Oppo A53: Everything you need to know: 10,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിൽ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിപണിയിലേക്ക് Oppo A 53- 2020 പതിപ്പുമായി ഒപ്പോ. ഒപ്പോ എ53ന്റെ ബേസ് വേരിയൻറ് 12,990 രൂപയ്ക്കും ടോപ്പ് എൻഡ് വേരിയൻറ് 15,490 രൂപയ്ക്കും ലഭ്യമാണ്. ഇലക്ട്രിക് ബ്ലാക്ക്, ഫെയറി വൈറ്റ്, ഫാൻസി ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. അഞ്ച് വർഷം മുമ്പ് പുറത്തിറക്കിയ ഒപ്പോ എ53ന്റെ പിൻഗാമിയാണിത്.
1600 x 720 പിക്സൽ റെസല്യൂഷൻ, 90 ഹെർട്സ് റിഫ്രഷ് റെയ്റ്റ് എന്നിവയോട് കൂടിയ 6.5 ഇഞ്ച് എച്ച്ഡി+ എൽസിഡി ഡിസ്പ്ലേയാണ് ഫോണിന്. ഈ പ്രൈസ് റേഞ്ചിലെ കുറച്ച് ഫോണുകളിൽ മാത്രമേ ഈ ഡിസ്പ്ലേ ലഭ്യമാകൂ. ഒപ്പം ഇതിന് 120ഹെട്സ് ടച്ച് സാമ്പിൾ റേറ്റും ഉണ്ട്.
പഞ്ച്-ഹോൾ ഡിസ്പ്ലേയിൽ 16 എംപി ഫ്രണ്ട് ക്യാമറയുണ്ട്. പിന്നിൽ, 13 എംപി പ്രൈമറി ക്യാമറ, 2 എംപി ഡെപ്ത് ക്യാമറ, 2 എംപി മാക്രോ ഫോട്ടോഗ്രഫിക്ക് ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ്. ക്യാമറ മൊഡ്യൂളിന് ചുവടെ ഫിംഗർപ്രിന്റ് സെൻസർ ഉണ്ട്.
ക്വാൽകോം സ്നാപ്ഡ്രാഗൺ ഒക്ടാ കോർ 460 പ്രോസസറാണ് ഫോണിന്. ഇത് കാഷ്വൽ ഗെയിമിംഗിന് അനുയോജ്യമാണെങ്കിലും കൂടുതൽ സ്പെസിഫിക്കേഷൻ ആവശ്യമുള്ള ഗെയിമുകൾക്ക് അപര്യാപ്തമാണ്.
4 ജിബി + 64 ജിബി, 6 ജിബി + 128 ജിബി എന്നീ രണ്ട് കോൺഫിഗറേഷനുകൾ ഫോൺ ലഭ്യമാവും. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് 256 ജിബി വരെ വികസിപ്പിക്കാനാകും. 18വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്. ഏകദേശം 186 ഗ്രാം ആണ് ഭാരം, 8.44 മില്ലീമീറ്ററാണ തിക്ക്നസ്.
ഒപ്പോ എ 53 ആൻഡ്രോയ്ഡ് 10ൽ കളർ ഒ.എസ് 7.2 യൂസർ ഇന്റർഫെയ്സോടെ പ്രവർത്തിക്കുന്നു. ഡിജിറ്റൽ വോയ്സ് കറക്ഷൻ ടെക്നോളജി വാഗ്ദാനം ചെയ്യുന്ന ഡിറാക് 2.0 ഫീച്ചറോട് കൂടിയ ഡ്യുവൽ ഇരട്ട സ്പീക്കറുകളും ഇതിലുണ്ട്.
Read More: നിങ്ങളുടെ ഫോണിന്റെ വേഗത വര്‍ദ്ധിപ്പിക്കാനുള്ള അഞ്ച് മാര്‍ഗങ്ങള്‍
വിലയുടെ കാര്യത്തിൽ ഒപ്പോ എ53 ഒരേ ദിവസം പുറത്തിറക്കിയ നോക്കിയ 5.3ന് മുകളിൽ മേൽക്കൈ നേടുന്നു. നോക്കിയ 5.3 ന്റെ ബേസ് വേരിയന്റിന് 13,990 രൂപയാണ് വില. എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്, ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ് എന്നിവയ്ക്കായി ഫ്ലിപ്പ്കാർട്ടിൽ അഞ്ച് ശതമാനം അധിക വില കിഴിവ് ലഭ്യമാണ്.
റെഡ്മി നോട്ട് 9 പ്രോ, റിയൽമീ 6 ഐ, പോക്കോ എം 2 പ്രോ, സാംസങ് എം 21, മോട്ടറോള ജി 9, എന്നിവയുമായാണ് ഓപ്പോ എ 53 നേരിട്ട് മത്സരിക്കുന്നത്.
Read More: Oppo A53 goes official in India: Here’s everything you need to know