scorecardresearch

Video Streaming App List: Rates in India: Disney + Hotstar, Netflix, Amazon Prime and More-വീഡിയോ സ്ട്രീമിങ്ങ് സേവനങ്ങളുടെ സബ്സ്ക്രിപ്ഷൻ നിരക്കുകൾ അറിയാം

author-image
Tech Desk
New Update
ott, steaming, online streaming, steaming platforms rate, steaming platforms price, Netflix rate, Netflix price, Amazon prime rate, Amazon prime price, hotstar rate, hotstar price, zee5 rate, zee5 price,streaming service in india, cheapest streaming service in india, netflix, amazon prime video, youtube premium, disney+ hotstar, mx player, sonyliv, voot, zee5, netflix pricing in india, amazon prime video pricing in india, voot pricing in india, zee5 pricing in india, hotstar pricing in india, altbalaji, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ, വൂട്ട്, സീ5, സ്ട്രീമിങ്ങ്, cheap straming platforms, malayalam tesch news, android apps, android movie appps, movie apps, ios movie apps, series, movies, series apps, movie apps, top movie apps, movie apps windows, movie apps ios, movie apps android, video apps, best android apps, ആൻഡ്രോയ്ഡ്, മൂവീ ആപ്പസ്, വീഡിയോ ആപ്പ്സ്, സീരീസ്, free streaming apps, ഫ്രീ സ്ട്രീമിങ്ങ് ആപ്പ്സ്, mainstream, mainstream app, mainstream streaming app, മെയിൻ സ്ട്രീം,

Online Video Streaming Platforms Rates in India Pricing Subscription Plans Details Disney+ Hotstar, Netflix-Amazon Prime: പ്രാദേശിക ഭാഷകളിലുള്ള സിനിമകൾ മുതൽ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ട സീരീസുകളും സിനിമകളും വരെ ലഭ്യമാണ് വീഡിയോ സ്ട്രീമിങ്ങ് അല്ലെങ്കിൽ ഓവർ ദ ടോപ് (ഒടിടി) പ്ലാറ്റ്ഫോമുകളിൽ. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ തുടങ്ങിയ നിരവധി പ്ലാറ്റ്ഫോമുകൾ മലയാളികൾക്കിടയിലധികം ജനപ്രിയമായി. സിനിമകളും സീരീസുകളും ഇഷ്ടപ്പെടുന്നവർക്ക് പുറമെ സ്പോർട്സ് പ്രേമികളും സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നു. ലൈവ് സ്പോർട്സ് ഇവന്റുകളടക്കം സ്പോർട്സ് ഉള്ളടക്കങ്ങളും ഈ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാവുന്നു.

Advertisment

ചില ഒടിടി പ്ലാറ്റ്ഫോമുകൾ പരിമിതമായ സൗജന്യ സേവനം ലഭ്യമാക്കാറുണ്ടെങ്കിലും കൂടുതൽ കണ്ടന്റുകൾ ലഭ്യമാവനാൻ പണം നൽകേണ്ടി വരും. മാസത്തിലോ, വർഷത്തിലോ സബ്സ്ക്രിപ്ഷൻ തുക അടയ്ക്കുന്ന തരത്തിലുള്ള പ്ലാനുകളാണ് സ്ട്രീമിങ്ങ് സേവന ദാതാക്കൾ മുന്നോട്ട് വയ്ക്കുന്നത്.

Netflix-നെറ്റ്ഫ്ലിക്സ്

Netflix Pricing, Plans, Subscriprion Rates: ആഗോള തലത്തിൽ ഏറ്റവും ജനപ്രിയമായ വീഡിയോ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് നെറ്റ്ഫ്ലിക്സ്. നിരവധി ഇൻറർനാഷനൽ സീരീസുകളും സിനിമകളും നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. മലയാളവും തമിഴും അടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലെ പുതിയ റിലീസുകളടക്കമുള്ള സിനിമകളും നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

സീരീസുകളുടെ കാര്യത്തിൽ അതി വിപുലമായ ഒരു കളക്ഷൻ തന്നെയാണ് നെറ്റ്ഫ്ലിക്സിന്. ഇതിൽ നെറ്റ്ഫ്ലിക്സ് സ്വന്തമായി നിർമിച്ച സീരീസുകളും ഉൾപ്പെടുന്നു.

Advertisment

netflix, നെറ്റ്ഫ്ളിക്സ്, netflix plans, നെറ്റ്ഫ്ളിക്സ് പ്ലാനുകൾ, netflix plans price, netflix plans in india, netflix plans in india 2019, netflix subscription plans, netflix subscription plans in india, netflix subscription plans price in india, netflix monthly subscription plans, netflix news, netflix plans news,​ ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം,​ IE Malayalam, Indian express Malayalam

താരതമ്യേന ചിലവേറിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് നെറ്റ്ഫ്ലിക്സ്. എന്നാൽ നെറ്റ്ഫ്ലിക്സിന്റെ മൊബൈൽ ഒൺലി എസ്‌ഡി പ്ലാൻ 199 രൂപ പ്രതിമാസ നിരക്കിൽ സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്. ഈ പ്ലാൻ പ്രകാരം മൊബൈലിലോ ടാബ്ലെറ്റിലോ നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാം. ഒരു അക്കൗണ്ടിൽ ഒരു സമയം ഒരു ഉപകരണത്തിൽ മാത്രമേ വീഡിയോകൾ കാണാൻ പറ്റൂ. എസ്‌ഡി (480p) ക്വാളിറ്റിയിൽ മാത്രമാണ് വീഡിയോകൾ ലഭ്യമാവുക. എച്ച്ഡി, 4കെ വീഡിയോകൾ ലഭ്യമാവില്ല.

പ്രതിമാസം 499 രൂപ നിരക്കിൽ ആരംഭിക്കുന്ന ബേസിക് പ്ലാനാണ് നെറ്റ്ഫ്ലിക്സ് മുന്നോട്ട് വയ്ക്കുന്ന മറ്റൊരു പ്ലാൻ. ഈ പ്ലാനിൽ ഫോണിനും ടാബ്ലറ്റിനും പുറമെ കംപ്യൂട്ടറിലും സ്മാർട്ട് ടിവിയിലും വീഡിയോ കാണാം. എന്നാൽ ഒരു സമയം ഒരു സ്ക്രീനിൽ സ്ട്രീം ചെയ്യാൻ കഴിയൂ. എസ്‌ഡി (480p) ക്വാളിറ്റിയിലുള്ള വീഡിയോ മാത്രമാണ് ഈ പ്ലാനിലും ലഭ്യമാവുക.

649 രൂപയുടേതാണ് മറ്റൊരു പ്ലാൻ. സ്റ്റാൻഡേർഡ് പ്ലാൻ എന്ന 649 രൂപയുടെ പ്ലാനിൽ ഫോൺ, ടിവി, കംപ്യൂട്ടർ അടക്കം ഏത് സ്ക്രീനിലും വീഡിയോ കാണാം. എച്ച്ഡി (1080p) നിലവാരത്തിൽ രണ്ട് സ്‌ക്രീനുകളിൽ ഒരേ സമയം വീഡിയോ സ്ട്രീം ചെയ്യാൻ കഴിയും.

Netflix, നെറ്റ്‍ഫ്ലിക്സ്, Movie, സിനിമ, series, സീരീസ്, plans, പ്ലാനുകള്‍, internet, ഇന്റര്‍നെറ്റ്

799 രൂപയുടെ പ്രീമിയം പ്ലാനും കമ്പനി മുന്നോട്ടു വയ്ക്കുന്നു. സ്റ്റാൻഡേഡ് പ്ലാനിലെ എല്ലാ സൗകര്യങ്ങളും ഈ പ്ലാനിലും ലഭിക്കും. അതിന് പുറമേ എച്ച്ഡിക്ക് പുറമെ അൾട്രാ എച്ച്ഡി (4K) ക്വാളിറ്റിയിലും വീഡിയോ ലഭ്യമാവും. ഇത് ഒരേ സമയം രണ്ട് സ്ക്രീനിനു പകരം നാല് സ്ക്രീനുകളിൽ സ്ട്രീം ചെയ്യാം.

ഈ പ്ലാനുകൾക്ക് പുറമെ 349 രൂപയുടെ മൊബൈൽ പ്ലസ് പ്ലാൻ ആരംഭിക്കുന്നതിനുള്ള നടപടികളും നെറ്റ്ഫ്ലിക്സ് ആരംഭിച്ചിരുന്നു. എന്നാൽ ഔദ്യോഗികമായി ഈ പ്ലാൻ അവതരിപ്പിച്ചിട്ടില്ല. 199 രൂപയുടെ മൊബൈൽ ഒൺലി പ്ലാനിന് സമാനമാണ് ഇത്. എന്നാൽ മൊബൈൽ ഫോണിനും ടാംബ്ലെറ്റിനും പുറമെ കംപ്യൂട്ടറുകളിലും വീഡിയോ സ്ട്രീം ചെയ്യാൻ ഈ പ്ലാൻ അനുവദിക്കുന്നു. ഒപ്പം എസ്‌ഡിക്ക് പുറമെ എച്ച്ഡി ക്വാളിറ്റിയിലും മൊബൈൽ ഉപകരണങ്ങളിൽ വീഡിയോ ലഭ്യമാവും. ഒരേ സമയം ഒരു ഉപകരണത്തിൽ മാത്രമാണ് സ്ട്രീമിങ്ങ് സാധിക്കുക.

എല്ലാ പ്ലാനിലും വീഡിയോ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. സബ്സ്ക്രിപ്ഷൻ എപ്പോൾ വേണമെങ്കിലും റദ്ദാക്കാനും സാധിക്കും.

Amazon Prime Video- ആമസോൺ പ്രൈം വീഡിയോ

Amazon Prime Video Pricing, Plans, Subscriprion Rates: താരതമ്യേന താങ്ങാവുന്ന നിരക്കിൽ ലഭ്യമായ ഓവർ ദ ടോപ്പ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ആമസോൺ പ്രൈം വീഡിയോ. ആമസോൺ പ്രൈം സേവനങ്ങളുടെ ഭാഗമായാണ് ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രൈബ് ചെയ്യാനാവുക. ഈ സബ്സ്ക്രിപ്ഷനിൽ ആമസോൺ പ്രൈം വീഡിയോക്കൊപ്പം ആമസോൺ പ്രൈം മ്യൂസിക് എന്ന മ്യൂസിക് സ്ട്രീമിങ്ങ് സേവനവും ആമസോൺ ഷോപ്പിങ്ങ് വെബ്സൈറ്റിലും ആപ്പിലുമുള്ള നോ കോസ്റ്റ് ഡെലിവറി അടക്കമുള്ള മറ്റ് പ്രൈം ആനുകൂല്യങ്ങളും ലഭ്യമാകുന്നു.

വാർഷിക പ്ലാനും പ്രതിമാസ പ്ലാനുമാണ് ആമസോൺ അവതരിപ്പിക്കുന്നത്. വാർഷിക പ്ലാനിൽ ഒരുവർഷത്തേക്ക് 999 രൂപയാണ് സബ്സ്ക്രിപ്ഷൻ നിരക്ക്. പ്രതിമാസ പ്ലാനിൽ 129 രൂപയാണ് എല്ലാ മാസവും അടയ്ക്കേണ്ടത്. 4കെ വരെയുള്ള നിലവാരത്തിലുള്ള വീഡിയോകൾ, അൺലിമിറ്റഡ് ഡൗൺലോഡ്, വിശാലമായ കണ്ടന്റ് ലൈബ്രറിയിലേക്കുള്ള ആക്സസ് എന്നിവ പ്രൈം വീഡിയോ നൽകുന്നു.

ചലച്ചിത്രങ്ങളെക്കുറിച്ചുള്ള ഡാറ്റാ ബേസ് ആയ ഐഎംഡിബിയിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാക്കുന്ന ഐഎംഡിബി എക്സ്റേ എന്ന സേവനം ആമസോൺ പ്രൈം വീഡിയോയിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. ഇത് പ്രകാരം ചലച്ചിത്രങ്ങളോ സീരീസുകളോ കാണുമ്പോൾ ഒറ്റക്ലിക്കിൽ ആ ചിത്രവുമായോ, ചിത്രത്തിൽ അപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന രംഗവുമായോ ബന്ധപ്പെട്ട വിവരങ്ങളും അഭിനേതാക്കെക്കുറിച്ചുള്ള വിവരങ്ങളും സ്ക്രീനിൽ ലഭ്യമാവും.

ഒരേസമയം ആറ് സ്‌ക്രീനുകളിൽ വരെ സ്‌ട്രീം ചെയ്യാൻ പ്രൈം വീഡിയോ അനുവദിക്കുന്നു. ഇന്റർനാഷനൽ സീരീസുകളും സിനിമകളും മലയാളം അടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലുള്ള സിനിമകളും പ്ലാറ്റ് ഫോമിൽ ലഭ്യമാണ്. മലയാളത്തിലടക്കം സിനിമകൾ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നുമുണ്ട്. സീരീസുകളിലും സിനിമകളിലും പ്രൈം ഒറിജിനൽ പ്രൊഡക്ഷനുകളും ഉൾപ്പെടുന്നു.

Disney + Hotstar - ഡിസ്നി + ഹോട്ട്സ്റ്റാർ

Disney + Hotstar Pricing, Plans, Subscriprion Rates:  കൗണ്ടർപോയിന്റ് റിസർച്ചിന്റെ കണക്കനുസരിച്ച് നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള ഒടിടി പ്ലാറ്റ്ഫോമാണ് ഡിസ്നി + ഹോട്ട്സ്റ്റാർ. ചെർണോബിൽ, ലയൺ കിംഗ്, വെസ്റ്റ് വേൾഡ്, ടോയ് സ്റ്റോറി സീരീസ്, സിലിക്കൺ വാലി തുടങ്ങി നിരവധി ഒറിജിനൽ സീരീസുകൾ, ഡിസ്നി ഷോകൾ, ഡിസ്നി മൂവികൾ എന്നിവ ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. സ്പോർട്സ് കണ്ടെന്റ് ലഭ്യമാവും എന്നതാണ് ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ മറ്റൊരു പ്രധാന സവിശേഷത. സ്റ്റാർ സ്പോർട്സ് ടെലിവിഷൻ നെറ്റ്വർക്കിൽ ലഭ്യമായ സ്പോർട്സ് ഉള്ളടക്കം ഹോട്ട്സ്റ്റാറിലും ലഭിക്കും. ലൈവ് സ്പോർട്സ് മത്സരങ്ങളും ഹോട്ട് സ്റ്റാറിൽ കാണാം.

മലയാളം അടക്കമുള്ള ഭാഷകളിലെ സ്റ്റാർ ടിവി നെറ്റ്വർക്ക് ചാനലുകളിലെ സീരിയലുകളും മറ്റ് പ്രോഗ്രാമുകളും ഹോട്ട് സ്റ്റാറിൽ ലഭ്യമാണ്. മലയാളവും, തമിഴും അടക്കമുള്ള പ്രാദേശിക ഭാഷകളിലെ സിനിമകളുടെ വലിയ കളക്ഷനും ഹോട്ട് സ്റ്റാറിലുണ്ട്.

പ്രീമിയം പ്ലാനിന് പ്രതിവർഷം 1,499 രൂപയും വിഐപി പ്ലാനിന് 399 രൂപയുമാണ് ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ സബ്സ്ക്രിപ്ഷൻ നിരക്ക്. പ്രീമിയം പ്ലാനിൽ ഹോട്ട് സ്റ്റാറിൽ ലഭ്യമായ എല്ലാ കണ്ടന്റുകളും ലഭ്യമാവും. എന്നാൽ വിഐപി പ്ലാനിൽ എച്ച്ബി‌ഒ ഒറിജിനലുകൾ പോലുള്ള അന്താരാഷ്ട്ര കണ്ടന്റുകൾ ലഭ്യമല്ല. പരിമിതമായ വീഡിയോകൾ മാത്രം ലഭ്യമായ സൗജന്യ സർവീസും ഹോട്ട്സ്റ്റാർ വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ ലൈവ് സ്പോർട്സ് അടക്കമുള്ള കണ്ടന്റുകൾ, ഏറ്റവും പുതിയ വീഡിയോകൾ എന്നിവയ്ക്ക് വിഐപി, അല്ലെങ്കിൽ പ്രീമിയം സബ്സ്ക്രിപ്ഷൻ ആവശ്യമാണ്.

SonyLIV- സോണിലൈവ്

SonyLIV Pricing, Plans, Subscriprion Rates:   ഡിസ്നി + ഹോട്ട്സ്റ്റാർ പോലുള്ള മറ്റൊരു ഒടിടി പ്ലാറ്റ്ഫോമാണ് സോണിലൈവ്. സോണിലൈവിലും ലൈവ് സ്പോർട്സ് അടക്കം ധാാരാളം സ്പോർട്സ് ഉള്ളടക്കം ലഭ്യമാവും. സോണി സിക്സ്, സോണി ടെൻ, സോണി ഇഎസ്പിഎൻ തുടങ്ങിയ ടിവി ചാനലുകളിൽ ലഭ്യമായ സ്പോർട്സ് ഉള്ളടക്കം സോണിലൈവിലും ലഭ്യമാണ്.

ഇതിനുപുറമെ നിരവധി ഷോകളും സിനിമകളും ആ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുന്നു. സോണി നെറ്റ്വർക്കിലെ ചാനലുകളും തത്സമയം കാണാം. ഏഴ് ദിവസത്തെ സബ്സ്ക്രിപ്ഷന് 29 രൂപയും 30 ദിവസത്തേത്ത് 99 രൂപയും ആറുമാസത്തേക്ക് 299 രൂപയുമാണ് നിരക്കുകൾ.

YouTube Premium- യൂട്യൂബ് പ്രീമിയം

Sun NXT Pricing, Plans, Subscriprion Rates:  യൂട്യൂബിന്റെ സബ്സ്ക്രിപ്ഷൻ സർവീസാണ് യൂട്യൂബ് പ്രീമിയം. ഇതിലൂടെ യൂട്യൂബ് പരസ്യമില്ലാതെ ആസ്വദിക്കാൻ കഴിയും. ഒപ്പം യൂട്യൂബ് മ്യൂസിക് പ്രീമിയം സേവനവും ലഭ്യമാവും. യൂട്യൂബ് വീഡിയോകൾ പിക്ചർ ഇൻ പിക്ചർ മോഡിലോ, ഓഡിയോ മാത്രമായോ ആസ്വദിക്കാനും കഴിയും. യൂട്യൂബ് മ്യൂസിക്കിൽ ഓഡിയോ ഒൺലി പ്ലേബാക്കും ഇതിലൂടെ ലഭ്യമാവുന്നു.

പ്രതിമാസം 129 രൂപയ്ക്കും മൂന്ന് മാസത്തേക്ക് 399 രൂപയ്ക്കും ഈ സേവനം ലഭ്യമാണ്. ഇതിന് പുറമെ ഒരു ഫാമിലി പ്ലാനും ഉണ്ട്. പ്രതിമാസം 189 രൂപ നിരക്കിലുള്ള ഈ പ്ലാനിലേക്ക് അഞ്ച് കുടുംബാംഗങ്ങളെ വരെ ഉൾപ്പെടുത്തി അവർക്കും യൂട്യൂബ് പ്രീമിയം സേവനങ്ങൾ ലഭ്യമാക്കാനാവും. ഇതിന് പുറമെ പ്രതിമാസം 79 രൂപയ നിരക്കിൽ സ്റ്റുഡന്റ്സ് ഡിസ്കൗണ്ട് പ്ലാനും ലഭ്യമാണ്. വാലിഡ് ആയ കോളേജ് ഐഡിയുണ്ടെങ്കിൽ മാത്രമാണ് സ്റ്റുഡന്റ് പ്ലാൻ ലഭ്യമാവുക.

Sun NXT-  സൺ നെക്സ്റ്റ്

Sun NXT Pricing, Plans, Subscriprion Rates:  ദക്ഷിണേന്ത്യൻ ഭാഷകളിലുള്ള സിനിമകളും മറ്റ് ഉള്ളടക്കങ്ങളും ലഭ്യമായ ഒടിടി പ്ലാറ്റ്ഫോമാണ് സൺ നെക്സ്റ്റ്. സിനിമ, സീരിയലുകൾ, മറ്റ് പ്രോഗ്രാമുകൾ, കോമഡി സീനുകൾ എന്നിവ ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.

30 ദിവസത്തേക്ക് 50 രൂപ, 90 ദിവസത്തേക്ക് 130 രൂപ, 365 ദിവസത്തേക്ക് 480 രൂപ എന്നിങ്ങനെയാണ് സൺ നെക്സ്റ്റിന്റെ സബ്സ്ക്രിപ്ഷൻ നിരക്കുകൾ.

Mainstream- മെയിൻ സ്ട്രീം

Mainstream Pricing, Plans, Subscriprion Rates:  മലയാളത്തിലുള്ള പഴയ സിനിമകൾ ലഭ്യമാവുന്ന ഒടിടി പ്ലാറ്റ്ഫോമാണ് മെയിൻ സ്ട്രീം. ഇതിൽ റിലീസ് ചെയ്യുന്ന ചില പുതിയ ചിത്രങ്ങൾക്ക് മാത്രം പണം നൽകേണ്ടി വരും. എന്നാൽ ഇവയല്ലാത്ത മറ്റെല്ലാ ചിത്രങ്ങളും സൗജന്യമായി ലഭ്യമാവും.

MUBI- മുബി

MUBI Pricing, Plans, Subscriprion Rates: സിനിമകൾ ലഭിക്കുന്ന ഒരു ഒടിടി പ്ലാറ്റ്ഫോം ആണ് മുബി. എന്നാൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയെപ്പോലെ വലിയ കണ്ടന്റ് ലൈബ്രറി മുബിയിൽ ഇല്ല. വിവിധ ഫിലിം ഫെസ്റ്റുകളിൽ പ്രദർശിപ്പിച്ചവയോ, വിവിധ പുരസ്കാരങ്ങൾ നേടിയവോ ആയ ചിത്രങ്ങളാണ് മുബിയിൽ ലഭ്യമാവുക. ലഭ്യമായ ചിത്രങ്ങൾ ഓരോ മാസവും മാറിക്കൊണ്ടിരിക്കും. ഒരു സമയത്ത് ലഭ്യമാവുന്ന ചിത്രങ്ങളുെടെ എണ്ണത്തിനും പരിമിതികളുണ്ട്.

സിനിമാ പ്രേമികൾക്കും ലോകസിനിമയോട് താൽപര്യമുള്ളവർക്കും സിനിമയെ ഗൗരവമായി കാണുന്നവർക്കും അനുയോജ്യമാണ് മുബി. പ്രതിമാസം 499 രൂപയാണ് സബ്സക്രിപ്ഷൻ നിരക്ക്. ഇതിനു മുൻപായി ഏഴ് ദിവസത്തെ ട്രയൽ വഴി മുബിയുടെ സേവനം ഉപയോഗിക്കാനും അതിൽ തൃപ്തികരമാണെങ്കിൽ മാത്രം പ്രതിമാസ സബ്സസ്ക്രിപ്ഷനുമായി മുന്നോട്ട് പോവാനും അവസരമുണ്ട്.

MX Player- എംഎക്സ് പ്ലേയർ

MX Player Pricing, Plans, Subscriprion Rates: എംഎക്സ് പ്ലേയർ ഒരു മീഡിയ പ്ലേയർ ആപ്പ് എന്ന നിലയിലായിരുന്നു ആദ്യ ഘട്ടത്തിൽ സ്മാർട്ട്ഫോൺ ഉപഭോക്താക്കൾക്കിടയിൽ പരിചിതമായിരുന്നത്. പിന്നീട് വീഡിയോ സ്ട്രീമിങ്ങ് ആപ്പ് എന്ന നിലയിൽ എംഎക്സ് പ്ലേയർ പരിവർത്തനം ചെയ്യപ്പെട്ടു.

എംഎക്സ് പ്ലേയറിന് സബ്സ്ക്രിപ്ഷൻ പ്ലാനുകളില്ല. പരസ്യ വരുമാനം അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. വീഡിയോകൾക്കിടയാൽ ധാരാളം പരസ്യങ്ങളുണ്ടാവും.

സിനിമകളും സീരിസുകളും ഇതിൽ ലഭ്യമാണ്. എംഎക്സ് പ്ലേയർ ഒറിജിനലുകളും ഇതിലുൾപ്പെടുന്നു. ഇറോടിക് വിഭാഗത്തിൽ പെടുന്നവയടക്കമുള്ള ഉള്ളടക്കങ്ങൾ ഉള്ളതിനാൽ എംഎക്സ് പ്ലേയർ ഉപയോഗിക്കുന്ന കാര്യത്തിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്ന് പൊതുവെ ശുപാർശ ചെയ്യപ്പെടാറുണ്ട്.

Zee5- സീ5

Zee5 Pricing, Plans, Subscriprion Rates: സിനിമകളും സീ ടെലിവിഷൻ നെറ്റ്വർക്കിൽ നിന്നുള്ള ഉള്ളടക്കങ്ങളും ഒറിജിനൽ സീരീസുകളും ലഭ്യമാവുന്ന ഒടിടി പ്ലാറ്റ്ഫോമാണ് സീ5. പ്രതിമാസം 99 രൂപ അല്ലെങ്കിൽ പ്രതിവർഷം 999 രൂപയാണ് സബ്സ്ക്രിപ്ഷൻ നിരക്ക്. പ്രതിമാസം 198 രൂപ നിരക്കിൽ ഗാന+ സബ്സ്ക്രിപ്ഷനോടുകൂടിയ സബ്സ്ക്രിപ്ഷനും ലഭ്യമാണ്. പ്രാദേശിക ഭാഷാ പ്ലാനുകളും വ്യത്യസ്തമായ നിരക്കുകളിൽ ഇതൊടൊപ്പം ലഭ്യമാണ്.

Alt Balaji- ആൾട്ട് ബാലാജി

Alt Balaji Pricing, Plans, Subscriprion Rates: പൊതുവെ എല്ലാവർക്കും ശുപാർശ ചെയ്യാത്ത ഒരു സ്ട്രീമിംഗ് സേവനമാണ് ആൾട്ട് ബാലാജി. ധാരാളം അഡൽട്ട് കണ്ടന്റ് ഉൾക്കൊള്ളുന്നുവെന്നതിനാലാണിത്. ആൾട്ട് ബാലാജി സബ്സ്ക്രിപ്ഷന് മൂന്നു മാസ പ്ലാനിന് 100 രൂപയും വാർഷിക പ്ലാനിന് 300 രൂപയുമാണ് വില.

Eros Now- ഇറോസ് നൗ

Eros Pricing, Plans, Subscriprion Rates: ബോളിവുഡ് സിനിമകൾക്ക് പ്രാധാന്യമുള്ള സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമാണ് ഇറോസ് നൗ. പ്രതിമാസം 99 രൂപയാണ് സബ്സ്ക്രിപ്ഷൻ നിരക്ക്.  376 രൂപയുടെ ത്രൈമാസ പ്ലാനും 950 രൂപയുടെ വാർഷിക പ്ലാനും ഇറോസ് നൗ മുന്നോട്ട് വയ്ക്കുന്നു.

Voot- വൂട്ട്

Voot Pricing, Plans, Subscriprion Rates: വയാകോം-18ന്റെ ഒടിടി സേവനമാണ് വൂട്ട്. പ്രതിമാസം 99 രൂപ. വർഷത്തിൽ 999 രൂപ എന്നിങ്ങനെയാണ് സബ്സ്ക്രിപ്ഷൻ നിരക്കുകൾ.

Amazon Netflix

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: