Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

നിരക്ക് കൂട്ടിയും കുറച്ചും ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമുകള്‍; അറിയേണ്ടതെല്ലാം

നെറ്റഫ്ലിക്സ്, ആമസോണ്‍ എന്നിവയടക്കമുള്ള ഒടിടി പ്ലാറ്റ്ഫോമുകള്‍ നിരക്കുകള്‍ പുതിക്കിയിരിക്കുകയാണ്

OTT, Amazon, Netflix

മുംബൈ: രാജ്യത്ത് ഒടിടി പ്ലാറ്റ്ഫോമുകള്‍ പ്ലാന്‍ നിരക്കുകള്‍ പുതുക്കിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ് നിരക്കുകള്‍ വലിയ തോതില്‍ കുറച്ചപ്പോള്‍ ആമസോണ്‍ നിരക്കുകള്‍ കുത്തനെ കൂട്ടുകയും ചെയ്തു. രാജ്യത്തെ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലെ നിരക്കുകള്‍ അറിയാം.

നെറ്റ്ഫ്ലിക്സ്

നേരത്തെ 199 ലഭിച്ചിരുന്ന അടിസ്ഥാന മൊബൈൽ പ്ലാൻ ഇനി മുതൽ 149 രൂപ മുതൽ ലഭ്യമാകും. എല്ലാ ഉപയോക്താക്കൾക്കും പുതുക്കിയ പ്ലാൻ ലഭ്യമാണ്. കൂടുതൽ ഉപയോക്താക്കളെ നെറ്റ്ഫ്ലിക്സിലേക്ക് അടുപ്പിക്കുന്നതിനായാണ് കമ്പനിയുടെ പുതിയ നീക്കം. പുതിയ നിരക്കുകൾ പ്രകാരം, നെറ്റ്ഫ്ലിക്സിന്റെ ബേസിക് പ്ലാൻ ഇനി മുതൽ 199 രൂപയ്ക്കും സ്റ്റാൻഡേർഡ് പ്ലാൻ 499 രൂപയ്ക്കും ലഭിക്കും. നേരത്തെ ഇത് യഥാക്രമം 499,649 രൂപയായിരുന്നു. പ്രീമിയം പ്ലാനിനും വലിയ രീതിയിലുള്ള കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പഴയ സ്റ്റാൻഡേർഡ് പ്ലാൻ നിരക്കിൽ ഇന്ന് പ്രീമിയം പപ്ലാൻ ലഭിക്കും. അതായത് 799 രൂപയുടെ പ്ലാൻ ഇപ്പോൾ 649 രൂപയിൽ ലഭിക്കും. ഇന്ന് മുതൽ പുതിയ നിരക്കിൽ പ്ലാനുകൾ ലഭ്യമാകും.

ആമസോണ്‍

999 രൂപ മാത്രമായിരുന്ന വാര്‍ഷിക പ്ലാനിന്റെ നിരക്ക് 1,499 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. 500 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പ്രതിമാസ പ്ലാനിന്റെ നിക്ക് 129 രൂപയായിരുന്നത് 179 രൂപയായി. മൂന്ന് മാസത്തെ പ്ലാനിന് 39 ശതമാനമാണ് വര്‍ധിപ്പിച്ചത്. 329 രൂപയായിരുന്നത് പുതിയ നിരക്കനുസരിച്ച് 459 രൂപയായി.

ഡിസ്നി ഹോട്സ്റ്റാര്‍

ഡിസ്നി ഹോട്സ്റ്റാറിന് മൂന്ന് പ്ലാനുകളാണുള്ളത്. ഒരു വര്‍ഷത്തെ മൊബൈല്‍ പ്ലാനിന് 499 രൂപയാണ് നിരക്ക്. രണ്ട് ഉപകരണങ്ങളില്‍ ഒരേ സമയം ഉപയോഗിക്കാവുന്ന സൂപ്പര്‍ പ്ലാനിന്റെ നിരക്ക് 899 രൂപയാണ്. നാല് ഉപകരണങ്ങളില്‍ സ്ട്രീം ചെയ്യാന്‍ സാധിക്കുന്ന പ്രീമിയം പ്ലാനിന് 1,499 രൂപയാണ്. 4കെ സ്ട്രീമിങ് വരെ പിന്തുണയ്ക്കും.

സോണി ലൈവ്

ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള കണ്ടെന്റിനനസുരിച്ചുള്ള പ്ലാനുകളും സോണി ലൈവില്‍ ലഭ്യമാണ്. 399 രൂപയുടെ ലൈവ് സ്പെഷ്യല്‍ പ്ലാന്‍ 199 രൂപയ്ക്ക് നിങ്ങള്‍ക്ക് പരസ്യങ്ങളോടെ ലഭിക്കും. ഒരു വര്‍ഷത്തേക്ക് 299 രൂപയുടെ ഡബ്ല്യുഡബ്ല്യുഇ നെറ്റ്വര്‍ക്ക് പ്ലാനുമുണ്ട്. മൂന്ന് പ്രീമിയം പ്ലാനുകളാണ് സോണി ലൈവിനുള്ളത്. 999 രൂപ (12 മാസം), 699 രൂപ (ആറ് മാസം), 299 രൂപ (ഒരു മാസം).

സീ 5

സീ 5 ന്റെ രണ്ട് പ്രീമിയം പ്ലാനുകളാണുള്ളത്. മൂന്ന് സ്ക്രീനുകളില്‍ സ്ട്രീം ചെയ്യാന്‍ സാധിക്കുന്ന 12 മാസത്തെ പ്ലാനിന്റെ നിരക്ക് 499 രൂപയാണ്. മൂന്ന് മാസത്തെ പ്ലാനില്‍ രണ്ട് സ്ക്രീനുകളില്‍ സ്ട്രീം ചെയ്യാം. 299 രൂപയാണ് നിരക്ക്.

വൂട്ട് സെലക്ട്

വൂട്ട് സെലക്ടില്‍ ഒരു പ്ലാന്‍ മാത്രമാണ് ഉള്ളത്. 299 രൂപയ്ക്ക് 12 മാസം ഉപയോഗിക്കാം.

Also Read: ഓണ്‍ലൈന്‍ പേയ്മെന്റുകളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍; വിശദാംശങ്ങള്‍

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Ott platform subscription rates netflix amazon sony liv disney hotstar

The moderation of comments is automated and not cleared manually by malayalam.indianexpress.com