ആധാറും പാസ്പോർട്ടും അടക്കം ഡാർക്ക് വെബിൽ ഒരു ലക്ഷത്തിലധികം ഇന്ത്യക്കാരുടെ തിരിച്ചറിയൽ രേഖകൾ വിൽപനയ്ക്കെന്ന് സൈബർ കുറ്റാന്വേഷണ ഏജൻസി

ആധാർ, പാൻകാർഡ്, പാസ്പോർട്ട് എന്നിവയടക്കം ഒരു ലക്ഷത്തിലധികം തിരിച്ചറിയൽ രേഖകൾ ചോർന്നതായി സൈബർ കുറ്റാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു

Dark Net, Indian Nationals IDs Dark Web, Dark Web Sale, Cyble, Cyble Report, Cyble Dark Web Report, Indian Nationals IDs Dark Web Sale, Trucaller, KYC Norms, KYC Documents, aadhaar, passport, pan, pan card, ഡാർക്ക് നെറ്റ്, തിരിച്ചറിയൽ ഐഡികൾ ഡാർക്ക് വെബിൽ, ഐഡികൾ ഡാർക്ക് വെബിൽ, തിരിച്ചറിയൽ കാർഡുകൾ ഡാർക്ക് വെബിൽ, ആധാർ ഡാർക്ക് വെബിൽ, ഡാർക്ക് വെബ് വിൽപന, സൈബിൾ, സൈബിൾ റിപ്പോർട്ട്, സൈബിൾ ഡാർക്ക് വെബ് റിപ്പോർട്ട് ഐഡികൾ ഡാർക്ക് വെബിൽ വിൽപനയ്ക്ക്, ട്രൂകോളർ, കെ‌വൈ‌സി, കെ‌വൈ‌സി രേഖകൾ, ie malayalam, ഐഇ മലയാളം

മുംബൈ: ഒരു ലക്ഷത്തിലധികം ഇന്ത്യക്കാരുടെ ആധാർ, പാൻ കാർഡ്, പാസ്‌പോർട്ട് അടക്കമുള്ള തിരിച്ചറിയൽ രേഖകളുടെ സ്കാൻ ചെയ്ത കോപ്പികൾ ഡാർക്ക് വെബിൽ വിൽപനയ്ക്ക് വച്ചതായി കണ്ടെത്തിയെന്ന് സൈബർ കുറ്റാന്വേഷണ ഏജൻസി സൈബിൾ. സർക്കാർ സംവിധാനങ്ങളിൽ നിന്നല്ല മറ്റു സേവനങ്ങൾ വഴിയോ മൊബൈൽ ആപ്പുകൾ വഴിയോ ആണ് ഈ വിവരങ്ങൾ ചോർന്നതെന്നാണ് സൂചനയെന്നും സൈബിൾ പറയുന്നു.

“ഒരു ലക്ഷത്തിലധികം ഇന്ത്യൻ ദേശീയ ഐഡികൾ ഡാർക്ക് നെറ്റിൽ വിൽക്കുന്നതായി കണ്ടെത്തി. ഇത് വിൽപനയ്ക്ക വച്ചയാൾ അവതരിപ്പിച്ച സാംപിളുകൾ ഞങ്ങളുടെ കൗതുകം വർധിപ്പിച്ചു. ഒപ്പം അതിന്റെ അളവും. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തിലധികം ഐഡികളാണ് അയാൾക്ക് കൈക്കലാക്കാൻ സാധിച്ചത്.” സൈബിളിന്റെ ബ്ലോഗ് പോസ്റ്റിൽ പറയുന്നു പറയുന്നു.

Read More: ഡാർക്ക് വെബിൽ വിറ്റത് 267 ദശലക്ഷം ഫെയ്സ്ബുക്ക് അക്കൗണ്ട് വിവരങ്ങൾ; എങ്ങനെ പ്രൊഫൈൽ സുരക്ഷിതമാക്കാം?

സൈബർ കുറ്റവാളികൾ ചോർത്തിയ വിവരങ്ങൾ തട്ടിപ്പും കോർപറേറ്റ് ചാരവൃത്തിയും വ്യക്തിത്വ ചോരണവും അടക്കമുള്ള കുറ്റകൃത്യങ്ങളിലേക്ക് നയിച്ചേക്കാമെന്ന് സൈബിൾ മുന്നറിയിപ്പ് നൽകുന്നു. ഇത്തരത്തിൽ ചോർത്തിയ തിരിച്ചറിയൽ രേഖകളിൽ നിന്നുള്ള പേരും വിലാസും അടക്കമുള്ള വിവരങ്ങൾ തട്ടിപ്പിനായുള്ള ഫോൺകോളുകൾക്ക് വിശ്വസനീയത നൽകാൻ സൈബർ കുറ്റവാളികൾ ഉപയോഗപ്പെടുത്താറുണ്ട്.

ഇത് ഡാർക്ക് വെബിൽ വിൽപ്പന വച്ചയാളിൽ നിന്ന് സൈബിൾ ഗവേഷകർ ആയിരത്തോളം ഐഡികൾ സ്വന്തമാക്കി, സ്കാൻ ചെയ്ത ഐഡികൾ ഇന്ത്യക്കാരുടെതാണെന്ന് സ്ഥിരീകരിച്ചു. “ഒരു മൂന്നാം കക്ഷിയിൽ നിന്നാണ് ഡാറ്റ ശേഖരിച്ചതെന്നാണ് പ്രാഥമിക വിശകലനം സൂചിപ്പിക്കുന്നത്. ഇത് ഒരു സർക്കാർ സംവിധാനത്തിൽ നിന്നാണെന്ന് തെളിയിക്കുന്ന സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സൈബിൾ ഗവേഷകർ ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് – ഉടൻ തന്നെ കൂടുതൽ വിവരങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാൻ കഴിയുമെന്ന് കരുതുന്നു.” സൈബിൾ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

Read More: പണവും വ്യക്തിവിവരവും ചോർത്താൻ വ്യാജ നെറ്റ്ഫ്ലിക്സും വ്യാജ ഡിസ്നി പ്ലസും

‘നിങ്ങളുടെ ഉപഭോക്താവിനെ അറിയുക’ (കെ‌വൈ‌സി) മാനദണ്ഡങ്ങൾ പാലിക്കേണ്ട സെഗ്‌മെന്റിലെ കമ്പനിയുടെ ഡാറ്റാ ബേസിൽ നിന്ന് ഡാറ്റ ചോർന്നതായി സ്കാൻ ചെയ്ത ഐഡി രേഖകൾ സൂചിപ്പിക്കുന്നു.

കെവൈസി വിവരങ്ങൾ ആവശ്യപ്പെടുന്ന ഏതെങ്കിലും സ്ഥാപനത്തിന്റെ സെർവറുകളിൽ നിന്നാവാം ഈ വിവരങ്ങൾ ചോർന്നതെന്ന് സൈബിൾ ഗവേഷകർ ചൂണ്ടിക്കാട്ടി.

Read More: ഇവന്റ്ബോട്ട് മാൽവെയർ: ഫോൺ വഴി പണം അയക്കുന്നവർ സൂക്ഷിക്കുക; മുന്നറിയിപ്പുമായി സൈബർ സുരക്ഷാ ഏജൻസി

“കെ‌വൈ‌സി, ബാങ്കിംഗ് വിവരങ്ങൾ ഉപയോഗിച്ചുള്ള തട്ടിപ്പുകളിൽ ഇപ്പോൾ വലിയ വർധനവുണ്ട്. പ്രധാനമായും പ്രായമുള്ളവരെ ലക്ഷ്യം വച്ച് തട്ടിപ്പ് നടത്താൻ ഇത് ഉപയോഗിക്കുന്നു”- സൈബിൾ വ്യക്തമാക്കി. വ്യക്തിഗത വിവരങ്ങൾ, പ്രത്യേകിച്ചും സാമ്പത്തിക വിവരങ്ങൾ ഫോൺ, ഇ-മെയിൽ അല്ലെങ്കിൽ എസ്എംഎസ് വഴി പങ്കിടുന്നത് ഒഴിവാക്കണമെന്നും സൈബർ സുരക്ഷാ സ്ഥാപനം ശുപാർശ ചെയ്തു. സ്വന്തം സാമ്പത്തിക ഇടപാട് പതിവായി നിരീക്ഷിക്കാനും സംശയാസ്പദമായ എന്തെങ്കിലും ഇടപാട് ശ്രദ്ധയിൽപ്പെട്ടാൽ ബാങ്കുമായി ബന്ധപ്പെടാനും സൈബിൾ നിർദേശിച്ചു.

നേരത്തേ ട്രൂകോളറിൽ നിന്ന് 4.75 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപനയ്ക്ക് വന്നതായി സൈബിൾ റിപോർട്ട് ചെയ്തിരുന്നു. എന്നാൽ തങ്ങളുടെ വിവര ശേഖരം സുരക്ഷിതമാണെന്നായിരുന്നു ട്രൂകോളർ അധികൃതർ മറുപടി നൽകിയത്.

Read More: Over 1 lakh national IDs of Indians put on dark net for sale: Cyber intelligence firm

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Over 1 lakh ids of indians including aadhaar passport and pan card on dark net for sale says cyber intelligence firm cyble

The moderation of comments is automated and not cleared manually by malayalam.indianexpress.com