പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ ഒപ്പോയുടെ റെനോ 2 സീരിസ് ഇന്ത്യയിൽ അവതരിപ്പിച്ചു. റെനോ 2, റെനോ 2Z, റെനോ 2F എന്നിങ്ങനെ മൂന്ന് ഫോണുകളാണ് റെനോ 2 സീരിസിൽ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. യഥാർത്ഥ റെനോയേക്കാളും വില തുച്ഛമാണെങ്കിലും പുതിയ ലൈൻ അപ്പിലെ ഏറ്റവും പ്രീമിയം ഫോണുകളാണ് റെനോ 2 സീരിസ്.
റെനോ 2ന് 36990 രൂപയും റെനോ 2Zന് 29990 രൂപയുമാണ്. അതേസമയം റെനോ 2Fന്റെ വില കമ്പനി ഇതുവരെ പുറത്ത് വിട്ടട്ടില്ല. ക്വാഡ് റിയർ ക്യാമറയാണ് മൂന്ന് ഫോണുകളുടെയും പ്രധാന പ്രത്യേകത. എന്നാൽ റെനോ 2ന് മാത്രമാണ് ഇപ്പോൾ സ്മാർട്ഫോണുകളിൽ ട്രെൻഡിങ്ങ് ആയികൊണ്ടിരിക്കുന്ന പോപ് ക്യാമറയുള്ളത്. മറ്റ് രണ്ട് ഫോണുകൾക്കും സാധാരണ രീതിയിൽ തന്നെയാണ് മുൻക്യാമറ എത്തുന്നത്.
ഒപ്പോ റെനോ 2, 6.55 ഇഞ്ച് ഡൈനാമിക് AMOLED സ്ക്രീനോട് കൂടിയാണ് എത്തുന്നത്. ഗോറില്ല ഗ്ലാസ് 6 ഫോണിന്റെ ഡിസ്പ്ലേക്ക് സംരക്ഷണം നൽകുമ്പോൾ ഒപ്പോ റെനോ 2Zഉം ഒപ്പോ റെനോ 2Fഉം എത്തുന്നത് 6.53 ഇഞ്ച് ഡൈനാമിക് AMOLED സ്ക്രീനോട് കൂടിയാണ്. കോണിങ് ഗൊറില്ല ഗ്ലാസ് 5 ആണ് ഡിസ്പ്ലേക്ക് സംരക്ഷണം നൽകുന്നത്.
നേരത്തെ പറഞ്ഞത് പോലെ ക്വാഡ് ക്യാമറയാണ് റെനോ 2വിന്റെ പ്രധാന സവിശേഷത. 48+13+8+2 മെഗാപിക്സൽ സെൻസറുകളടങ്ങിയ ക്വാഡ് ക്യാമറ മൊഡ്യൂളാണ് പിന്നിലുള്ളത്. 16 എംപിയുടെ മുൻക്യാമറയാണ് ഫോണുകളിലേത്.
ആൺഡ്രോയ്ഡ് 9 പൈയുടെ കോളർ ഒഎസ് 6.1 ലാണ് മൂന്ന് ഫോണുകളുടെയും പ്രവർത്തനം. ക്വവൽകോം സ്നാപ്ഡ്രാഗൻ 730G പ്രൊസസറാണ് റെനോ 2വിന്റേത്. റെനോ 2Zന്രേത് മീഡിയടെക് ഹീലിയോ പി90 ചിപ്സെറ്റും, റെനോ 2Fന്റേത് മീഡിയടെക് ഹീലിയോ പി70 ചിപ്സെറ്റുമാണ്.
റെനോ 2, റെനോ 2Z എന്നീ ഫോണുകൾക്ക് 256 ജിബി ഓൺബോർഡ് സ്റ്റോറേജും റെനോ 2Fന് 128 ഇന്രേണൽ സ്റ്റോറേജുമാണുള്ളത്. മൂന്ന് ഫോണുകളുടെയും റാം മെമ്മറി എട്ട് ജിബിയാണ്. 4000 mAh ബാറ്ററിയാണ് ഫോണുകൾക്കുള്ളത്.