പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ ഒപ്പോയുടെ ഏറ്റവും പുതിയ മോഡലായ ഒപ്പോ കെ 1 ഇന്ത്യയിൽ അവതരിപ്പിച്ചു. ചൈനയിൽ കഴിഞ്ഞ വർഷം തന്നെ ഫോൺ വിപണിയിൽ എത്തിയിരുന്നു. ഇപ്പോഴാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 16990 രൂപ വിലയിലാകും ഫ്ലിപ്കാർട്ടിൽ ഒപ്പോ കെ 1 ഉപഭോക്താക്കൾക്ക് വാങ്ങാനാകുക.
ഫെബ്രുവരി 12 മുതലാകും ഫ്ലിപ്കാർട്ടിൽ ഫോണിന്റെ വിൽപന ആരംഭിക്കുക. ചില ഓഫറുകളും ഫോണിന് ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്. നോ കോസ്റ്റ് ഇഎംഐ സൗകര്യത്തിന് പുറമെ 90 ശതമാനം ബേ ബാക്ക് ഗ്യാരന്റിയും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. ഇതിന് പുറമെ സിറ്റി ബാങ്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് വിലയിൽ 10 ശതമാനം ഡിസ്കൗണ്ടും ലഭിക്കും.
4 ജിബി റാമിൽ 64 ജിബി ഇന്റേണൽ മെമ്മറിയോടെയാണ് ഒപ്പോ കെ1എത്തുന്നത്. പിയോനോ ബ്ലാക്ക്, ആസ്ട്രൻ ബ്ലൂ എന്നീ രണ്ട് വ്യത്യസ്ത നിറങ്ങളിൽ ഫോൺ ലഭ്യമാകും. 6.4 ഇഞ്ച് ഫുൾ എച്ച് ഡി ഡിസ്പ്ലേയാണ് ഫോണിന്രെ മറ്റൊരു പ്രത്യേകത. ക്യുവൽ കോം സ്നാപ്പ്ഡ്രാഗൻ 660 പ്രൊസസറാണ് ഫോണിന്റേത്.
ആൻഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണിന്റെ പ്രവർത്തനം. 3,600 എംഎഎച്ച് ബാറ്ററിയാണ് ഒപ്പോ കെ 1നുള്ളത്. 25 എംപി മുൻക്യാമറയാണ് ഫോണിന്റെ എടുത്ത് പറയേണ്ട പ്രത്യേകത. സെൽഫി ക്യാമറകൾക്ക് ഒപ്പോ കൂടുതൽ പരിഗണന നൽകാറുള്ളത് പുതിയ ഫോണിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 2 എംപി + 16 എംപി പിൻ ക്യാമറയും ഫോണിനുണ്ട്.