scorecardresearch

ആപ്പിൾ ഐഫോൺ എക്സ് 66,000 രൂപയ്ക്ക് സ്വന്തമാക്കാൻ അവസരം

പേടിഎം ഐഫോൺ എക്സ് 64ജിബി സ്പേയ്സ് ഗ്രേ നിറത്തിലുള്ള ഫോൺ ആണ് ഓഫർ കാലയളവിൽ 68,500 രൂപയ്ക്ക് വിൽക്കുന്നത്. ആക്സിസ്സ് ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചാൽ 10% ക്യാഷ്ബാക്കും ലഭിക്കും. ഇത്തരത്തിലാണ് ഐഫോൺ എക്സ് 66,000 രൂപയ്ക്ക് ലഭിക്കുന്നത്.

പേടിഎം ഐഫോൺ എക്സ് 64ജിബി സ്പേയ്സ് ഗ്രേ നിറത്തിലുള്ള ഫോൺ ആണ് ഓഫർ കാലയളവിൽ 68,500 രൂപയ്ക്ക് വിൽക്കുന്നത്. ആക്സിസ്സ് ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചാൽ 10% ക്യാഷ്ബാക്കും ലഭിക്കും. ഇത്തരത്തിലാണ് ഐഫോൺ എക്സ് 66,000 രൂപയ്ക്ക് ലഭിക്കുന്നത്.

author-image
WebDesk
New Update
ആപ്പിൾ ഐഫോൺ എക്സ് 66,000 രൂപയ്ക്ക് സ്വന്തമാക്കാൻ അവസരം

ആപ്പിൾ ഐഫോൺ എക്സ് 66,000 രൂപയ്ക്ക് സ്വന്തമാക്കാൻ അവസരമൊരുക്കി പേടിഎം മാൾ മഹാ ക്യാഷ്ബാക്ക് സെയിൽ. നവംബർ 7 വരെ ഒരുക്കിയിരിക്കുന്ന ഓഫർ കാലാവധിയിൽ ആപ്പിൾ ഐഫോൺ എക്സ് 64ജിബി ഫോൺ 66,000 രൂപയ്ക്ക് സ്വന്തമാക്കാനാകും. ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ആപ്പിൾ എക്സ് 64ജിബി​ ഫോണിന്റെ വില 91,900 രൂപ, 256ജിബി മോഡലിന് 1,06,900 രൂപയാണ് വില. എന്നാൽ പേടിഎം വെബ്സൈറ്റിൽ 95,390 രൂപയാണ് വിലയിട്ടിരിക്കുന്നത്. പേടിഎം 29,390 രൂപയുടെ ഇളവ് നൽകുന്നുണ്ടെന്നാണ് അവകാശപ്പെടുന്നത്.

Advertisment

പേടിഎം ഐഫോൺ എക്സ് 64ജിബി സ്പേയ്സ് ഗ്രേ നിറത്തിലുള്ള ഫോൺ ആണ് ഓഫർ കാലയളവിൽ 68,500 രൂപയ്ക്ക് വിൽക്കുന്നത്. ആക്സിസ്സ് ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചാൽ 10% ക്യാഷ്ബാക്കും ലഭിക്കും. ഇത്തരത്തിലാണ് ഐഫോൺ എക്സ് 66,000 രൂപയ്ക്ക് ലഭിക്കുന്നത്. എക്‌സ്ചേഞ്ച് ഓഫർ വഴി 21,000 വരെ ലാഭിക്കാൻ സാധിക്കും.

എഡ്ജ്-ടു-എഡ്ജ് ഡിസ്‌പ്ലെ, ഡ്യുവൽ ക്യാമറ, ഗ്ലാസ് ബോഡി എന്നിങ്ങിനെയാണ് ആപ്പിൾ എക്സിന്റെ സവിശേഷതകൾ. എ11 ബയോണിക്ക് ചിപ്പാണ് ഐഫോൺ എക്സിലെ പ്രൊസസ്സർ. 5.8 ഇഞ്ച് ഓൾ സ്ക്രീൻ ഒഎൽഇഡി ഡിസ്‌പ്ലെ, 12 എംപി വൈഡ് ആംഗിൾ, ടെലിഫോട്ടോ പിൻ ക്യാമറ, 7എംപി മുൻ ക്യാമറ. ഫെയ്സ് എഡി ഉപയോഗിച്ച് ഫോൺ അൺലോക്ക് ചെയ്യുന്നത് ഐഫോൺ സീരിസിൽ ആദ്യമെത്തിയത് ഐഫോൺ എക്സിലാണ്. ക്യഐ ചാർജർ വഴി വയർലെസ്സ് ചാർജിങ്, വാട്ടർ പ്രൂഫ്, ഡസ്റ്റ് പ്രൂഫ് എന്നീ സൗകര്യങ്ങളുണ്ട് ഐഫോൺ എക്സിൽ.

Iphone X Paytm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: