ഇലക്ട്രോണിക്സ് ഉൽപ്പനങ്ങൾ വാങ്ങാൻ മികച്ച അവസരമാണ് ‘ബ്ലാക്ക് ഫ്രൈഡെ’ ദിനം. അതിനാൽ തന്നെ ലോകമെമ്പാടുമുള്ള ഉപഭോക്താകൾ വിവിധ കമ്പനികൾ ഒരുക്കുന്ന ബ്ലാക്ക് ഫ്രൈഡെ ഓഫറിനായി കാത്തിരിക്കാറുണ്ട്. അത്തരം ഒരു ഓഫർ നൽകുകയാണ് പേടിഎം മാൾ. നിരവധി ഇലക്ട്രോണിക്സ് ഉൽപ്പനങ്ങൾക്ക് പേടിഎം മാൾ 20,000 രൂപ വരെ വിലക്കിഴിവ് നൽകുന്നുണ്ട്. ഇന്ന് മുതലാണ് ബ്ലാക്ക് ഫ്രൈഡേ വിപണി ആരംഭിക്കുന്നത്.

താഴെ പറയുന്ന ഉൽപ്പന്നങ്ങൾക്കാണ് പേടിഎം മാൾ വിലക്കിഴിവ് നൽകുന്നത്:

ഹോണർ 9 ലൈറ്റ്

4ജിബി റാം 64ജിബി സ്റ്റോറേജ് മോഡൽ ഹോണർ ലൈറ്റിന്റെ യഥാർത്ഥ വില 14,999 രൂപയാണ് വില.​ എന്നാൽ പേടിഎം മാളിൽ ഹോണർ 9 ലൈറ്റ് 11,000 രൂപയ്ക്ക് ലഭിക്കും. 5.65 ഇഞ്ച് ഫുൾ​ എച്ഡി ഡിസ്‌പ്ലെ, 13എംപി+2എംപി ഇരട്ട പിൻക്യാമറ, 3000എംഎഎച് ബാറ്ററി എന്നിവയാണ് ഹോണർ 9 ലൈറ്റിന്റെ പ്രത്യേകതകൾ.

എക്‌സ്ബോക്സ് വൺ എക്സ്(1ടിബി)

എക്‌സ്ബോക്സ് വൺ എക്സ്(1ടിബി)ന് പേടിഎമ്മിലെ വില 38,253 രൂപയാണ്. എക്‌സ്ബോക്സ് വൺ എക്സ് ഗെയിമിങ്ങ് കൺസോള് 4കെ ഗെയിമിങ്ങ് എച്ഡിആർ എന്നിവ സപ്പോർട്ട് ചെയ്യും. 3 യുഎസ്ബി പോർട്ടുകൾ, 12ജിബി ഹൈസ്പീഡ് മെമ്മറി, എച്ഡിഎംഐ 2.0.എന്നീ സൗകര്യങ്ങളുമുണ്ട്.

ലാപ്ടോപ്പുകൾക്കും പേടിഎം മാളിൽ വിലക്കിഴിവുണ്ട്

ലെനോവ ഐഡിയപാഡ് 330 8ജിബി റാം, 2ടിബി ഹാർഡ്‌ഡിസ്ക് അടങ്ങിയ ലാപ്ടോപ്പിന് യഥാർത്ഥ വില 44,999 രൂപയാണ് എന്നാൽ പേടിഎമ്മിൽ 41,000 രൂപയാണ് വില. ഫുൾ എച്ഡി ഐപിഎസ് ഡിസ്‌പ്‌ളെ , എട്ടാം തലമുറ ഐ5 പ്രൊസസ്സർ, വിൻഡോസ് 10 ഹോം ഒഎസ് എന്നിവയാണ് ഐഡിയപാഡിന്റെ പ്രത്യേകതകൾ. കൂടാതെ എച്‌പി 15ക്യു ലാപ്ടോപ്പിന് 25,599 രൂപയാണ് പേടിമ്മിലെ വില. 4ജിബി റാം, 1ടിബി ഹാർഡ്‌ഡിസ്ക്ക്, ആറാം തലമുറ ഇന്രൽ കോർ ഐ3 പ്രൊസസ്സർ എന്നിവാണ് എച്‌പി 15ക്യു ലാപ്ടോപ്പിന്രെ സവിശേഷതകൾ.

സോണി 108 സെന്രിമീറ്റർ ഫുൾ എച്ഡി സ്മാർട്ട് എൽഇഡി ടിവിക്ക് 36,073 രൂപയാണ് പേടിഎം മാളിൽ വില. എൽജി 80 സെന്രിമീറ്റർ എച്ഡി- റെഡി സ്മാർട്ട് എൽഇഡി ടിവിക്ക് 18,045 രൂപയാണ് പേടിഎമ്മിൽ വില.

വേൾപ്പൂൾ, ബോഷ്, ഹൈയർ എന്നിവയുടെ ഉൽപ്പനങ്ങൾക്കും പേടിഎമ്മിൽ വിലക്കുറവുണ്ട്. വേൾപ്പൂൾ ഫ്രോസ്റ്റ് ഫ്രീ 240എൽ ട്രിപ്പിൾ ഡോർ റെഫ്രിജറേറ്ററിന് 18,761 രൂപയാണ് വില. ബോഷിന്റെ ഫുൾ ഓട്ടോമാറ്റിക്ക് ടോപ്പ് ലോഡ് വാഷിങ്ങ് മെഷീന് 13,860 രൂപയും, ഹൈയർ 15ലിറ്റർ സ്റ്റോറേജ് ഗീസർ ഇഎസ് 15വി ഇ1ന് 4,938 രൂപയാണ് വില.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook