scorecardresearch
Latest News

OPPO Reno4 Pro: ഒപ്പോ റെനോ4 പ്രോ സ്മാര്‍ട്ട്‌ഫോണും ഒപ്പോ വാച്ചും ഇന്ത്യയിൽ; ഫീച്ചറുകളും വിശദാംശങ്ങളും അറിയാം

OPPO Reno4 Pro: 34,990 രൂപ മുതലാണ് ഓപ്പോ റെനോ4 പ്രോ ഫോണുകളുടെ വില

Oppo Reno 4 Pro, Oppo Reno4 Pro Sale, oppo reno 4 pro sale, oppo reno 4 pro specifications, ഓപ്പോ റെനോ4 പ്രോ, Oppo Reno 4 Pro price, Oppo Reno 4 Pro price in india, OPPO smart watch, OPPO smart watch specifications, OPPO smart watch price, OPPO smart watch price in india

കൊച്ചി: ഉപഭോക്താക്കള്‍ക്ക് പുത്തൻ അനുഭവമേകുന്ന നൂതന സാങ്കേതികതയുമായി ഒപ്പോ പുതിയ റെനോ4 പ്രോ സ്മാര്‍ട്ട്‌ഫോണും ഒപ്പോ വാച്ച് ശ്രേണിയും ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇവയുടെ ഫീച്ചറുകളും വിശദാംശങ്ങളും നോക്കാം.

OPPO Reno4 Pro: ഒപ്പോ റെനോ4 പ്രോ സ്മാര്‍ട്ട്‌ഫോൺ

ക്യാമറകള്‍ക്കും കൂടാതെ പെര്‍ഫോമന്‍സിനും മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഒപ്പോ റെനോ4 പ്രോ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്. 6.5 ഇഞ്ചിന്റെ സൂപ്പര്‍ അമലോഡ് ഡിസ്പ്ലേയാണ് ഇവയുടെ പ്രത്യേകത. 2400 x 1080 പിക്‌സല്‍ റെസലൂഷനും ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട്. 20:9 ആണ് ഫോണിന്റെ ആസ്‌പെക്റ്റ് റെഷ്യോ.

ഫോൺ സ്ക്രീനിന്റെ സംരക്ഷണത്തിന് ഗൊറില്ല ഗ്ലാസ്സ് നൽകിയിരിക്കുന്നു.എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത ഫോണുകളിലെ പ്രൊസസ്സറുകള്‍ ആണ്. Qualcomm Snapdragon 720G ലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ആന്തരിക സവിശേഷതകളിലും മികവ് പുലർത്തുന്ന മോഡലാണാ റെനോ പ്രോ. 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റേണൽ സ്റ്റോറേജും ലഭ്യമാണ്. റെനോ4 പ്രോ ഫോണുകള്‍ക്ക് ക്വാഡ് ക്യാമറകളാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്. 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ + 8 മെഗാപിക്‌സല്‍ +2 മെഗാപിക്‌സല്‍ + 2 മെഗാപിക്‌സല്‍ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണിലുള്ളത്. കൂടാതെ 32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 4,000 mAh ആണ് ബാറ്ററി ലൈഫ്. ഈ സ്മാര്‍ട്ട് ഫോണുകളിൽ ഫാസ്റ്റ് ചാര്‍ജിങ് സംവിധാനവും (SuperVOOC 2.0 fast-charging adapter) നൽകിയിട്ടുണ്ട്.

Oppo Smart Watch: ഒപ്പോ സ്മാർട്ട് വാച്ചുകൾ

മികച്ച സാങ്കേതികതയോടെ ജീവിതശൈലിയ്ക്ക് സൗകര്യപ്രദമായ രീതിയിലാണ് ഒപ്പോ വാച്ചുകളുടെ രൂപകല്‍പ്പന. ബ്ലാക്ക്, ഗ്ലോസി ഗോള്‍ഡ് ഫിനിഷുകളില്‍ 6,000 സീരീസ് അലുമിനിയം അലോയ് ഫ്രെയിമിലാണ് (46mm) ഈ വാച്ചുകൾ ഒരുക്കിയത്. ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന സ്ട്രാപ്പുകളില്‍ നിന്നും ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. നിറത്തിലും മെറ്റീരിയലുകളിലും വൈവിധ്യമുണ്ട്. ഒറ്റ ബട്ടണ്‍ അമര്‍ത്തിയാല്‍ മാറ്റാനാകുന്നതാണ് സ്ട്രാപ്പ്. ഡ്യുവല്‍ കര്‍വ്ഡ് അമലോഡ് ഡിസ്‌പ്ലേയിലുള്ള ലോകത്തെ ആദ്യ സ്മാര്‍ട്ട് വാച്ചാണ് ഒപ്പോ വാച്ചുകള്‍.

How to busy OPPO Reno4 Pro & Oppo watch online: എങ്ങനെ വാങ്ങാം

ഒപ്പോ റെനോ 4 പ്രോ സ്മാർട്ട് ഫോണുകൾ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, ഇന്ത്യയിലുടനീളമുള്ള റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ 34,990 രൂപയ്ക്കു ലഭ്യമാകും. ഒപ്പോ വാച്ച് ഓഗസ്റ്റ് 10 മുതല്‍ ലഭ്യമാകും. 46എംഎം വാച്ച് 19,990 രൂപയ്ക്കും 41എംഎം വാച്ച് 14,990 രൂപയ്ക്കും ലഭ്യമാകും.

കാഷ്ബാക്ക് ഓഫറുകളോടെ എച്ച്ഡിഎഫ്‌സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക് എന്നിവയിലൂടെ ഒമ്പതു മാസത്തെ ഇഎംഐ ഓപ്ഷനോടെ ലഭിക്കും. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാം. ബജാജ് ഫിന്‍സെര്‍വ്, ഹോ ക്രെഡിറ്റ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐഡിഎഫ്‌സി ബാങ്ക്,ഐസിഐസിഐ ബാങ്ക്, കൊടാക് മഹീന്ദ്ര ബാങ്ക് എന്നിവയും ആകര്‍ഷകമായ ഇഎംഐ ഫൈനാന്‍സ് നല്‍കുന്നുണ്ട്.

Read more: Amazon Prime Day: 10 best product launches to watch out for-ആമസോൺ പ്രൈം ഡെ സെയിലിലെ 10 മികച്ച പ്രോഡക്റ്റ് ലോഞ്ചുകൾ

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Oppo reno4 pro oppo smart watch launch specifications price india