/indian-express-malayalam/media/media_files/uploads/2017/01/operabrowser_big_1.jpg)
ന്യൂഡൽഹി: ഇന്ത്യൻ ഇന്റർനെറ്റ് സേവന രംഗത്ത് ശക്തമായ സാന്നിദ്ധ്യമാകാൻ ലക്ഷ്യമിട്ട് പ്രമുഖ ബ്രൗസർ ഓപെറ ഫീഡ്സ് ഉള്ളടക്കത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. ഇതിനായി രാജ്യത്തെ 25സ്ഥാപനങ്ങളുമായി കരാറിൽ ഒപ്പുവച്ചതായി കന്പനിയുടെ ദക്ഷിണ-പൂർവ്വേഷ്യൻ വൈസ് പ്രസിഡന്റ് സുനിൽ കമ്മത്ത് വ്യക്തമാക്കി.
നോർവൻ സ്ഥാപനമായിരുന്ന കന്പനിയെ ചൈനയിൽ നിന്നുള്ള വ്യാപാര കൂട്ടായ്മ ഏറ്റെടുത്ത ശേഷമാണ് ഇന്ത്യയിൽ സാന്നിദ്ധ്യം ശക്തമാക്കുന്നത്. രണ്ടു വർഷത്തിനുള്ളിൽ ബ്രൗസർ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഇരട്ടിയോളം വർദ്ധനവുണ്ടാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സുനിൽ കാമത്ത് പറഞ്ഞു.
മുൻകാലങ്ങളിൽ കന്പനി വിപണിയിൽ നിക്ഷേപിക്കുന്നതിൽ പുറകോട്ടായിരുന്നു. പുതിയ മാനേജ്മെന്റിന്റെ 'ഉപഭോക്താക്കൾ ആദ്യം, അനുഭവം പിന്നീട്, ലാഭം പിന്നാലെ' എന്ന നയത്തിലൂന്നിയാണ് പുതിയ മാറ്റങ്ങൾ. ഗൂഗിൾ പ്ലേയിൽ ബ്രൗസറുകളിൽ ഒന്നാമതെത്താനാണ് വിതരണത്തിൽ ശ്രദ്ധയാഴ്ത്തി കന്പനി ലക്ഷ്യം വയ്ക്കുന്നത്.
അതേസമയം ഓപെറ ഫീഡ്സിന്റെ പ്രധാന എതിരാളികളായ യു.സി ബ്രൗസസർ ഇന്ത്യയിലെ മൊബൈൽ ഉള്ളടക്കത്തിൽ തങ്ങളുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കാനുള്ള ശ്രമം വളരെ നേത്തേ തന്നെ ആരംഭിച്ചിരുന്നു. യു.എസ് ന്യൂസ് പ്രൊഡക്ടുമായി ചേർന്ന് ഇതിനുള്ള ശ്രമം മാസങ്ങൾക്ക് മുൻപ് ആരംഭിച്ചു. ആലിബാബ മൊബൈൽ ബിസസിനസ് ഗ്രൂപ്പുമായി ചേർന്ന് യു.സി വെബ് 200 കോടിയുടെ നിക്ഷേപം ഈ മേഖലയിൽ ഇന്ത്യയിലും ഇന്തോനേഷ്യയിലുമായി നടത്തുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us