scorecardresearch

ഓപ്പോ എഫ്21 പ്രോ മുതൽ റിയൽമി ജിടി 2 പ്രോ വരെ; ഏപ്രിലിൽ എത്തുന്ന സ്മാർട്ട്ഫോണുകൾ

ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുന്ന സ്മാർട്ട്ഫോണുകൾ ഇതാ

ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുന്ന സ്മാർട്ട്ഫോണുകൾ ഇതാ

author-image
Tech Desk
New Update
ഓപ്പോ എഫ്21 പ്രോ മുതൽ റിയൽമി ജിടി 2 പ്രോ വരെ; ഏപ്രിലിൽ എത്തുന്ന സ്മാർട്ട്ഫോണുകൾ

സാംസങ്, റിയൽമി, ഓപ്പോ, ഷവോമി തുടങ്ങിയ കമ്പനികളുടെ വിവിധ സ്മാർട്ട്ഫോണുകൾ ഈ ഏപ്രിലിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പുതിയ സ്മാർട്ട്ഫോണുകൾക്കായി കാത്തിരിക്കുന്നവർ അറിയാൻ ആഗ്രഹിക്കുന്ന ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഫോണുകൾ ഇതാ.

Advertisment

OnePlus Nord CE 2 Lite 5G - വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5 ജി

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5 ജിക്ക് ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ്) സർട്ടിഫിക്കേഷൻ ലഭിച്ചതായി ട്വിറ്റർ ടിപ്‌സ്റ്റർ അഭിഷേക് യാദവ് പറഞ്ഞു. ഈ വർഷം ഫെബ്രുവരി 17 നാണ് നോർഡ് സിഇ 2 5ജി ഇറങ്ങിയത്. നോർഡ് സിഇ ലൈറ്റ് 5ജിയെ കുറിച്ച് കൂടുതൽ അറിവില്ലെങ്കിലും, അത് ഈ വർഷം എപ്പോഴെങ്കിലും പുറത്തിറങ്ങിയേക്കാം.

Oppo F21 Pro - ഓപ്പോ എഫ്21 പ്രോ

എഫ് 21 പ്രോ സീരീസ് ഏപ്രിൽ 12 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സീരീസിന് രണ്ട് മോഡലുകൾ ഉണ്ടായിരിക്കും. 4ജി മാത്രമുള്ളഓപ്പോ എഫ്21 പ്രോയും ഓപ്പോ എഫ്21 പ്രോ 5ജിയും. 4ജി മോഡൽ സൺസെറ്റ് ഓറഞ്ച്, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാകും, 5ജി മോഡൽ റെയിൻബോ സ്പെക്ട്രം, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാകും.

നേരത്തെ ഇന്തോനേഷ്യയിൽ ലോഞ്ച് ചെയ്ത റീബ്രാൻഡഡ് റെനോ 7 4ജി ആയിരിക്കും എഫ്21 പ്രോ 5ജി എന്നാണ് റിപ്പോർട്ട്. അതായത്, ഫോൺ ഒരുക്വാൽകോം സ്നാപ്ഡ്രാഗൺ 680 ചിപ്പിൽ പ്രവർത്തിക്കുമെന്നും 90ഹേർട്സ് പുതുക്കൽ നിരക്കുള്ള 6.43-ഇഞ്ച് 1080p അമോഎൽഇഡി ഡിസ്‌പ്ലേയിലും 33വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററിയിലും വരുമെന്ന് പറയുന്നു.

Advertisment

Poco F4 5G - പോക്കോ എഫ് 4 5ജി

പോക്കോ എഫ് 4 5ജി തായ് സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ കണ്ടതോടെ ഇതിന്റെ ആഗോള റിലീസ് ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. സ്‌നാപ്ഡ്രാഗൺ SoC പ്രോസസറിൽ ആൻഡ്രോയിഡ് 12ൽ ആയിരിക്കും ഫോൺ പ്രവർത്തിക്കുകയെന്നും. ഫോണിന് 8 ജിബി വരെ റാം ഉണ്ടായിരിക്കുമെന്നും ഒന്നിലധികം സ്റ്റോറേജ് ഓപ്‌ഷനുകൾ ഉണ്ടാകുമെന്നുമാണ് റിപ്പോർട്ട്.

Realme 9 4G -റിയൽമി 9 4ജി

റിയൽമി 9ഐ ഇതിനകം തന്നെ ഇന്ത്യയിൽ പുറത്തിറങ്ങിയിട്ടുണ്ട്, 6.6 ഇഞ്ച് ഫുൾ എച്ഡി+ ഐപിഎസ് എൽസിഡി പാനൽ, 90ഹേർട്സ് പുതുക്കൽ നിരക്ക്, സ്‌നാപ്ഡ്രാഗൺ 680 4ജി ചിപ്‌സെറ്റ്, 6ജിബി വരെ റാമും 128ജിബി സ്റ്റോറേജും, 50എംപി വരുന്ന ഒരു ട്രിപ്പിൾ പിൻ ക്യാമറയും ഫോണിലുണ്ട്. പ്രൈമറി സെൻസർ, 16എംപി ഫ്രണ്ട് ക്യാമറ, 33വാട്ട് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി എന്നിവയുമുണ്ട്.

റിയൽമി 9 4ജി ഏറെക്കുറെ അതേപടി നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ ഇതിന് 108എംപി സംസാങ് ISOCELL HM6 സെൻസർ വന്നേക്കാം. ഫോണിന്റെ വില 14,999 രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം ഇതിനകം പുറത്തിറക്കിയ 9ഐ യുടെ വില 13,999 രൂപയാണ്.

Realme GT 2 Pro - റിയൽമി ജിടി 2 പ്രോ

റിയൽമി ജിടി 2 പ്രോ ഏപ്രിൽ 7 ന് ഉച്ചയ്ക്ക് 12.30 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഈ വർഷം ജനുവരിയിൽ ഇത് ചൈനയിലും പിന്നീട് മാർച്ചിൽ ബാഴ്‌സലോണയിലും പുറത്തിറക്കിയരുന്നു. സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് നൽകുന്നത്, കൂടാതെ 12 ജിബി വരെ റാമും 512 ജിബി സ്റ്റോറേജും ലഭിക്കും. കമ്പനി പറയുന്നതനുസരിച്ച്, ഒമ്പത് ലെയർ കൂളിംഗ് ഘടനയുള്ള മെച്ചപ്പെട്ട കൂളിങ്ങോടെയാണ് ഫോൺ വരുന്നത്, ഇത് അമിത ചൂടാക്കൽ പ്രശ്‌നങ്ങളില്ലാതെ മികച്ച പ്രകടനം ഉറപ്പാക്കുന്നു.

റിയൽമി ജിടി 2 പ്രോയിൽ വലിയ 6.7 ഇഞ്ച് 2കെ സാംസങ് ഇ4 അമോഎൽഇഡി എൽടിപിഒ 2.0 ഡിസ്‌പ്ലേയും 120 ഹേർട്സ് വരെ വേരിയബിൾ റിഫ്രഷ് റേറ്റ് പിന്തുണയും 1000 ഹേർട്സ് ടച്ച് സാംപ്ലിംഗ് റേറ്റും നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണിന് ചൈനയിൽ ഏകദേശം 43,467 രൂപയാണ് വില.

Xiaomi 12 Pro - ഷവോമി 12 പ്രോ

ഷവോമി 12 പ്രോ 2021 ഡിസംബറിൽ ചൈനയിൽ പ്രഖ്യാപിച്ചിരുന്നു, ഫോൺ ഉടൻ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷവോമി ഔദ്യോഗികമായി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഏപ്രിൽ 12 ന് ലോഞ്ച് ഉണ്ടാകുമെന്നാണ് കരുതുന്നത്.

ചൈനയിൽ ലോഞ്ച് ചെയ്ത അതേ സവിശേഷതകളുമായാണ് ഫോൺ ഇന്ത്യയിലെത്തുന്നതെങ്കിൽ, അത് ക്വാൽകോം സ്നാപ്ഡ്രാഗണ് 8 ജെൻ 1 ചിപ്‌സെടറ്റിൽ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 13ൽ പ്രവർത്തിപ്പിക്കുന്നതും 12ജിബി വരെ റാമും 256ജിബി വരെ സ്റ്റോറേജും നല്കുന്നതാകും.

6.73-ഇഞ്ച് 120ഹേർട്സ് ക്യൂഎച്ച്ഡി+ എൽടിപിഒ അമോഎൽഇഡി ഡിസ്‌പ്ലേയിലാവും വരുക. പിൻഭാഗത്ത്, 50എംപി പ്രൈമറി, 50എംപി അൾട്രാവൈഡ്, 50എംപി ടെലിഫോട്ടോ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമുണ്ടാകാം.

32എംപി മുൻ ക്യാമറയും 120വാട്ട് വയർഡ്, 50വാട്ട് വയർലെസ് ചാർജിങിനെയും പിന്തുണയ്ക്കുന്ന 4,600എംഎഎച്ച് ബാറ്ററിയും ഇതിലുണ്ടാകും. സ്റ്റീരിയോ സ്പീക്കറുകൾ, എൻഎഫ്സി, 5ജികണക്റ്റിവിറ്റി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് റീഡർ എന്നിവയും ഇതിൽ വരുന്നു.

Also Read: Samsung Galaxy M33 5G: ബഡ്ജറ്റ് ഫോണുമായി സാംസങ്; സവിശേഷതകള്‍ അറിയാം

Oppo Xiaomi Smartphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: