Latest News

Oppo A16K: ഓപ്പോ എ16കെ പുറത്തിറക്കി; വിലയും സവിശേഷതകളും

അടുത്തിടെ ഇന്ത്യയിൽ പുറത്തിറക്കിയ ഓപ്പോ എ16 നെ അപേക്ഷിച്ച് വിലകുറവിലാണ് ഓപ്പോ എ16കെ പുറത്തിറങ്ങിയിരിക്കുന്നത്

Oppo, Oppo A16K, Oppo A16K launch date, Oppo A16K features, Oppo A16K price, Oppo A16K specifications, Oppo news

Oppo A16K Specifications, price: ഓപ്പോ അവരുടെ ഏറ്റവും പുതിയ സ്മാർട്ഫോണായ ഓപ്പോ എ16കെ ഫിലിപ്പീൻസിൽ പുറത്തിറക്കി. ഓപ്പോ എ16കെ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്‌പ്ലേയോടെയാണ് വരുന്നത്, മീഡിയടെക് ഹീലിയോ ജി35 പ്രോസസറാണ് ഇതിലേത്. 13എംപി പ്രധാന ക്യാമറയും 5 എംപി സെൽഫി ഷൂട്ടറും ഈ സ്മാർട്ട്‌ഫോണിലുണ്ട്. 4,230എംഎഎച്ച് ബാറ്ററിയോടെയാണ് ഈ ഫോൺ വരുന്നത്. അടുത്തിടെ ഇന്ത്യയിൽ പുറത്തിറക്കിയ ഓപ്പോ എ16 നെ അപേക്ഷിച്ച് വിലകുറവിലാണ് ഓപ്പോ എ16കെ പുറത്തിറങ്ങിയിരിക്കുന്നത്.

Oppo A16K: Specifications: ഓപ്പോ എ16കെ: സവിശേഷതകൾ

ഓപ്പോ എ16കെ 6.52-ഇഞ്ച് എച്ഡി+ (1,600×720 പിക്‌സൽ) ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയിലാണ് വരുന്നത്, 60ഹെർട്സിന്റെ റിഫ്രഷിങ് നിരക്കും ഒരു ഇഞ്ചിന് 269 പിക്‌സൽ (ppi) പിക്‌സൽ സാന്ദ്രതയും സ്ക്രീൻ നൽകുന്നു. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 35 പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് 256 ജിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാനും കഴിയും.

13എംപി പ്രധാന ക്യാമറയും 5എംപി സെൽഫി ഷൂട്ടറും ഇതിൽ വരുന്നു. ആൻഡ്രോയിഡ് 11നെ അടിസ്ഥാനമാക്കിയാണ് ഫോൺ പ്രവർത്തിക്കുന്നത്. ഓപ്പോ എ16കെയിൽ കണക്റ്റിവിറ്റിക്കായി ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് v5, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിരിക്കുന്നു. 5വോൾട്ട്/2ആംപിയർ ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 4,230എംഎഎച് ബാറ്ററിയാണ് ഇതിലേത്.

Also Read: മോട്ടോറോള മോട്ടോ ഇ30 പുറത്തിറക്കി; സവിശേഷതകൾ അറിയാം

Oppo A16K: Pricing: ഓപ്പോ എ16കെ: വില

ഓപ്പോ എ16കെജിബി റാം, 32ജിബി സ്റ്റോറേജ് വേരിയന്റിന് 6,999 പെസോയാണ് (ഇന്ത്യൻ രൂപ ഏകദേശം 10,300). നില കറുപ്പ് നിറങ്ങളിൽ വരുന്ന സ്മാർട്ട്‌ഫോൺ നിലവിൽ ഫിലിപ്പീൻസിൽ മാത്രമാണ് ലഭിക്കുക. ഇന്ത്യയിൽ ഫോൺ പുറത്തിറക്കുന്നത് സംബന്ധിച്ച് കമ്പനിയിൽ നിന്നും അറിയിപ്പുകൾ ഒന്നും വന്നിട്ടില്ല.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Oppo a16k launched specifications price

Next Story
ഇഎംഐ മുടക്കിയാൽ ഫോൺ ലോക്കാവുന്ന ഫീച്ചറുമായി ജിയോഫോൺ നെക്സ്റ്റ്; അറിയേണ്ടതെല്ലാംreliance Jio, JioPhone, JioPhone Next, JioPhone Next price, JioPhone Next features, JioPhone Next, JioPhone Next specifications, JioPhone Next launch
The moderation of comments is automated and not cleared manually by malayalam.indianexpress.com