ഒപ്പോ തങ്ങളുടെ മൂന്ന് സ്മാര്‍ട്ട്ഫോണുകളാണ് ചൈനീസ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഒപ്പോ റെനൊ 8, റെനൊ 8 പ്രൊ, റെനൊ 8 പ്രൊ പ്ലസ് എന്നിവയാണ് മൂന്ന് ഉപകരണങ്ങള്‍. മൂന്ന് ഫോണും പ്രവര്‍ത്തിക്കുന്നത് മൂന്ന് തരം ചിപ്സെറ്റുകളിലാണ്. സവിശേഷതകളും വൃത്യസ്തമാണെന്നതാണ് മറ്റൊരു പ്രത്യേകത. മൂന്ന് സ്മാര്‍ട്ട്ഫോണുകളുടേയും സവിശേഷത പരിശോധിക്കാം.
ഒപ്പൊ റെനൊ 8
6.43 ഇഞ്ച് ഫുള്‍ എച്ച്ഡി അമോഎല്‍ഇഡി ഡിസ്പ്ലെയാണ് ഒപ്പൊ റെനൊ 8 ല്‍ വരുന്നത്. 90 ഹേര്‍ട്സാണ് റിഫ്രഷ് റേറ്റ്. സ്ക്രീനിന്റെ സുരക്ഷയ്ക്കായി ഗൊറില്ല ഗ്ലാസ് 5 ആണ് നല്‍കിയിരിക്കുന്നത്. മീഡിയടെക് ഡൈമെന്‍സിറ്റി 1300 ചിപ്സെറ്റിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 12 ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്നു. ഡിസ്പ്ലെയില്‍ തന്നെയാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ വരുന്നത്, ഫെയ്സ് ലോക്കും സാധ്യമാണ്.
സ്മാര്‍ട്ട്ഫോണിന്റെ പ്രധാന ക്യാമറ 50 മെഗാ പിക്സലാണ് (എംപി). രണ്ട് എംപി ബ്ലാക്ക് ആന്‍ഡ് വൈറ്റ് സെന്‍സറും മാക്രൊ സെന്‍സറും ഒപ്പം വരുന്നു. 32 എംപിയാണ് സെല്‍ഫി ക്യമറ. 80 വാട്ട് സൂപ്പര്‍ ഫ്ലാഷ് ചാര്‍ജിങ് പിന്തുണയോടെ 4,500 എംഎഎച്ച് ബാറ്ററിയാണ് വരുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 29,000 രൂപയായിരിക്കും ഫോണിന്റെ വില.
ഒപ്പൊ റെനൊ 8 പ്രൊ
6.62 ഇഞ്ച് ഫുള്‍എച്ച്ഡി അമൊഎല്‍ഇഡി ഡിസ്പ്ലെയാണ് ഒപ്പൊ റെനൊ 8 പ്രൊയുടെ പ്രധാന സവിശേഷത. 120 ഹേര്‍ട്ട്സാണ് റിഫ്രഷ് റേറ്റ്. സ്ക്രീനിന്റെ സുരക്ഷയ്ക്കായി ഗോറില്ല ഗ്ലാസ് 5 ആണ് വരുന്നത്. സ്നാപ്ഡ്രാഗണ്‍ 7 ജെനറേഷന് 1 ചിപ്സെറ്റിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഒപ്പമുണ്ട്.
50 എപിയാണ് ഫോണിന്റെ പ്രധാന ക്യാമറ. എട്ട് എംപി അള്‍ട്രാ വൈഡ് ക്യമറയും രണ്ട് എംപി മാക്രൊ ക്യാമറയുമാണ് പിന്നിലായി വരുന്നത്. 32 എംപിയാണ് സെല്‍ഫി ക്യമറ. 80 വാട്ട് സൂപ്പര്‍ ഫ്ലാഷ് ചാര്‍ജിങ് പിന്തുണയോടെ 4,500 എംഎഎച്ച് ബാറ്ററിയാണ് വരുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 34,900 രൂപയായിരിക്കും ഫോണിന്റെ വില.
ഒപ്പൊ റെനൊ 8 പ്രൊ പ്ലസ്
6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഒഎല്‍ഇഡി ഡിസ്പ്ലെയാണ് ഒപ്പൊ റെനൊ 8 പ്രൊ പ്ലസില്‍ വരുന്നത്. 120 ഹേര്‍ട്ട്സാണ് റിഫ്രഷ് റേറ്റ്. സ്ക്രീനിന്റെ സുരക്ഷയ്ക്കായി ഗൊറില്ല ഗ്ലാസ് 5 ആണ് നല്‍കിയിരിക്കുന്നത്. മീഡിയടെക് ഡൈമെന്‍സിറ്റി 8100 ലാണ് ഫോണിന്റെ പ്രവര്‍ത്തനം. 12 ജിബി റാമും 256 ജിബി സ്റ്റോറേജും കമ്പനി വാഗ്ദാനം ചെയ്യുന്നു. റെനൊ 8 പ്രൊ പ്ലസിന്റെ ക്യാമറ, ബാറ്ററി സവിശേഷതകള്‍ റൊനൊ 8 പ്രൊയ്ക്ക് സമാനമാണ്. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 43,000 രൂപയായിരിക്കും ഫോണിന്റെ വില.
Also Read: Best phones under 20,000: വൺപ്ലസ് മുതൽ റെഡ്മി വരെ; 20,000 രൂപയിൽ താഴെ വിലവരുന്ന സ്മാർട്ട്ഫോണുകൾ