scorecardresearch
Latest News

Oppo A55 Price, specifications: ഓപ്പോ എ55 ഇന്ത്യയിൽ അവതരിപ്പിച്ചു: വിലയും സവിശേഷതകളും അറിയാം

ആമസോൺ, ഓപ്പോ ഇന്ത്യ ഇ-സ്റ്റോർ, രാജ്യത്തെ പ്രധാന റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവയിലൂടെ ഈ പുതിയ സ്മാർട്ട്ഫോൺ വാങ്ങാനാകും

Oppo A55 Price, specifications: ഓപ്പോ എ55 ഇന്ത്യയിൽ അവതരിപ്പിച്ചു: വിലയും സവിശേഷതകളും അറിയാം

Oppo A55 India: Price, specifications and more: ഓപ്പോയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോണായ ഓപ്പോ എ55 ഇന്ത്യയിൽ പുറത്തിറക്കി. ട്രിപ്പിൾ ക്യാമറ സജ്ജീകരണവും പഞ്ച് ഹോൾ ഡിസ്പ്ലേ ഡിസൈനുമായാണ് ഫോൺ വരുന്നത്. 6ജിബി റാം വരെ നൽകുന്ന ഓപ്പോ എ55 ഇന്ത്യയിൽ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്.

ആമസോൺ, ഓപ്പോ ഇന്ത്യ ഇ-സ്റ്റോർ, രാജ്യത്തെ പ്രധാന റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവയിലൂടെ ഈ പുതിയ സ്മാർട്ട്ഫോൺ വാങ്ങാനാകും. ഓപ്പോ എ55 നെക്കുറിച്ച് അറിയേണ്ടതെല്ലാം താഴെ വായിക്കാം.

Oppo A55: India price – ഓപ്പോ എ55: വില

ഓപ്പോ എ55 ന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 15,490 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 17,490 രൂപയുമാണ് വില. രണ്ട് മോഡലുകളും റെയിൻബോ ബ്ലൂ, സ്റ്റാരി ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭിക്കും.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വില്പനയിൽ ഇന്ന് മുതൽ 4ജിബി + 64ജിബി മോഡലുകൾ ലഭ്യമാണ്, ഒക്ടോബർ 11 മുതൽ 4ജിബി + 128ജിബി സ്റ്റോറേജ് വരുന്ന ഫോണും രാജ്യത്തെ പ്രധാന ഔട്ട്ലെറ്റുകളിൽ ലഭ്യമാകും.

Oppo A55: Specifications, features – ഓപ്പോ എ55: സവിശേഷതകൾ

ഓപ്പോ എ55 163.6 × 75.7 × 8.4മില്ലിമീറ്റർ എന്നിങ്ങനെ അളവുകളിലാണ് വരുന്നത്, 193 ഗ്രാം ആണ് ഭാരം. 20: 9 വീക്ഷണ അനുപാതം, 269 പിപിഐ പിക്സൽ ഡെൻസിറ്റി, 89.2 ശതമാനം സ്ക്രീൻ-ടു-ബോഡി അനുപാതം എന്നിവ നൽകുന്ന 6.51 ഇഞ്ച് എച്ഡി + (720 × 1,600 പിക്സൽസ്) ഡിസ്പ്ലേയുമായാണ് ഫോൺ വരുന്നത്.

ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി 35 പ്രോസസറാണ് ഫോണിനു കരുത്ത് പകരുന്നത്. 6 ജിബി റാം റാമും വരുന്നു. പിന്നിൽ 50 എംപി പ്രധാന ക്യാമറ, 2 എംപി പോർട്രെയിറ്റ് സെൻസർ, 2 എംപി മാക്രോ ക്യാമറ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെയാണ് ഓപ്പോ എ55 വരുന്നത്. സെൽഫികൾക്കായി മുന്നിൽ 16 മെഗാപിക്സൽ ക്യാമറയുമുണ്ട്.

Also Read: Samsung Galaxy F42 5G: സാംസങ് ഗാലക്സി എഫ്42 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും അറിയാം

128 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമായാണ് ഓപ്പോ എ 55 വരുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനും കഴിയും. 18വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലേത്. ആൻഡ്രോയിഡ് 11ന് മുകളിൽ കളർ ഒഎസ് 11.1 മായാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Oppo a55 launched in india price specifications and more