിലെ കണക്കുകൾ പ്രകാരം ഏകദേശം 16 മില്യൺ ആളുകളാണ്​ മ്യൂച്ചൽഫണ്ടിൽ നിക്ഷേപിച്ചിരിക്കുന്നത്​. ഇവർക്കിടിയിൽ സ്വാധീനമുണ്ടാക്കുക വഴി സാമ്പത്തികരംഗത്ത്​ പുതിയ മുന്നേറ്റമുണ്ടാക്കാമെന്നാണ്​ പേടിഎമ്മി​​ന്റെ കണക്കുകൂട്ടൽ.ഡിജിറ്റൽ പണമിടപാട്​ രംഗത്ത്​ റിലയൻസ്​ ജിയോയുടെ കടന്ന്​ വരവോട്​ കൂടി പേടിഎം അടക്കമുള്ളവർക്ക്​ തിരിച്ചടി നേരിട്ടിരുന്നു. ഇത്​ മറികടക്കാൻ ലക്ഷ്യമിട്ടാണ്​ മ്യൂച്ചൽഫണ്ട്​ വിപണിയിലേക്കും പേടിഎം ചുവടു​വെക്കാനൊരുങ്ങുന്നത്​. ഐഒഎസിലും ആന്‍ഡ്രോയിഡിലും പുതിയ ആപ് ലഭ്യമാകും. ബാംഗ്ലൂരില്‍ നിന്നാണ് ഇതിന്റെ പ്രവര്‍ത്തനം കമ്പനി നടത്തുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ