OnePlus TV U1S 65-inch review: വൺപ്ലസ് ടിവി പെട്ടെന്നുണ്ടായ ഒന്നല്ല, ഈ വിഭാഗത്തെക്കുറിച്ചു വ്യക്തമായ ബോധ്യമുള്ള കമ്പനി വ്യത്യസ്ത വിലകളിൽ ഏറ്റവും മികച്ച സവിശേഷതകളുമായി കൂടുതൽ ഉൽപന്നങ്ങളുമായി ഇപ്പോൾ സജ്ജമാണ്. അതിൽ ഏറ്റവും പുതിയ ഉത്പന്നമാണ് വൺപ്ലസ് ടിവി യൂ1എസ് സീരീസ് ടെലിവിഷനുകൾ, ഈ പുതിയ ടിവിയുടെ 50,55,65 ഇഞ്ച് മോഡലുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.
വൺപ്ലസ് ടിവി യൂ1എസിന്റെ 65ഇഞ്ച് മോഡലാണ് എനിക്ക് റിവ്യൂ ചെയ്യാൻ ലഭിച്ചത്, നമ്മൾ താമസിക്കുന്ന വീടുകളുടെ വലുപ്പം അനുസരിച്ച് അത് ഭയപ്പെടുത്തുന്ന ഒരു ചിന്തയാണ്. പക്ഷേ ഒരു വലിയ സ്വീകരണമുറിയുള്ള വീട്ടിലേക്ക് മാറിയതിനാൽ, എന്റെ 40 ഇഞ്ച് ടിവിയുമായി ഞാൻ കഷ്ടപ്പെടുകയായിരുന്നു, ആ സ്ഥലത്തിന് അത് വളരെ ചെറുതാണെന്ന് തോന്നിയിരുന്നു. അതുകൊണ്ട് ഞാൻ ഒരു വലിയ ടിവി നോക്കുകയായിരുന്നു. എന്നാൽ അത് 65 ഇഞ്ച് ആയിരുന്നോ! എനിക്ക് അറിയില്ല. എന്തായാലും, മഹാമാരി കാരണം ബിഗ് സ്ക്രീൻ അനുഭവം നഷ്ടമായെന്ന് എന്റെ മനസ്സിൽ ഉണ്ടായിരുന്നു.
വലുതാണെങ്കിലും 65 ഇഞ്ച് സ്ക്രീൻ എന്റെ സ്വീകരണ മുറിക്ക് നന്നായി ചേരുമെന്ന് ഞാൻ മനസിലാക്കി. കാരണം ഇതിന്റെ പാനലുകൾ ഇപ്പോൾ വളരെ നേർത്തതാണ് അത് ടിവി സ്റ്റാൻഡിൽ കൃത്യമായി ഫിറ്റ് ആവുകയും ചെയ്യും. ചെറിയ സ്റ്റാൻഡുകളും ഒരു കാരണമാണ്. ഞാൻ നേരത്തെ നോക്കിയ 65 ഇഞ്ച് ടിവിയുടെ അടിഭാഗം വലുതായിരുന്നു. ഇതിനെ ചുമരിൽ വെക്കാനും സാധിക്കും. എന്നാൽ അതിലെ അപകടമോർത്ത് അത് ചെയ്തില്ല. എന്തായാലും ഒരു റിവ്യൂ ടിവിക്കായി മതിൽ തുളക്കുക എന്നാൽ പണ്ടു നഷ്ടപെട്ട കാമുകിയുടെ പേര് പച്ചകുത്തിയിരിക്കുന്നത് പോലെ അർത്ഥശൂന്യമാണ്.
ആൻഡ്രോയ്‌ഡിലാണ് വൺപ്ലസ് ടിവി എത്തുന്നത്. ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ഇത് ഉപയോഗിക്കാനും എളുപ്പമാണ്. ഇതിൽ ഒരു റിമോട്ട് ഉണ്ട്, ഫയർസ്റ്റിക്കിന് സമാനമായ ഒന്നാണത്, മുൻപത്തെ ക്യു സീരിസിനോടൊപ്പം ഇറങ്ങിയതിൽ നിന്നും കുറച്ചു മാറ്റങ്ങൾ മാത്രമാണ് ഉള്ളത്. റിമോട്ടിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, വൺപ്ലസ് ഹോം എന്നിവയ്ക്കായി പ്രത്യേക ബട്ടണുകൾ നൽകിയിട്ടുണ്ട്. വൺപ്ലസ് ഹോം ഓക്സിജൻ പ്ലേയുടെ ക്യൂറേറ്റഡ് ഫീഡിലേക്ക് നിങ്ങളെ കൊണ്ടുപോകുന്നതാണ്, വ്യത്യസ്ത ആപ്ലിക്കേഷനുകളിൽ നിന്ന് കണ്ടന്റുകൾ കണ്ടെത്താനുള്ള മികച്ച സ്ഥലമാണ് അത്.

ഇതിന്റെ 65 ഇഞ്ച് 4കെ ഡിസ്‌പ്ലേ (3840x2160p) വളരെ അതിശയകരവും മികച്ചതുമാണ്. വെറുതെ വോൾപേപ്പറുകൾ ഡിസ്‌പ്ലേയിലിട്ട് നോക്കിയാൽ പോലും അത് മനസിലാകും. അതുപോലെ ഡാർക്ക് ഫ്രെമുകൾ ഉള്ള ‘കൈല’ പോലൊരു നെറ്റ്ഫ്ലിക്സ് സീരീസ് കണ്ടാലും വൺപ്ലസ് ടിവി നിങ്ങളുടെ സ്വീകരണ മുറിക്ക് നൽകുന്ന ബിഗ് സ്ക്രീൻ അനുഭവം മനസിലാകും.
30 വാട്ട് ഔട്ട്പുട്ട് വരുന്ന നാല് സ്പീക്കറുകളാണ് 65 ഇഞ്ച് മോഡലിൽ ഉള്ളത്. ഒരേ സമയം ഉച്ചത്തിലും ശബ്‌ദം കുറച്ചും കേൾക്കാൻ സാധിക്കും. ചില സിനിമകൾ കാണുമ്പോൾ ഡോൾബി ഓഡിയോ നൽകുന്ന അനുഭവം ഒരു വലിയ സ്‌ക്രീനിൽ കാണുന്നതിന് അടുത്ത് വരുന്നതാണ്, ഒരു ഒപ്‌റ്റോമ പ്രൊജക്ടറിൽ ഈ അടുത്ത് എനിക്ക് തോന്നിയതിൽ നിന്നും അല്പം കുറഞ്ഞ രീതിയിലാണ് ഇതിൽ തോന്നിയത്. പക്ഷേ ഓഡിയോ നിങ്ങൾ ഉപയോഗിക്കുന്ന ആപ്പിനെയും സ്ട്രീമിങ് ഉറവിടത്തെയും ആശ്രയിച്ചിരിക്കും. പക്ഷേ ആമസോൺ മ്യൂസിക് പോലുള്ള മ്യൂസിക് ആപ്പുകൾ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ ഞായറാഴ്ചകളെ റൂമിൽ പാട്ടുകൾ കൊണ്ട് നിറക്കാൻ സാധിക്കും.
Read Also: Best smartphones under 15000: 15,000 രൂപയിൽ താഴെ ഇപ്പോൾ വാങ്ങാവുന്ന സ്മാർട്ട്ഫോണുകൾ
ആൻഡ്രോയിഡ് 10 നു മുകളിലായി ഓക്‌സിജൻ പ്ലേ യൂഐയിൽ പ്രവർത്തിക്കുന്നത്, ഈ ടിവിയുടെ നാവിഗേഷൻ എളുപ്പമാക്കുന്നു. പത്തു വയസായ എന്റെ മകൾക്ക് പോലും പ്രിയപ്പെട്ട ഷോകൾ വീണ്ടും കാണാനും വൺപ്ലസ് ഹോമിൽ നിന്നും പുതിയത് തിരഞ്ഞെടുക്കാനും സാധിക്കുന്നു. ഇത് പ്രധാനപ്പെട്ട ആപ്പുകളിൽ നിന്നും വേഗത്തിൽ കണ്ടന്റുകൾ കാണാൻ സഹായിക്കുന്നതാണ്. ക്യൂറേറ്റഡ് സ്ക്രീൻ ഇല്ലായിരുന്നെങ്കിൽ കിംഗ്കോങ്ങ് വേഴ്സസ് ഗോഡ്‌സില്ല ഗൂഗിൾ പ്ലേ മൂവീസിൽ ഉണ്ടെന്ന് ഞങ്ങൾ അറിയില്ലായിരുന്നു.
ശബ്‌ദ സന്ദേശം ഉപയോഗിച്ച് വാർത്തകൾ തിരഞ്ഞെടുക്കാൻ സാധിക്കും. ഇതിൽ ഇൻബിൽഡ് ആയ ഗൂഗിൾ അസ്സിസ്റ്റാന്റിനോടൊപ്പം, അലെക്സ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന സംവിധാനവും വൺപ്ലസ് ഒരുക്കിയിട്ടുണ്ട്, അത് നല്ല ഫീച്ചറായി എനിക്ക് തോന്നി.

ഒരു 2,499 രൂപ ചിലവാക്കുകയാണെങ്കിൽ വൺപ്ലസ് ടിവി യൂ1എസിന് ഒരു ക്യാമറയും നിങ്ങൾക്ക് വാങ്ങാൻ കഴിയും. ക്യാമറ ആപ്പും വീഡിയോ കോൾ വിളിക്കാൻ സഹായിക്കുന്ന ഗൂഗിൾ ഡ്യൂവോയുമായാണ് ടിവി വരുന്നത്. ടിവിക്ക് മുന്നിലുള്ള കുടുംബ നിമിഷങ്ങൾ ക്യാമറ ഉപയോഗിച്ച് റെക്കോർഡ് ചെയ്യാനും സേവ് ചെയ്ത് സൂക്ഷിക്കാനും സാധിക്കും. അത് വലിയ ഒരു ഗുണമാണ്.
അതോടൊപ്പം, വൺപ്ലസ് ഫോൺ കൊണ്ടും, വൺപ്ലസ് വാച്ച് കൊണ്ടും ടിവി നിയന്ത്രിക്കുന്നതിനായി വൺപ്ലസ് കണക്ട് ആപ്പും ഇതിൽ നൽകിയിട്ടുണ്ട്. നിങ്ങൾക്ക് വൺപ്ലസ് ഫോണുണ്ടെങ്കിൽ അത് ടിവിയുമായി പെയർ ചെയ്യാനും സാധിക്കും.

ഇൻപുട്ട് സോഴ്സ് മാറ്റുന്നതിന് ഓരോ തവണയും ഹോം സ്ക്രീനിലേക്ക് മടങ്ങേണ്ടി വരുന്നു എന്നതാണ് എനിക്ക് ഇഷ്ടപ്പെടാതിരുന്ന ഒരു കാര്യം. അതിനായി വൺപ്ലസിന് റിമോട്ടിൽ ഒരു ബട്ടൺ ചേർക്കമായിരുന്നു. അതേസമയം ടിവിക്ക് ധാരാളം ഇൻപുട്ട് ഓപ്ഷനുകൾ വരുന്നുണ്ട്. ഒപ്റ്റിക്കൽ ഔട്ട്‌പുട്ട് ഉപയോഗിച്ച് ഓഡിയോ ഉപകരണങ്ങളുമായി കണക്റ്റുചെയ്യാനുള്ള കഴിവുമുണ്ട്. മികച്ച അനുഭവം ലഭിക്കുന്നതിന് ഞാൻ ടിവി എക്കോ സ്റ്റുഡിയോയുമായി കണക്ട് ചെയ്തു നോക്കി, പക്ഷേ സ്ട്രീമിംഗ് മന്ദഗതിയിലാകുന്നുണ്ടെന്നും ലിപ് സിങ്കിങിൽ ചെറിയ കാലതാമസമുണ്ടെന്നും കണ്ടെത്തി.
മൊത്തത്തിൽ പറഞ്ഞാൽ, 62,999 രൂപ നൽകിയാൽ വൺപ്ലസ് നിങ്ങളുടെ സ്വീകരണമുറിക്ക് ഒരു പ്രീമിയം അനുഭവം നൽകും, നിങ്ങളുടെ അക്കൗണ്ട് കാലിയാക്കാതെ. എല്ലാ വൺപ്ലസ് ഡിവൈസുകളും പോലെ അപ്‌ഡേറ്റുകളിലൂടെ വൺപ്ലസ് ടിവിയും മെച്ചപ്പെടും. നിങ്ങളൊരു വലിയ സ്‌ക്രീനിൽ 4കെ അനുഭവം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, വൺപ്ലസ് ടിവി യൂ1എസ് തിരഞ്ഞെടുക്കാവുന്ന ഒന്നാണ്.