ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ എട്ടാമത്തെ പതിപ്പായ ആന്‍ഡ്രോയിഡ് ‘ഓറിയോ’ ഗൂഗിള്‍ പുറത്തിറക്കി. ഇന്ത്യന്‍ സമയം രാത്രി 12.10ഓടെ ന്യൂയോര്‍ക്കിലായിരുന്നു ഓറിയോ ഓപറേറ്റിങ് സിസ്റ്റത്തിന്റെ ലോഞ്ചിങ്. പുതിയ പതിപ്പിന് ഓറിയോ എന്നായിരിക്കുമെന്നും ഒക്ടോപസ് എന്നായിരിക്കുമെന്നുമെല്ലാം അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഓട്ട്മീല്‍ കുക്കീ, ഒക്ടോപസ്, ഓറഞ്ച് തുടങ്ങിയ പേരുകളെ പിന്തള്ളിയാണ് ഓറിയോയെ ഗൂഗിള്‍ തിരഞ്ഞെടുത്തത്.

സൂര്യനും ചന്ദ്രനും ആകാശത്ത് സൃഷ്ടിക്കുന്ന ഒ ആകൃതിക്ക് സമാനമാണ് ഓറിയോ എന്ന് വിശേഷിപ്പിച്ചാണ് എട്ടാം പതിപ്പ് പുറത്തിറക്കിയത്. ഓട്ട്മീല്‍ കുക്കി, ഒക്ടോപസ്, ഓറഞ്ച് തുടങ്ങിയ പേരുകളെ പിന്തള്ളിയാണ് പ്രശസ്ത ബിസ്ക്കറ്റിന്റെ പേരായ ഓറിയോയെ തന്നെ ഗൂഗിള് തെരഞ്ഞെടുത്തത്. പേരു പൊലെ മധുരതരവും കൂടുതല്‍ സ്മാര്‍ട്ടും സുരക്ഷിതവും കരുത്തുള്ളതുമാണ് ഈ ഓറിയോയെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു. ഓറിയോയുടെ ലോഞ്ചിംങ് യു ട്യൂബ് വഴി ലൈവുണ്ടായിരുന്നു. മികച്ച ബാറ്ററി പെര്‍ഫോമന്‍സാണ് ഓറിയോയുടെ പ്രത്യേകത. ഇമോജികളില്‍ വരുന്ന മാറ്റമുള്‍പ്പെടെ ഒട്ടേറെ ഫീച്ചറുകള്‍ പ്രതീക്ഷിക്കാം. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പണ്‍സോഴ്സ് പ്രോജക്ട് വഴിയും ഓറിയോ ലഭ്യമാകും.

ഒയുടെ റിലീസിന്റെ കൗണ്ട്ഡൗൺ ആൻഡ്രോയ്ഡ് വെബ്പേജിൽ ഗൂഗിൾ നടത്തിയിരുന്നു– ഇതിനൊടുവിലായിരുന്നു യൂട്യൂബ് വഴിയുള്ള ലൈവ് സ്ട്രീമിങ്. ആൻഡ്രോയിഡ് ഓരോ പതിപ്പിനും മധുരപലഹാരങ്ങളുടെ പേരിടുന്ന പതിവും ഇത്തവണ ഗൂഗിൾ തെറ്റിച്ചില്ല. ആൻഡ്രോയ്ഡ് നാലാം പതിപ്പിന്(4.4) കിറ്റ് കാറ്റ് എന്നായിരുന്നുപേര്. അന്ന് കിറ്റ്കാറ്റ് നിർമാതാക്കളായ നെസ്‌ലെയുമായി സഹകരിച്ചായിരുന്നു ഗൂഗിളിന്റെ പ്രവർത്തനം. സമാനമായ രീതിയിൽ ഓറിയോ നിർമാതാക്കളായ നബിസ്കോ കമ്പനിയുമായും ഗൂഗിൾ ബന്ധം സ്ഥാപിക്കുമെന്നാണു കരുതുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ