ബുക്ക് ചെയ്ത സിനിമയ്ക്ക് പോകാന്‍ കഴിയാതെ പലപ്പോഴും ധര്‍മ്മ സങ്കടത്തിലാവാറുണ്ട് നമ്മള്‍. ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരിച്ചുകിട്ടാറില്ല എന്നത് തന്നെയാണ് പ്രധാന കാരണം. എന്നാല്‍ ഈ നയത്തിന് മാറ്റം വരുത്തിയിരിക്കുകയാണ് ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം. പ്രസ്തുത സിനിമ തുടങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും ടിക്കറ്റ് കാന്‍സല്‍ ചെയ്താല്‍ മാത്രമാണ് തുക തിരികെ ലഭിക്കുക.
വെറും 9 രൂപ മാത്രം കാന്‍സലേഷന്‍ ചാര്‍ജായി ഈടാക്കിയാണ് പണം അക്കൗണ്ടിലേക്ക് റീഫണ്ട് ആകുക. എന്നാല്‍ പേടിഎമ്മിന്റെ വെബ്സൈറ്റില്‍ മാത്രമാണ് ഈ സംവിധാനം നിലവില്‍ വന്നിട്ടുളളത്. ആപ്ലിക്കേഷനിലും താമസിയാതെ ലഭ്യമാകുമെന്നാണ് വിവരം.
പേടിഎം തങ്ങളുടെ ഓണ്‍ലൈന്‍ പേമെന്റ്, മൊബീല്‍ വാലറ്റ് ബിസിനസുകളിലെ തുടര്‍ച്ചയായ വാങ്ങലുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സിനിമ, ട്രാവല്‍ ടിക്കറ്റിംഗ് വിഭാഗത്തിലാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. ഈ മേഖലയില്‍ ചുവടുറപ്പിക്കാന്‍ ബിഗ്ബാസ്‌ക്കറ്റുമായും പേടിഎം പങ്കാളിത്തം ഉറപ്പാക്കുന്നെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഫിനാന്‍ഷ്യന്‍ ഇന്‍വെസ്റ്റേഴ്‌സില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതിനുള്ള ചര്‍ച്ചകളും കമ്പനി നടത്തിയതായാണ് വിവരം. അതേസമയം, ചര്‍ച്ചകള്‍ സംബന്ധിച്ച് കമ്പനികൾ പ്രതികരിച്ചിട്ടില്ല.